Webdunia - Bharat's app for daily news and videos

Install App

Aattam Film Review: 2024 ലെ ആദ്യ സൂപ്പര്‍ഹിറ്റ് ഇതുതന്നെ ! 'ആട്ടം' ഗംഭീരമെന്ന് പ്രേക്ഷകര്‍, ത്രില്ലടിപ്പിക്കും ചിന്തിപ്പിക്കും...!

'അരങ്ങ്' എന്ന നാടക ഗ്രൂപ്പും അതിലെ നാടക പ്രവര്‍ത്തകരുടെ ജീവിതവുമാണ് ആട്ടത്തിന്റെ പശ്ചാത്തലം

രേണുക വേണു
ശനി, 6 ജനുവരി 2024 (10:24 IST)
Aattam Movie

Aattam Film Review: നവാഗതനായ ആനന്ദ് ഏകര്‍ഷി സംവിധാനം ചെയ്ത 'ആട്ടം' തിയറ്ററുകളില്‍. ആദ്യദിനം മികച്ച പ്രതികരണങ്ങളാണ് സിനിമയ്ക്ക് ലഭിച്ചത്. 2024 ലെ ആദ്യ വാരത്തില്‍ തന്നെ മലയാള സിനിമ ബോക്‌സ്ഓഫീസില്‍ ശ്രദ്ധിക്കപ്പെടുകയാണ്. ഒരേസമയം ചിന്തിപ്പിക്കുകയും ത്രില്ലടിപ്പിക്കുകയും ചെയ്യുന്ന ചിത്രമെന്നാണ് ആദ്യ ഷോയ്ക്കു ശേഷം പ്രേക്ഷകര്‍ ഒന്നടങ്കം അഭിപ്രായപ്പെട്ടത്. കൃത്യമായ രാഷ്ട്രീയം സംസാരിക്കാനും സിനിമയ്ക്ക് സാധിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ കുടുംബ പ്രേക്ഷകര്‍ അടക്കം ഈ സിനിമയെ ഏറ്റെടുക്കുമെന്നാണ് ആദ്യ ദിനത്തിലെ പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. 
 
'അരങ്ങ്' എന്ന നാടക ഗ്രൂപ്പും അതിലെ നാടക പ്രവര്‍ത്തകരുടെ ജീവിതവുമാണ് ആട്ടത്തിന്റെ പശ്ചാത്തലം. സംഭാഷണങ്ങള്‍ക്ക് സിനിമയില്‍ വലിയ പ്രത്യേകതയുണ്ട്. ട്രൂപ്പിന്റെ ഏറ്റവും പുതിയ നാടക അവതരണത്തിനു ശേഷം അത് ഇഷ്ടപ്പെട്ട വിദേശികളായ നാടകാസ്വാദകര്‍ ഫോര്‍ട്ട് കൊച്ചിയിലെ റിസോര്‍ട്ടില്‍ നാടകസംഘത്തിനു സൗജന്യ താമസം ഓഫര്‍ ചെയ്യുന്നു. ഫോര്‍ട്ട് കൊച്ചിയിലെ റിസോര്‍ട്ടില്‍ മതിമറന്നു ആഘോഷിക്കുകയാണ് ഈ നാടകസംഘം. അതിനിടയില്‍ അവിടെ നടക്കുന്ന കുറ്റകൃത്യവും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് സിനിമയുടെ പ്ലോട്ട്. 
 
നാടകങ്ങളിലെ വേഷം കെട്ടല്‍ പോലെ ഈ കുറ്റകൃത്യത്തിന്റെ ചുരുളഴിക്കാന്‍ ഓരോരുത്തരും അവരവരുടെ വേഷങ്ങള്‍ മാറിമാറി ആടുന്നു. ഇത് പ്രേക്ഷകരെ ഉദ്വേഗഭരിതരാക്കുന്നു. പിന്നീടങ്ങോട്ട് ചിത്രം ത്രില്ലടിപ്പിക്കുകയും രാഷ്ട്രീയമായി ചിന്തിപ്പിക്കുകയും ചെയ്യുന്നുണ്ട്. പ്രമേയം കൊണ്ടും അഭിനേതാക്കളുടെ പ്രകടനം കൊണ്ടും ആട്ടം മികച്ചൊരു സിനിമാറ്റിക് എക്‌സ്പീരിയന്‍സ് സമ്മാനിക്കുന്നു. വിനയ് ഫോര്‍ട്ട്, കലാഭവന്‍ ഷാജോണ്‍, സരിന്‍ ഷിഹാബ് തുടങ്ങി ചിത്രത്തില്‍ അഭിനയിച്ച എല്ലാവരും തങ്ങളുടെ കഥാപാത്രങ്ങളെ മികച്ചതാക്കി. 
 

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments