Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാജന്‍ സക്കറിയ വന്നു - “യൂണിഫോം കണ്ടാല്‍ മനസിലാവില്ലേടാ ഞാന്‍ ആരാണെന്ന്...?”

കസബയുടെ അടിപൊളി ടീസര്‍!

രാജന്‍ സക്കറിയ വന്നു - “യൂണിഫോം കണ്ടാല്‍ മനസിലാവില്ലേടാ ഞാന്‍ ആരാണെന്ന്...?”
, ശനി, 25 ജൂണ്‍ 2016 (20:12 IST)
നിഥിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന ആദ്യ സിനിമ ‘കസബ’ ജൂലൈ ഏഴിന് പ്രദര്‍ശനം തുടങ്ങുകയാണ്. മമ്മൂട്ടി രാജന്‍ സക്കറിയ എന്ന സര്‍ക്കിള്‍ ഇന്‍സ്പെക്ടറായി അഭിനയിക്കുന്ന സിനിമ മലയാളത്തിലെ തന്നെ ഏറ്റവും വലിയ കൊമേഴ്സ്യല്‍ വിജയമായിരിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
 
ചിത്രത്തിന്‍റെ ടീസര്‍ പുറത്തെത്തിയിട്ടുണ്ട്. കൊമേഴ്സ്യല്‍ സിനിമാസ്വാദകരെയും മമ്മൂട്ടി ആരാധകരെയും ഒരുപോലെ ത്രില്ലടിപ്പിക്കുന്ന ടീസറാണ് വന്നിരിക്കുന്നത്.
 
പുതിയ കാലത്തിന്‍റെ സംവിധായകരുടെ കൈപ്പിടിയിലാണ് ഇപ്പോള്‍ മലയാള സിനിമയെങ്കിലും പഴയ ശൈലിയിലുള്ള സിനിമകളുടെ ആരാധകനാണ് നിതിന്‍ രണ്‍ജി പണിക്കര്‍. നരസിംഹവും ലേലവും സംഘവുമൊക്കെയാണ് നിഥിന്‍ ഏറെ ഇഷ്ടപ്പെടുന്ന സിനിമകള്‍.
 
ഇതില്‍ നിഥിന്‍റെ അച്ഛന്‍ രണ്‍ജി പണിക്കര്‍ എഴുതിയ ലേലത്തോട് ഒരു പ്രത്യേക ഇഷ്ടം തന്നെയുണ്ട്. ‘ലേലം’ ആ വര്‍ഷം ഇന്ത്യയിലിറങ്ങിയ ഏറ്റവും മികച്ച സിനിമയാണെന്ന് നിഥിന്‍ വിശ്വസിക്കുന്നു.
 
അതുകൊണ്ടുതന്നെ സംവിധാനത്തില്‍ ജോഷിയുടെയും ഷാജി കൈലാസിന്‍റെയും രണ്‍ജി പണിക്കരുടെയും രഞ്ജിത്തിന്‍റെയുമൊക്കെ ശൈലി നിഥിന്‍ രണ്‍ജി പണിക്കരിലും കണ്ടേക്കാം. എന്നാല്‍ അതിലൊക്കെ ഉപരിയായി തന്‍റേതായ ഒരു ശൈലി ‘കസബ’യില്‍ പ്രതീക്ഷിക്കാമെന്നും നിഥിന്‍ രണ്‍ജി പണിക്കര്‍ പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൃത്യം ഒരുവര്‍ഷം കഴിഞ്ഞു, നിവിന്‍ പോളി വന്നിട്ടുണ്ട്; കേരളക്കര വീണ്ടും കറുത്ത ഷര്‍ട്ടിടും!