Publish Date: Thu, 24 Feb 2022 (11:16 IST)
Updated Date: Thu, 24 Feb 2022 (11:21 IST)
അജിത്തിന്റെ സ്വപ്ന സിനിമയാണ് വലിമൈ എന്ന് നടന്‍ ധ്രുവന്‍ പറയുന്നു. താന്‍ ഓഡിഷന്‍ വഴിയാണ് ചിത്രത്തില്‍ എത്തിയതെന്നും കോവിഡ് സമയമായതിനാല്‍ ഓണ്‍ലൈന്‍ വഴിയായിരുന്നു ഓഡിഷന്‍ എന്നും നടന്‍ ഒരു അഭിമുഖത്തിനിടെ പറഞ്ഞു.
സിനിമ ചിത്രീകരണത്തില്‍ ഇത്രയും സമയമെടുത്തതിനുള്ള കാരണവും നടന്‍ വെളിപ്പെടുത്തി. ആക്‌സിഡന്റ് പറ്റി അജിത്തിന്റെ കയ്യിനും കാലിനും പരിക്ക് പരിക്ക് പറ്റിയിരുന്നു. പിന്നെ റസ്റ്റ് എടുത്താണ് അദ്ദേഹം വീണ്ടും ചിത്രീകരണത്തിന് എത്തിയത്. താന്‍ കണ്ടിടത്തോളം ഡ്യൂപ്പിനെ ഉപയോഗിക്കാതെയാണ് അജിത് ആക്ഷന്‍ രംഗങ്ങളില്‍ അഭിനയിച്ചതെന്നും ധ്രുവന്‍ പറയുന്നു