Webdunia - Bharat's app for daily news and videos

Install App

ചങ്കുറപ്പോടെ ദുല്‍ക്കര്‍, നേരിടുന്നത് സാക്ഷാല്‍ ബാഹുബലിയെ!

Webdunia
വ്യാഴം, 4 മെയ് 2017 (17:34 IST)
ബാഹുബലി 2ന്‍റെ കളക്ഷന്‍ 800 കോടി കടന്നു. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ കളക്ഷന്‍ വേട്ട. രാജ്യത്തെ പ്രധാന സെന്‍ററുകളിലെല്ലാം പ്രദര്‍ശിപ്പിക്കുന്നത് ഈ രാജമൌലി വിസ്മയമാണ്. എന്നാല്‍ അതറിഞ്ഞുകൊണ്ടുതന്നെ, രണ്ടുംകല്‍പ്പിച്ച് ബാഹുബലിയെ നേരിടാന്‍ എത്തുകയാണ് ദുല്‍ക്കര്‍ സല്‍മാന്‍.
 
അതേ, ദുല്‍ക്കര്‍ നായകനാകുന്ന പുതിയ സിനിമ ‘സി ഐ എ’ വെള്ളിയാഴ്ച റീലീസാണ്. അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ഈ പൊളിറ്റിക്കല്‍ ലവ് സ്റ്റോറി അമേരിക്കയിലാണ് കൂടുതല്‍ ഭാഗവും ചിത്രീകരിച്ചത്. 
 
ബാഹുബലി പടയോട്ടം തുടരുമ്പോള്‍ തന്നെ ചങ്കുറപ്പോടെ അതിനെ നേരിട്ട് വിജയം നേടാന്‍ ദുല്‍ക്കര്‍ വരുന്നത് ഒട്ടൊരു അമ്പരപ്പോടെയും തെല്ല് വിസ്മയത്തോടെയുമാണ് ഇന്ത്യന്‍ സിനിമാലോകം വീക്ഷിക്കുന്നത്.
 
അജി മാത്യു എന്ന പാലാക്കാരന്‍ യുവാവ് തന്‍റെ പ്രണയിനിയെ തേടി അമേരിക്കയിലെത്തുന്നിടത്തുനിന്നാണ് സി ഐ എയുടെ കഥ ആരംഭിക്കുന്നത്. ‘കോമ്രേഡ് ഇന്‍ അമേരിക്ക’ എന്നാണ് സി ഐ എയുടെ പൂര്‍ണരൂപം. വാരണം ആയിരം എന്ന സൂര്യച്ചിത്രവുമായി സി ഐ എയുടെ കഥയ്ക്ക് നേരിയ ബന്ധമുണ്ട്.
 
കാര്‍ത്തിക മുരളീധരന്‍ നായികയാകുന്ന സിനിമയില്‍ തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളുണ്ട്. പേള്‍ ഹാര്‍ബര്‍, ലോഗന്‍, ഇന്‍സെപ്‌ഷന്‍ തുടങ്ങിയ സിനിമകളിലെ ആക്ഷന്‍ സീക്വന്‍സുകള്‍ ഒരുക്കിയ മാര്‍ക് ഷാവ്‌റിയയാണ് സി ഐ എയുടെ ആക്ഷന്‍ കോറിയോഗ്രാഫി.
 
ഗോപി സുന്ദര്‍ സംഗീതം നല്‍കുന്ന ചിത്രം അമല്‍ നീരദ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സംവിധായകന്‍ തന്നെയാണ് നിര്‍മ്മിക്കുന്നത്. 

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പണി ചെയ്തു കൊണ്ടിരുന്ന നിർമ്മാണ തൊഴിലാളി വീടിനു മുകളിൽ നിന്നു കാൽ വഴുതി കിണറ്റിൽ വീണു മരിച്ചു

ക്ഷേമനിധി പെൻഷൻ തുക ഒരു ഗഡു കൂടി അനുവദിച്ചു

പാരാമെഡിക്കല്‍ കോഴ്‌സുകള്‍: ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും സ്‌പെഷ്യല്‍ അലോട്ട്‌മെന്റും നടത്തുന്നു

കലോത്സവത്തിലെ അനാരോഗ്യ പ്രവണതകൾ ഒഴിവാക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി

ഒരു പൂവാണ് സ്ത്രീ, വെറുമൊരു അടുക്കളക്കാരിയല്ല: ഇറാന്റെ പരമാധികാരി അയത്തുള്ള ഖമേനി

അടുത്ത ലേഖനം
Show comments