Select Your Language

Notifications

webdunia
webdunia
webdunia
webdunia

സൂര്യ ബോക്സറാവുന്നു, കബാലിക്കും മേലെ?

കബാലിയുടെ സംവിധായകന്‍റെ അടുത്ത ചിത്രത്തില്‍ സൂര്യ!

സൂര്യ ബോക്സറാവുന്നു, കബാലിക്കും മേലെ?
, ചൊവ്വ, 26 ജൂലൈ 2016 (19:52 IST)
സൂര്യ ബോക്സറാകുന്നു. ‘കബാലി’ ഒരുക്കിയ പാ രഞ്ജിത്തിന്‍റെ അടുത്ത ചിത്രത്തിലാണ് സൂര്യ ബോക്സറായി അഭിനയിക്കുന്നത്. സിങ്കം 3യ്ക്ക് ശേഷം സൂര്യ ചെയ്യുന്നത് ഈ സിനിമയായിരിക്കും.
 
ഒരു ബോക്സറുടെ ജീവിതത്തിലെ നേട്ടങ്ങളും തിരിച്ചടികളും പ്രമേയമാക്കുന്ന സിനിമ സ്റ്റുഡിയോ ഗ്രീന്‍ ആണ് നിര്‍മ്മിക്കുന്നത്. ഈ സിനിമയ്ക്കായി സൂര്യ ബോക്സിംഗ് പരിശീലനം ആരംഭിച്ചതായും അറിയുന്നു.
 
സെപ്റ്റംബറില്‍ ചിത്രീകരണം ആരംഭിക്കും. പാ രഞ്ജിത് ഈ പ്രൊജക്ടിന്‍റെ തിരക്കഥാ രചനയുടെ അവസാന ഘട്ടത്തിലാണ്. 
 
അതേസമയം, കബാലി തമിഴ് സിനിമാലോകത്തെ ഏറ്റവും വലിയ ഹിറ്റായി മാറുകയാണ്. അതിനും മുകളില്‍ നില്‍ക്കുന്ന വിജയം നേടാനാണ് സൂര്യ ചിത്രത്തിലൂടെ ഇപ്പോള്‍ പാ രഞ്ജിത് ശ്രമിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേരളത്തില്‍ കസബ 8 ദിവസം കൊണ്ട് 10 കോടി, കബാലി 3 ദിവസം കൊണ്ട് 10.45 കോടി!