Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒരാള്‍ ഒരുദിവസം മിനിമം 8 ലിറ്റര്‍ വെള്ളം കുടിക്കണം, എന്നിട്ടത് മൂത്രമൊഴിച്ച് കളയണം!

Role Models
, വെള്ളി, 23 ജൂണ്‍ 2017 (18:12 IST)
മലയാളികളെ പൊട്ടിച്ചിരിപ്പിക്കുന്ന സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് റാഫി. റിംഗ്‌മാസ്റ്ററിന് ശേഷം റാഫി സംവിധാനം ചെയ്യുന്ന ചിത്രം റോള്‍ മോഡല്‍‌സ് പ്രദര്‍ശനത്തിന് തയ്യാറായി. ഫഹദ് ഫാസില്‍ നായകനാകുന്ന ചിത്രത്തില്‍ നമിത പ്രമോദാണ് നായിക.
 
വിനായകന്‍, രണ്‍ജി പണിക്കര്‍, ഷറഫുദ്ദീന്‍, വിനയ് ഫോര്‍ട്ട്, സ്രിന്ദ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗോവയാണ് സിനിമയുടെ പ്രധാന ലൊക്കേഷന്‍.
 
റോള്‍ മോഡല്‍‌സിന്‍റെ തകര്‍പ്പന്‍ ട്രെയിലര്‍ പുറത്തിറങ്ങി. ഒരു ഗംഭീര കോമഡി എന്‍റര്‍ടെയ്നറായിരിക്കും ഈ സിനിമ എന്ന് ഉറപ്പിക്കാവുന്ന ട്രെയിലറാണ് റാഫി സമ്മാനിച്ചിരിക്കുന്നത്. 
 
ഗോപി സുന്ദര്‍ സംഗീതം ചെയ്തിരിക്കുന്ന സിനിമ തായ്‌ലന്‍ഡിലും കൊച്ചിയിലും ചിത്രീകരിച്ചിട്ടുണ്ട്. ചിത്രത്തിലെ ‘തേച്ചില്ലേ പെണ്ണേ...’ എന്ന ഗാനം സൂപ്പര്‍ഹിറ്റായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബോക്സോഫീസില്‍ മമ്മൂട്ടിയുടെ ഇടിവെട്ട് പ്രകടനം, പടം ഓടിയത് 300 ദിവസം!