Select Your Language

Notifications

webdunia
webdunia
webdunia
webdunia

മമ്മൂട്ടി കണക്കുതീര്‍ക്കുന്നു, ദൃശ്യം കുറച്ച് മാറിനില്‍ക്കേണ്ടി വരും!

മമ്മൂട്ടിയുടെ പുതിയ നീക്കം, ദൃശ്യവിസ്മയം വരും!

Mammootty
, വെള്ളി, 19 ഓഗസ്റ്റ് 2016 (13:27 IST)
മെഗാഹിറ്റ്‌മേക്കര്‍ ജീത്തു ജോസഫും മെഗാസ്റ്റാര്‍ മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്നു. പലതവണ ഇവര്‍ ഒരുമിച്ച് ഒരു പ്രൊജക്ടിനായി ശ്രമിച്ചിരുന്നെങ്കിലും അവയൊന്നും നടന്നിരുന്നില്ല. എല്ലാത്തിനും അതിന്‍റേതായ സമയമുണ്ടെന്ന് പറയുന്നതുപോലെ, ഇതാ ആ സമയം ആഗതമായിരിക്കുന്നു!
 
മമ്മൂട്ടിയെ നായകനാക്കി ഉടന്‍ ഒരു സിനിമ സംവിധാനം ചെയ്യുമെന്ന് ജീത്തു ജോസഫ് തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. ‘ഊഴം’ പൂര്‍ത്തിയായതിന് ശേഷം അതുണ്ടാകുമോ എന്നാണ് ഇനി അറിയേണ്ടത്.
 
ജീത്തുവിന് ഇപ്പോല്‍ കൈനിറയെ പ്രൊജക്ടുകള്‍ ഉണ്ട്. കാവ്യ മാധവന്‍ നായികയാകുന്ന സിനിമ, ദിലീപ് അഭിനയിക്കുന്ന ചിത്രം, മോഹന്‍ലാല്‍ ചിത്രം, പൃഥ്വിരാജിന്‍റെ തന്നെ മറ്റൊരു ത്രില്ലര്‍ എന്നിവ ജീത്തു പ്ലാന്‍ ചെയ്യുന്ന സിനിമകളാണ്. ബിജുമേനോനോനെയും ഇന്ദ്രജിത്തിനെയും നായകന്‍‌മാരാക്കി നവാഗതനായ അന്‍‌സാര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് തിരക്കഥയെഴുതുന്നതും ജീത്തു ജോസഫാണ്.
 
ഇതിനിടയിലാണ് മമ്മൂട്ടിയുമൊത്തുള്ള സിനിമയെക്കുറിച്ചുള്ള വിവരം ജീത്തു പുറത്തുവിട്ടിരിക്കുന്നത്. മമ്മൂട്ടിച്ചിത്രത്തിന്‍റെ തിരക്കഥാരചനയിലാണ് ഇപ്പോള്‍ ജീത്തു എന്നും അറിയുന്നു. പൂര്‍ണ്ണമായും ഒരു കുടുംബചിത്രമാണ് ജീത്തു മമ്മൂട്ടിക്കായി ഒരുക്കുന്നതെന്നാണ് സൂചന.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിശാലിനും വരലക്ഷ്മിക്കും എന്തു പറ്റി? തന്റെ വിവാഹം കഴിഞ്ഞുവെന്ന് നടി