Select Your Language

Notifications

webdunia
webdunia
webdunia
webdunia

മോഹന്‍ലാല്‍ ചിത്രത്തിന്‍റെ റിലീസ് മാറ്റി, അത് ‘കബാലിപ്പേടി’ കൊണ്ടൊന്നുമല്ല!

കബാലി വരുന്നതുകൊണ്ടല്ല മോഹന്‍ലാല്‍ പിന്‍‌മാറിയത്!

Mohanlal
, ശനി, 16 ജൂലൈ 2016 (17:55 IST)
മോഹന്‍ലാല്‍ നായകനാകുന്ന തെലുങ്ക് ചിത്രം ജനതാ ഗാരേജിന്‍റെ റിലീസ് മാറ്റി. ഓഗസ്റ്റ് 12നായിരുന്നു ചിത്രം റിലീസ് നിശ്ചയിച്ചിരുന്നത്. ഇപ്പോള്‍ അത് സെപ്റ്റംബറില്‍ റിലീസ് ചെയ്യാനാണ് അണിയറ പ്രവര്‍ത്തകര്‍ പദ്ധതിയിടുന്നത്. കൊരട്ടാല ശിവയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
 
വരുന്ന ആഴ്ച രജനികാന്ത് സിനിമ ‘കബാലി’ റിലീസ് ചെയ്യുന്നതൊന്നുമല്ല ജനതാ ഗാരേജിന്‍റെ പെട്ടെന്നുള്ള റിലീസ് മാറ്റത്തിന് കാരണം. ഹൈദരാബാദിലെ പെരുമഴയാണ് ചിത്രത്തിന്‍റെ റിലീസിന് വിനയായത്. ചിത്രത്തിന്‍റെ ക്ലൈമാക്സ് ചിത്രീകരിക്കാന്‍ തടസം നേരിട്ടു. അതോടെ പോസ്റ്റ് പ്രൊഡക്ഷനും കൂടുതല്‍ സമയം വേണ്ടിവന്നു.
 
സെപ്റ്റംബര്‍ രണ്ടിന് ജനതാ ഗാരേജ് റിലീസ് ചെയ്യുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ജൂനിയര്‍ എന്‍ ടി ആര്‍ ആണ് സിനിമയിലെ മറ്റൊരു നായകന്‍.
 
കബാലിയുടെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് മോഹന്‍ലാലാണ്. അതിന്‍റെ പ്രൊമോഷന്‍ ജോലികളിലാണ് ഇപ്പോള്‍ മോഹന്‍ലാല്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇതുപോലൊരു മമ്മൂട്ടിച്ചിത്രം ഇതാദ്യം, ഇതുപോലെ കണ്ണഞ്ചിപ്പിക്കുന്ന വിജയവും ഇതാദ്യം! - ‘കസബ 2’ വരുന്നു ?