Webdunia - Bharat's app for daily news and videos

Install App

Kishkindha Kaandam Review: പ്രവചനാതീതം..! ഹൃദയം തൊടുന്ന 'കിഷ്‌കിന്ധാ കാണ്ഡം'

അപ്പുപിള്ളയായി വിജയരാഘവന്‍ ഞെട്ടിക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്

രേണുക വേണു
വെള്ളി, 13 സെപ്‌റ്റംബര്‍ 2024 (10:54 IST)
Kishkindha Kaandam Review - Nelvin Gok

Kishkindha Kaandam Review: സിനിമയില്‍ പറയുന്നതുപോലെ 'ആര്‍ക്കും ഉപകാരമില്ലാത്ത ചില സത്യങ്ങളുണ്ട്,' അങ്ങനെയുള്ള സത്യങ്ങള്‍ തേടിയുള്ള യാത്രയാണ് 'കിഷ്‌കിന്ധാ കാണ്ഡം'. ക്ലൈമാക്സിലെത്തുമ്പോള്‍ ഓരോ പ്രേക്ഷകനും തോന്നും തങ്ങള്‍ അറിഞ്ഞ സത്യം ഇനി മറ്റൊരാള്‍ അറിയരുതെന്ന്, അവിടെയാണ് 'കിഷ്‌കിന്ധാ കാണ്ഡം' മികച്ചൊരു സിനിമയാകുന്നത്. കഥയോടും കഥാപാത്രങ്ങളോടും പ്രേക്ഷകര്‍ക്ക് വൈകാരികമായ അടുപ്പം തോന്നുന്നില്ലെങ്കില്‍ അതൊരു മോശം സിനിമയായിരിക്കുമെന്നാണ് പറച്ചില്‍. ഈ അളവുകോല്‍ വെച്ച് വിലയിരുത്തിയാല്‍ ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത കിഷ്‌കിന്ധാ കാണ്ഡം സമീപകാലത്ത് പുറത്തിറങ്ങിയ മലയാള സിനിമകളില്‍ മികച്ചൊരു മൈന്‍ഡ് ത്രില്ലറാണ്. 
 
കുരങ്ങുകളുടെ വാസസ്ഥലമായ ഒരു ഫോറസ്റ്റ് റിസര്‍വ് മേഖലയിലാണ് കഥ നടക്കുന്നത്. റിട്ടയേര്‍ഡ് സൈനിക ഉദ്യോഗസ്ഥനായ അപ്പുപിള്ളയും മകന്‍ അജയചന്ദ്രനും താമസിക്കുന്ന വീടും അതിനെ ചുറ്റിപറ്റിയുള്ള വൈകാരികവും ഉദ്വേഗജനകവുമായ സംഭവങ്ങളുമാണ് സിനിമയുടെ പ്രധാന പ്രമേയം. അജയചന്ദ്രന്റെ രണ്ടാം ഭാര്യയായി അപര്‍ണ ആ വീട്ടിലേക്ക് കയറിവരുന്നുണ്ട്. അപ്പുപിള്ളയുടെ ലൈസന്‍സുള്ള തോക്ക് കാണാതാകുന്നതും ആ തോക്ക് അന്വേഷിച്ചുള്ള യാത്രയും കൂടുതല്‍ സങ്കീര്‍ണതകളിലേക്കാണ് ചെന്നെത്തുന്നത്. തോക്കിനൊപ്പം മറ്റു പല ദുരൂഹതകളുടെയും ചുരുളഴിക്കേണ്ടിവരുന്നു. ഒടുവില്‍ എല്ലാ സത്യങ്ങളും പുറത്തുവരുമ്പോള്‍ അപ്പു പിള്ളയും അജയചന്ദ്രനും അപര്‍ണയും ആഗ്രഹിക്കുന്നത് പോലെ 'മറ്റാരും ഇനി ഈ സത്യങ്ങള്‍ അറിയരുതേ' എന്ന് പ്രേക്ഷകരും ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു. 
 
അപ്പുപിള്ളയായി വിജയരാഘവന്‍ ഞെട്ടിക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. സിനിമ മോശമായാലും ചെയ്യുന്ന കഥാപാത്രത്തിനു മിനിമം ഗ്യാരണ്ടി ഉറപ്പ് നല്‍കുന്ന ചില അഭിനേതാക്കളുണ്ട്, അതിലൊരാളാണ് വിജയരാഘവന്‍. ഏറെ നിഗൂഢതകള്‍ നിറഞ്ഞ അപ്പുപിള്ളയെ അതിന്റെ പൂര്‍ണതയോടെ അവതരിപ്പിക്കാന്‍ വിജയരാഘവനു സാധിച്ചു. ഓരോ സിനിമകള്‍ കഴിയും തോറും തന്നിലെ അഭിനേതാവിനെ മെച്ചപ്പെടുത്തിയെടുക്കാന്‍ സമീപകാലത്ത് ആസിഫ് അലി നടത്തിയ പരിശ്രമങ്ങള്‍ പ്രശംസനീയമാണ്. കിഷ്‌കിന്ധാ കാണ്ഡത്തിലും ആസിഫിലെ അഭിനേതാവിനെ കൂടുതല്‍ തെളിച്ചത്തോടെ കാണാം. ഒരു നല്ല നടനാകാനുള്ള തീവ്ര ശ്രമങ്ങള്‍ ആസിഫ് തുടരുകയാണ്. തിരക്കഥ ഡിമാന്‍ഡ് ചെയ്യുന്നതു പോലെ അജയചന്ദ്രന്‍ എന്ന കഥാപാത്രത്തെ വളരെ പക്വതയോടെയാണ് കിഷ്‌കിന്ധാ കാണ്ഡത്തില്‍ ആസിഫ് അവതരിപ്പിച്ചിരിക്കുന്നത്. അപര്‍ണ ബാലമുരളി, അശോകന്‍, ജഗദീഷ്, മേജര്‍ രവി തുടങ്ങിയവരുടെ പ്രകടനങ്ങളും മികച്ചുനിന്നു.
 
പതിഞ്ഞ താളത്തില്‍ തുടങ്ങുന്ന സിനിമ ഓരോ സീനുകള്‍ കഴിയും തോറും കൂടുതല്‍ എന്‍ഗേജിങ്ങും ഗ്രിപ്പിങ്ങും ആകുന്നുണ്ട്. അപ്രവചനീയവും ചിലപ്പോഴൊക്കെ അവിശ്വസനീയവുമാണ് ചിത്രത്തിന്റെ പോക്ക്. അടുത്തത് എന്താണ് നടക്കാന്‍ പോകുന്നതെന്ന് പ്രേക്ഷകര്‍ ഉദ്വേഗത്തോടെ ചോദിക്കും വിധം കെട്ടുറപ്പുള്ള തിരക്കഥയാണ് ബാഹുല്‍ രമേഷിന്റേത്. കഥ, തിരക്കഥ, സംഭാഷണം എന്നിവയ്ക്കൊപ്പം താന്‍ മനസില്‍ കണ്ട കഥപറച്ചിലിനു ഛായാഗ്രഹണം ഒരുക്കിയിരിക്കുന്നതും ബാഹുല്‍ തന്നെയാണ്. മികച്ച പശ്ചാത്തല സംഗീതത്തിലൂടെ സിനിമയുടെ സസ്പെന്‍സ് നിലനിര്‍ത്താന്‍ മുജീബ് മജീദിനും സാധിച്ചിരിക്കുന്നു. 
 


Kishkindha Kaandam Review in Malayalam: കിഷ്‌കിന്ധാ കാണ്ഡത്തിന്റെ വണ്‍ലൈന്‍ വളരെ സങ്കീര്‍ണമാണ്. പെട്ടന്നു കേള്‍ക്കുമ്പോള്‍ ഇത് എങ്ങനെ എക്സിക്യൂട്ട് ചെയ്യുമെന്ന് പരിചയസമ്പത്തുള്ള സംവിധായകര്‍ക്കു പോലും തോന്നിയേക്കാം. അത്തരത്തിലൊരു ആശങ്കയും സംവിധായകന്‍ ദിന്‍ജിത്തിന് ഉണ്ടായിട്ടില്ലെന്ന് തോന്നുന്നു. തിരക്കഥാകൃത്ത് മനസില്‍ കണ്ടതിനെ ഒരിടത്ത് പോലും അലസതയോടെ സമീപിച്ചിട്ടില്ല സംവിധായകന്‍. സസ്പെന്‍സ് നിലനിര്‍ത്തുന്നതിനൊപ്പം വൈകാരികമായി കൂടി പ്രേക്ഷകരെ കൊളുത്തിവലിക്കാന്‍ ദിന്‍ജിത്തിന് തന്റെ അവതരണരീതി കൊണ്ട് സാധിച്ചു.
 
തിരക്കഥ, സംവിധാനം, അഭിനേതാക്കളുടെ പെര്‍ഫോമന്‍സ് എന്നിങ്ങനെ എല്ലാ മേഖലയിലും പ്രേക്ഷകര്‍ക്കു പരിപൂര്‍ണ സംതൃപ്തി നല്‍കുന്ന സിനിമയാണ് കിഷ്‌കിന്ധാ കാണ്ഡം. മൈന്‍ഡ് ത്രില്ലര്‍ എന്നതിനൊപ്പം പ്രേക്ഷകരെ ഹൂക്ക് ചെയ്യുന്ന ഇമോഷണല്‍ ഡ്രാമയും സിനിമയില്‍ നല്ല രീതിയില്‍ വര്‍ക്ക്ഔട്ട് ആയിട്ടുണ്ട്. സാധിക്കുന്നവരെല്ലാം തിയറ്ററില്‍ നിന്ന് തന്നെ ഈ സിനിമ കാണണം, തീര്‍ച്ചയായും നിങ്ങളെ തൃപ്തിപ്പെടുത്തും. 

Updated by Nelvin Gok / nelvin.wilson@webdunia.net

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇനിയൊരു യുദ്ധമുണ്ടായാൽ നെതന്യാഹുവിനെ രക്ഷിക്കാൻ യുഎസിന് പോലും സാധിക്കില്ല: ഇറാൻ സൈനിക മേധാവി

Muharram Holiday: മുഹറം അവധിയിൽ മാറ്റമില്ല, ജൂലൈ 7 തിങ്കളാഴ്ച അവധിയില്ല

ആത്മഹത്യയല്ല; ഭര്‍ത്താവ് വായില്‍ വിഷം ഒഴിച്ചതായി മരണമൊഴി; വീട്ടമ്മ ജോര്‍ലിയുടെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു

പഹൽഗാം സംഭവം ഇന്ത്യ പാകിസ്ഥാനെ ആക്രമിക്കാനായി ഉപയോഗിച്ചു, സമാധാനത്തെ അസ്ഥിരപ്പെടുത്തിയെന്ന് ഷഹബാസ് ഷെരീഫ്

'നിപ ബാധിച്ചവരെല്ലാം മരിച്ചില്ലല്ലോ'; മാങ്കൂട്ടത്തിലിനെ തള്ളി രമേശ് ചെന്നിത്തല

അടുത്ത ലേഖനം
Show comments