Select Your Language

Notifications

webdunia
webdunia
webdunia
webdunia

അടുത്ത വിജയ് ചിത്രത്തിന് ‘അങ്കമാലി ഡയറീസ്’ ബന്ധം!

അടുത്ത വിജയ് ചിത്രത്തിന് ‘അങ്കമാലി ഡയറീസ്’ ബന്ധം!
, ബുധന്‍, 25 ഒക്‌ടോബര്‍ 2017 (19:31 IST)
ദളപതി വിജയ് ഇപ്പോള്‍ മെര്‍സലിന്‍റെ തകര്‍പ്പന്‍ വിജയത്തിന്‍റെ ലഹരിയിലാണ്. ഈ വിജയലഹരിക്കിടയിലും അദ്ദേഹം അടുത്ത സിനിമയുടെ ചര്‍ച്ച തുടരുകയാണ്. എ ആര്‍ മുരുഗദോസാണ് അടുത്ത വിജയ് ചിത്രം സംവിധാനം ചെയ്യുന്നത്.
 
ഈ പ്രൊജക്ടില്‍ മലയാളികള്‍ക്കും സന്തോഷിക്കാന്‍ വകയുണ്ട്. മലയാളത്തിലെ ഹിറ്റ് ചിത്രം അങ്കമാലി ഡയറീസിന്‍റെ ക്യാമറാമാനായ ഗിരീഷ് ഗംഗാധരനാണ് വിജയ് - മുരുഗദോസ് ചിത്രത്തിന്‍റെ ക്യാമറ.
 
അങ്കമാലി ഡയറീസിലെ ഗിരീഷിന്‍റെ ഛായാഗ്രഹണം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ക്ലൈമാക്സ് സീനിലെ ഒറ്റഷോട്ടും ഓടുന്ന താരങ്ങളെ വേഗത്തില്‍ ഫോളോ ചെയ്തതുമൊക്കെ ഗിരീഷിനെ യുവ ക്യാമറാമാന്‍‌മാര്‍ക്കിടയിലെ താരമാക്കി മാറ്റിയിരുന്നു.
 
അതിനുള്ള ഒരംഗീകാരം കൂടിയാണ് ഗിരീഷ് ഗംഗാധരന് ഇപ്പോള്‍ ലഭിച്ചിരിക്കുന്ന ഈ വിജയ് ചിത്രം. നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, കലി, ഗപ്പി, സോളോ തുടങ്ങിയ ചിത്രങ്ങളുടെയും ഛായാഗ്രഹണം ഗിരീഷാണ്. കഴിഞ്ഞ വര്‍ഷം ഗപ്പിയുടെ ഛായാഗ്രഹണത്തിന് സംസ്ഥാന അവാര്‍ഡില്‍ പ്രത്യേക പരാമര്‍ശത്തിന് ഗിരീഷ് അര്‍ഹനായിരുന്നു. 
 
തുപ്പാക്കി, കത്തി എന്നീ വമ്പന്‍ ഹിറ്റുകള്‍ക്ക് ശേഷം വിജയും മുരുഗദോസും ഒന്നിക്കുമ്പോള്‍ പുതിയ സിനിമയെപ്പറ്റിയും പ്രതീക്ഷകള്‍ ഏറെയാണ്. അനിരുദ്ധ് സംഗീതം നിര്‍വഹിക്കുന്ന സിനിമ സണ്‍ പിക്ചേഴ്സ് നിര്‍മ്മിക്കുമെന്നാണ് ലഭിക്കുന്ന വിവരം. ജനുവരിയില്‍ ചിത്രീകരണം ആരംഭിക്കും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിജയ്ക്കൊപ്പം വീണ്ടും പ്രിയങ്ക ചോപ്ര?!