Bromance Movie Social Media Review: 'ബ്രോമാന്‍സ്' ചിരിപ്പിച്ചോ? ആദ്യ പ്രതികരണങ്ങള്‍ ഇങ്ങനെ

ന്യൂജനറേഷനു ആഘോഷമാക്കാനുള്ള 'ജെന്‍സീ' പടം എന്ന അവകാശവാദത്തോടെയാണ് ചിത്രം തിയറ്ററുകളിലെത്തിയത്

രേണുക വേണു
വെള്ളി, 14 ഫെബ്രുവരി 2025 (15:53 IST)
Bromance Movie - Social Media Review

Bromance Movie Social Media Review: അരുണ്‍ ഡി ജോസ് സംവിധാനം ചെയ്ത 'ബ്രോമാന്‍സ്' തിയറ്ററുകളില്‍. അര്‍ജുന്‍ അശോകന്‍, മാത്യു തോമസ്, സംഗീത് പ്രതാപ്, മഹിമ നമ്പ്യാര്‍, ശ്യാം മോഹന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. ന്യൂജനറേഷനു ആഘോഷമാക്കാനുള്ള 'ജെന്‍സീ' പടം എന്ന അവകാശവാദത്തോടെയാണ് ചിത്രം തിയറ്ററുകളിലെത്തിയത്. അതിനോടു നീതി പുലര്‍ത്താന്‍ ബ്രോമാന്‍സിനു സാധിച്ചോ? സോഷ്യല്‍ മീഡിയയിലെ പ്രതികരണങ്ങള്‍ നോക്കാം: 
 
' ഒരു പൈസ വസൂല്‍ പടം. സംഗീത് പ്രതാപിന്റെ ഷോയാണ് സിനിമയെ എന്റര്‍ടെയ്‌നര്‍ ആക്കുന്നത്. മാത്യുവിന്റെ പ്രകടനം നിരാശപ്പെടുത്തി.' എക്‌സില്‍ ഒരു പ്രേക്ഷകന്‍ കുറിച്ചു. 
 
' കോമഡികള്‍ പലതും വര്‍ക്കായിട്ടില്ല. സംഗീത് പ്രതാപിന്റെ പെര്‍ഫോമന്‍സ് ഒഴിച്ച് മറ്റൊന്നും പോസിറ്റീവായി പറയാനില്ല.' 
 
' ബ്രോമാന്‍സ് കണ്ടു. ഇഷ്ടപ്പെട്ടില്ല. പ്രേമലു പോലെ എടുക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തമാശകളും അത്രയങ്ങ് എന്‍ഗേജ് ചെയ്യിപ്പിച്ചില്ല.'
 
' വേണമെങ്കില്‍ ഒന്ന് കണ്ടുനോക്കാവുന്ന പടം. അത്ര മോശമായിട്ടില്ലെങ്കിലും ഒരു എക്‌സ് ഫാക്ടര്‍ പടത്തില്‍ ഇല്ല. ശരാശരി എക്‌സ്പീരിയന്‍സ് മാത്രം' 
 
' സംഗീത് പ്രതാപിന്റെ പെര്‍ഫോമന്‍സിനു വേണ്ടി മാത്രം ടിക്കറ്റെടുക്കാം. കൂടുതല്‍ ഒന്നും പ്രതീക്ഷിക്കരുത്' എന്നിങ്ങനെയാണ് ഫെയ്‌സ്ബുക്കിലും എക്‌സിലും വന്നുകൊണ്ടിരിക്കുന്ന അഭിപ്രായങ്ങള്‍. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇനി ഒരിക്കലും കേരളത്തിലേക്ക് വരില്ല; മൂന്നാറിലെ തന്റെ ദുരനുഭവം പങ്കുവെച്ച് മുംബൈ യുവതി

റെയില്‍വേ സുരക്ഷാ നടപടികളില്‍ കേന്ദ്രസര്‍ക്കാര്‍ ശ്രദ്ധിക്കുന്നില്ല; കേന്ദ്രത്തിനും യുഡിഎഫിനുമെതിരെ വിമര്‍ശനവുമായി മന്ത്രി ശിവന്‍കുട്ടി

കണ്ണൂരില്‍ അമ്മയുടെ കൈയ്യില്‍ നിന്ന് കിണറ്റില്‍ വീണ് മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

മെസ്സി മാർച്ചിൽ വരും, മെയിൽ വന്നെന്ന് കായികമന്ത്രി അബ്ദുറഹ്മാൻ

ഓടുന്ന ട്രെയിനില്‍ നിന്നും യുവതിയെ തള്ളിയിട്ടു; മദ്യലഹരിയിലായിരുന്ന പ്രതി പിടിയില്‍

അടുത്ത ലേഖനം
Show comments