ഇത് 'തലയുടെ വിളയാട്ടം'; വലിമൈ പക്കാ അജിത്ത് ഷോ

Webdunia
വ്യാഴം, 24 ഫെബ്രുവരി 2022 (15:48 IST)
എച്ച്.വിനോദിന്റെ സംവിധാനത്തില്‍ സൂപ്പര്‍താരം തല അജിത്ത് നായകനായ 'വലിമൈ' സൂപ്പര്‍ഹിറ്റിലേക്ക്. തലയുടെ പൂണ്ടുവിളയാട്ടമെന്നാണ് 'വലിമൈ' കണ്ടിറങ്ങിയ ആരാധകരുടെ അഭിപ്രായം. അടിമുടി അജിത്ത് ഷോ. സ്‌ക്രീന്‍ പ്രസന്‍സില്‍ അജിത്തിനെ വെല്ലാന്‍ തെന്നിന്ത്യയില്‍ ആരുമില്ലെന്ന് തോന്നിപ്പോകുന്ന മാസ് സീനുകള്‍. ഒറ്റവാക്കില്‍ പറഞ്ഞാല്‍ ശരാശരി അജിത്ത് ആരാധകര്‍ക്ക് വിഭാവ സമൃദ്ധമായ വിരുന്നാണ് വലിമൈ ഒരുക്കിവച്ചിരിക്കുന്നത്. 
 
ബൈക്ക് സ്റ്റണ്ട് ഇഷ്ടപ്പെടുന്ന യുവാക്കളെ ഉപയോഗിച്ച് മയക്കുമരുന്നും സാത്താന്‍ സേവയും വഴി കൊല്ലും കൊലയും നടത്തുന്ന ഗ്യാങിന്റെ കഥയാണ് സിനിമ കൈകാര്യം ചെയ്തിരിക്കുന്നത്. തമിഴ്‌നാട് പൊലീസ് നേരിട്ടതില്‍ വച്ച് ഏറ്റവും മോശമായ ഗ്യാങിന് കൂച്ചുവിലങ്ങ് ഇടാന്‍ വരുന്നത് അര്‍ജുന്‍ കുമാര്‍ എന്ന ഐപിഎസ് ഉദ്യോഗസ്ഥനും. ഈ പൊലീസ് ഉദ്യോഗസ്ഥനാണ് അജിത്തിന്റെ കഥാപാത്രം. 
 
ആദ്യ പകുതിയാണ് സിനിമയുടെ നട്ടെല്ല്. പ്രേക്ഷകനെ എല്ലാ അര്‍ത്ഥത്തിലും എന്‍ഗേജ് ചെയ്യിപ്പിക്കുന്ന ആദ്യ പകുതി. ചടുലമായ അവതരണ ശൈലിയും റിയലസ്റ്റിക് രംഗങ്ങളും നിറഞ്ഞ ആദ്യ പകുതിയില്‍ പ്രേക്ഷകനെ കോരിത്തരിപ്പിക്കുന്നത് ബൈക്ക് സ്റ്റണ്ട് രംഗങ്ങള്‍ തന്നെയാണ്. ആദ്യ പകുതിയുടെ തിയറ്റര്‍ എക്‌സ്പീരിയന്‍സ് എല്ലാ അര്‍ത്ഥത്തിലും പ്രേക്ഷകന് ഒരു വിരുന്നാകുന്നു. 
 
രണ്ടാം പകുതിയിലാണ് സിനിമ കുറച്ച് പുറകോട്ട് പോയത്. ഫാമിലി ഇമോഷണല്‍ രംഗങ്ങള്‍ സിനിമയുടെ വേഗത കുറച്ചു. എങ്കിലും വലിമൈ ശരാശരിക്ക് മുകളിലുള്ള സിനിമാ അനുഭവമാകുന്നു. തിയറ്ററില്‍ നിന്ന് തന്നെ കാണേണ്ട പല രംഗങ്ങളും വലിമൈയിലുണ്ട്. അജിത്ത് ചെയ്തിരിക്കുന്ന സാഹസിക രംഗങ്ങള്‍ തന്നെയാണ് അതില്‍ എടുത്തുപറയേണ്ടത്. നിരവ് ഷായുടെ ഛായാഗ്രഹണവും യുവന്‍ ശങ്കര്‍ രാജയുടെ സംഗീതവും സിനിമയെ കൂടുതല്‍ മികവുറ്റതാക്കി. 
 
റേറ്റിങ് 3/5 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

December 2025 Bank Holidays: ഡിസംബറിലെ ബാങ്ക് അവധി ദിനങ്ങള്‍

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

സര്‍ക്കാര്‍-സ്വാശ്രയ കോളേജുകളില്‍ ബിഎസ്‌സി നഴ്സിംഗ് സ്പോട്ട് അലോട്ട്മെന്റ് ഇന്ന്

എംഡിഎംഎ കേസിലുള്‍പ്പെട്ടയാളുടെ പണം പോലീസ് സ്റ്റേഷനില്‍ നിന്ന് കാണാതായി; എസ്‌ഐക്കെതിരെ അന്വേഷണം

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

അടുത്ത ലേഖനം
Show comments