Select Your Language

Notifications

webdunia
webdunia
webdunia
webdunia

Painkili Movie Social Media Review: 'ആവേശം' സംവിധായകനു തിരക്കഥയില്‍ പിഴച്ചോ? 'പൈങ്കിളി' നിരാശപ്പെടുത്തിയെന്ന് സോഷ്യല്‍ മീഡിയ

ശ്രീജിത്ത് ബാബുവാണ് 'പൈങ്കിളി' സംവിധാനം ചെയ്തിരിക്കുന്നത്

Painkili Movie Painkili Review Painkili Movie Social Media Review

രേണുക വേണു

, വെള്ളി, 14 ഫെബ്രുവരി 2025 (15:34 IST)
Painkili Movie

Painkili Movie Social Media Review: രോമാഞ്ചം, ആവേശം എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്കു ശേഷം ജിത്തു മാധവന്‍ തിരക്കഥയെഴുതിയ 'പൈങ്കിളി' തിയറ്ററുകളില്‍. ആദ്യ ഷോയ്ക്കു ശേഷം പ്രേക്ഷകരില്‍ നിന്ന് മോശം അഭിപ്രായമാണ് സിനിമയ്ക്കു ലഭിച്ചുകൊണ്ടിരിക്കുന്നത്. ജിത്തു മാധവന്റെ തിരക്കഥ തന്നെയാണ് സിനിമയുടെ ഏറ്റവും വലിയ പോരായ്മയെന്നാണ് മിക്ക പ്രേക്ഷകരും അഭിപ്രായപ്പെട്ടിരിക്കുന്നത്. 
 
ശ്രീജിത്ത് ബാബുവാണ് 'പൈങ്കിളി' സംവിധാനം ചെയ്തിരിക്കുന്നത്. സജിന്‍ ഗോപു, അനശ്വര രാജന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ആദ്യ ഷോയ്ക്കു ശേഷം സോഷ്യല്‍ മീഡിയയില്‍ വന്ന ഏതാനും അഭിപ്രായങ്ങള്‍ നോക്കാം: 
 
' അനാവശ്യ കോമഡിക്കായുള്ള ശ്രമം സിനിമയിലെ ഇമോഷണല്‍ ഡ്രാമയുടെ സാധ്യതകള്‍ പൂര്‍ണമായി ഇല്ലാതാക്കി. അതേസമയം ഈ കോമഡികളാണെങ്കില്‍ പ്രേക്ഷകരെ ചിരിപ്പിക്കുന്നുമില്ല,' ഫെയ്‌സ്ബുക്കില്‍ ഒരാള്‍ അഭിപ്രായപ്പെട്ടു. 
 
' സജിന്റെയും അനശ്വരയുടെ പെര്‍ഫോമന്‍സ് മാത്രമാണ് അല്‍പ്പമെങ്കിലും ആശ്വാസം. പ്രേക്ഷകരെ എന്‍ഗേജ് ചെയ്യിപ്പിക്കാന്‍ തിരക്കഥയ്ക്കു സാധിക്കുന്നില്ല,' മറ്റൊരു പ്രേക്ഷകന്‍ അഭിപ്രായപ്പെട്ടു. 
 
' കോമഡി ആക്കാനുള്ള ശ്രമത്തില്‍ വളരെ സീരിയസായി അവതരിപ്പിക്കേണ്ട പലതിനെയും തിരക്കഥാകൃത്തും സംവിധായകനും അലസമായി സമീപിച്ചു,' 
 
' കോമഡികളെല്ലാം വളരെ ഫ്‌ളാറ്റായി പോയതിനാല്‍ പ്രേക്ഷകരില്‍ യാതൊരു ഇംപാക്ടും ഉണ്ടാക്കാന്‍ സിനിമയ്ക്കു സാധിച്ചില്ല. തിയറ്റര്‍ എക്‌സ്പീരിയന്‍സ് വളരെ മോശമായിരുന്നു,' സിനിമ ഗ്രൂപ്പുകളില്‍ വന്ന അഭിപ്രായങ്ങളില്‍ നിന്ന്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിഴുപ്പലക്കാതെ പ്രശ്‌നങ്ങൾ പരിഹരിക്കൂ: നിർമാതാക്കളോട് സാന്ദ്ര തോമസ്