Webdunia - Bharat's app for daily news and videos

Install App

എ ആര്‍ റഹ്മാന്റെ സംഗീതസംവിധാനത്തില്‍ വിരാട് കൊഹ്‌ലി ഗായകനാകുന്നു: ഫുട്‌സാല്‍ ലീഗിന്റെ ഒദ്യോഗിക ഗാനം പുറത്തിറങ്ങി - വീഡിയോ

ഫുട്‌സാല്‍ ലീഗിന്റെ ഒദ്യോഗിക ഗാനം പുറത്തിറങ്ങി.

Webdunia
വെള്ളി, 8 ജൂലൈ 2016 (14:17 IST)
ഫുട്‌സാല്‍ ലീഗിന്റെ ഒദ്യോഗിക ഗാനം പുറത്തിറങ്ങി. എ ആര്‍ റഹ്മാന്‍ സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്ന ഗാനത്തില്‍ വിരാട് കൊഹ്‌ലി ഗായകനാകുന്നു എന്നതാണ് ഈ ഗാനത്തിന്റെ പ്രധാന സവിശേഷത. ഇന്ത്യന്‍ സംരംഭകനായ ബാലു നായരാണ് ഫുട്‌സാല്‍ ലീഗിനു പിന്നില്‍. 
 
മുന്‍ ലോക ഫുട്‌ബോളര്‍ ലൂയിസ് ഫിഗോ പ്രസിഡന്റായ ഫുട്‌സാല്‍ ലീഗിന്റെ അംബാസഡര്‍ കൂടിയാണ് വിരാട് കൊഹ്‌ലി. ചെറിയ കോര്‍ട്ടില്‍ അഞ്ച് പേരടങ്ങുന്ന ഫുട്‌ബോള്‍ കളിക്കാരുമായി ആരംഭിക്കുന്ന പ്രീമിയര്‍ ഫുട്‌സാല്‍ മത്സരത്തിന്റെ ഔദ്യോഗിക ഗാനമാണ് റഹ്മാനും കോഹ്‌ലിയും ചേര്‍ന്ന് ആലപിക്കുന്നത്. എ ആര്‍ റഹ്മാന്‍ ആദ്യമായാണ് പ്രീമിയര്‍ ലീഗിന് വേണ്ടി ഒരു ഗാനം ചിട്ടപ്പെടുത്തുന്നത്.
 
ജൂലായ് 15 മുതലാണ് ഫുട്‌സാല്‍ പ്രീമിയര്‍ ആരംഭിക്കുന്നത്. എട്ട് ടീമുകളാണ് ഫുട്‌സാല്‍ ലീഗില്‍ അണിനിരക്കുന്നത്. കൊച്ചി അടക്കം ഇന്ത്യയിലെ എട്ടു നഗരങ്ങള്‍ കേന്ദ്രമായ ഫ്രാഞ്ചൈസികളെ പങ്കെടുപ്പിച്ചാണ് മത്സരം നടത്തുന്നത്. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, ഗോവ എന്നിവിടങ്ങളില്‍ നിന്നാണ് മറ്റു ടീമുകള്‍.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
 

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

‘നവീനെ ദിവ്യ പരസ്യമായി ആക്ഷേപിക്കുമ്പോൾ കലക്ടർക്ക് ചെറുചിരി, സഹിക്കാനായില്ല': മഞ്ജുഷ നവീൻ

ഷാഫി പ്രമാണി കളിക്കുന്നു; പാലക്കാട് കോണ്‍ഗ്രസില്‍ കൊഴിഞ്ഞുപോക്ക് തുടരുന്നു

എത്ര തവണ നിങ്ങള്‍ക്ക് ആധാര്‍ കാര്‍ഡിലെ നമ്പര്‍ മാറ്റാം

എന്‍എസ് മാധവന് 2024ലെ എഴുത്തച്ഛന്‍ പുരസ്‌കാരം

ചോദ്യം ചെയ്യല്‍ കഴിഞ്ഞു, പിപി ദിവ്യയെ തിരികെ ജയിലില്‍ എത്തിച്ചു

അടുത്ത ലേഖനം
Show comments