Webdunia - Bharat's app for daily news and videos

Install App

കസബ മോഹന്‍ലാലിന് പണികൊടുത്തു, മോഹന്‍ലാല്‍ തിരിച്ചും!

കസബ മോഹന്‍ലാലിനെ തകര്‍ത്തോ? എങ്കില്‍ ഇതാ തിരിച്ചടി!

Webdunia
വെള്ളി, 8 ജൂലൈ 2016 (15:05 IST)
ആദ്യ ദിന കളക്ഷന്‍ റെക്കോര്‍ഡിന്‍റെ കാര്യത്തില്‍ മോഹന്‍ലാലിന്‍റെ ലോഹം സൃഷ്ടിച്ച റെക്കോര്‍ഡ് പുഷ്പം പോലെ തകര്‍ത്ത് മമ്മൂട്ടിയുടെ കസബ. ആദ്യദിനത്തില്‍ 2.20 കോടിയോളം കളക്ഷനാണ് ലോഹം നേടിയതെങ്കില്‍ രണ്ടരക്കോടിയോളം കളക്ഷനുമായി കസബ മികച്ച മുന്നേറ്റം നടത്തി.
 
മോഹന്‍ലാല്‍ ചിത്രത്തിന്‍റെ റെക്കോര്‍ഡ് മമ്മൂട്ടി തകര്‍ത്തപ്പോള്‍ തിരിച്ച് മോഹന്‍ലാലും ഒരു പണികൊടുത്തു. മോഹന്‍ലാലിന്‍റെ ‘ജനതാ ഗാരേജ്’ എന്ന തെലുങ്ക് ചിത്രത്തിന്‍റെ മലയാളം ടീസര്‍ തകര്‍പ്പന്‍ ഹിറ്റായി മാറിയിരിക്കുകയാണ്. ആദ്യ 24 മണിക്കൂറില്‍ 5.80 ലക്ഷം പേരാണ് ജനതാ ഗ്യാരേജ് ടീസര്‍ കണ്ടത്. കസബയുടെ ടീസര്‍ ആദ്യ 24 മണിക്കൂറില്‍ അഞ്ചുലക്ഷം പേര്‍ കണ്ടിരുന്നു. ആ റെക്കോര്‍ഡ് പഴങ്കഥയായി.
 
ആദ്യ 24 മണിക്കൂറില്‍ ഏറ്റവുമധികം പേര്‍ കണ്ട ടീസര്‍ എന്ന റെക്കോര്‍ഡ് ബാഹുബലിയുടെ പേരിലായിരുന്നു ഇതുവരെ. ജനതാ ഗാരേജ് ടീസര്‍ ആ റെക്കോര്‍ഡും തകര്‍ത്താണ് മുന്നേറുന്നത്.
 
ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ 10 ലക്ഷം പേര്‍ കണ്ട ടീസര്‍ എന്ന റെക്കോര്‍ഡ് നേടാനാണ് ജനതാ ഗാരേജിന്‍റെ ഇപ്പോഴത്തെ മുന്നേറ്റം. എന്തായാലും ഈ തെലുങ്ക് പടം കേരളക്കരയിലും വന്‍ തരംഗം സൃഷ്ടിക്കുമെന്നാണ് ടീസറിന് ലഭിക്കുന്ന വലിയ സ്വീകാര്യത തെളിയിക്കുന്നത്.

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

‘നവീനെ ദിവ്യ പരസ്യമായി ആക്ഷേപിക്കുമ്പോൾ കലക്ടർക്ക് ചെറുചിരി, സഹിക്കാനായില്ല': മഞ്ജുഷ നവീൻ

ഷാഫി പ്രമാണി കളിക്കുന്നു; പാലക്കാട് കോണ്‍ഗ്രസില്‍ കൊഴിഞ്ഞുപോക്ക് തുടരുന്നു

എത്ര തവണ നിങ്ങള്‍ക്ക് ആധാര്‍ കാര്‍ഡിലെ നമ്പര്‍ മാറ്റാം

എന്‍എസ് മാധവന് 2024ലെ എഴുത്തച്ഛന്‍ പുരസ്‌കാരം

ചോദ്യം ചെയ്യല്‍ കഴിഞ്ഞു, പിപി ദിവ്യയെ തിരികെ ജയിലില്‍ എത്തിച്ചു

അടുത്ത ലേഖനം
Show comments