പുലി പതുങ്ങി, ഒളിക്കാനാണോ കുതിക്കാനാണോ എന്ന് കണ്ടറിയണം; കസബയോട് ഏറ്റുമുട്ടാന്‍ പുലിമുരുകനില്ല!
കസബ വരുന്നത് ജൂലൈ 7ന്, പുലിമുരുകന്‍ എന്നുവരും?
മമ്മൂട്ടിയുടെ ആക്ഷന്‍ കോമഡി ത്രില്ലര്‍ ‘കസബ’ ജൂലൈ ഏഴിന് പ്രദര്‍ശനത്തിനെത്തും. അന്നുതന്നെ റിലീസ് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്ന മോഹന്‍ലാല്‍ ചിത്രം ‘പുലിമുരുകന്‍’ റിലീസ് നീട്ടിവച്ചതായി റിപ്പോര്‍ട്ടുകള്‍. ഈദിന് മമ്മൂട്ടി - മോഹന്‍ലാല്‍ പോരാട്ടം പ്രതീക്ഷിച്ചിരുന്നവരെ നിരാശരാക്കുന്ന വാര്‍ത്തയായി ഇത്.
ചില സാങ്കേതിക കാരണങ്ങളാലാണ് പുലിമുരുകന്‍റെ റിലീസ് മാറ്റിവച്ചിരിക്കുന്നതെന്നാണ് സൂചന. പുതിയ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ ജൂലൈ രണ്ടാം വാരം തന്നെ ചിത്രം പ്രദര്‍ശനത്തിനെത്തിക്കാനുള്ള ശ്രമം ഊര്‍ജ്ജിതമായി നടക്കുന്നു.
വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകന്‍ മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമാണ്. ഉദയ്കൃഷ്ണ തിരക്കഥയെഴുതുന്ന ചിത്രത്തില്‍ മോഹന്‍ലാലും കടുവകളുമായുള്ള സംഘട്ടനരംഗങ്ങളാണ് ഹൈലൈറ്റ്. പീറ്റര്‍ ഹെയ്ന്‍ ആക്ഷന്‍ കോറിയോഗ്രാഫി നിര്‍വഹിക്കുന്നു.
നിതിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന കസബയില്‍ വരലക്ഷ്മി ശരത്കുമാറാണ് മമ്മൂട്ടിയുടെ നായിക. കസബയുടെ ടീസറും ട്രെയിലറും ഉടന്‍ റിലീസാകുമെന്നാണ് റിപ്പോര്‍ട്ട്.