Select Your Language

Notifications

webdunia
webdunia
webdunia
webdunia

അമുദവനേയും അയാളുടെ പാപ്പായേയും സ്നേഹിക്കാം, മിഴികൾ നിറഞ്ഞാൽ ഉത്തരവാദി അയാൾ !

അമുദവനേയും അയാളുടെ പാപ്പായേയും സ്നേഹിക്കാം, മിഴികൾ നിറഞ്ഞാൽ ഉത്തരവാദി അയാൾ !

എസ് ഹർഷ

, തിങ്കള്‍, 14 ജനുവരി 2019 (12:19 IST)
പ്രകൃതിയിൽ മനുഷ്യരെല്ലാം വ്യത്യസ്തരായാണ് സൃഷ്ടിക്കപ്പെടുന്നത്. എന്നാൽ, പ്രകൃതി അവരെ എല്ലാവരേയും ഒരുപോലെ കാണുന്നു. ഈ ചിന്തയിൽ നിന്നുമാണ് റാം അമുദവന്റേയും പാപ്പായുടെയും കഥ പറയുന്നത്. ഫെബ്രുവരി ഒന്നിനാണ് ചിത്രം റിലീസിനെത്തുന്നത്. ഗോവയിൽ പ്രദർശനം നടത്തിയപ്പോൾ സംവിധായകൻ റാം പ്രേക്ഷകനോട് ആവശ്യപ്പെട്ടത് ചിത്രത്തിന്റെ റിവ്യു (കഥ) ഒഴിച്ച് മറ്റെന്ത് വേണമെങ്കിലും എഴുതിക്കൊള്ളൂ എന്നായിരുന്നു. 
 
ആകെ പന്ത്രണ്ട് ഭാഗങ്ങളായിട്ടാണ് ചിത്രം കഥ പറയുന്നത്. കണ്ണീരിന്റെ പാടയിലൂടല്ലാതെ പല സീനുകളിലൂടെയും മിഴികൾ പായിക്കാനാകില്ല. മനസ് നീറ്റുന്ന കഥാസന്ദർഭങ്ങളാണ് മിക്കതും. സെറിബ്രൽ പാൾസി ബാധിച്ച കൗമാരത്തിലേക്ക് കടക്കുന്ന മകൾ പാപ്പയുടെയും ടാക്സി ഡ്രൈവറായ അച്ഛൻ അമുദവന്റേയും സ്നേഹബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. 
 
മകളെയും തന്നെയും ഉപേക്ഷിച്ച് ഭാര്യ മറ്റൊരു പുരുഷനൊപ്പം പോകുന്നത് അമുദവന്റെ ജീവിതത്തില്‍ കനത്ത തിരിച്ചടിയാകുന്നു. മകളുടെ സംരക്ഷണം പൂര്‍ണമായും അയാളിൽ തന്നെ ഒതുങ്ങുകയാണ്. മകളെ സംരക്ഷിക്കേണ്ടതിനൊപ്പം അവളെ സ്നേഹിക്കുകയും ചെയ്യേണ്ടുന്ന ഒരച്ഛൻ, ആ അച്ഛന്റെ മാനസിക സംഘർഷങ്ങളും സിനിമ പറയുന്നുണ്ട്. കാത്തിരിക്കുകയാണ് ഓരോ പ്രേക്ഷകനും മമ്മൂട്ടിയുടെ പകർന്നാട്ടത്തിനായി.   

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രിയദര്‍ശന്‍ ഇനിയൊരു മമ്മൂട്ടിച്ചിത്രം ചെയ്യില്ല!