Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആദ്യം റിലീസ് ചെയ്തത് രണ്ടാം ഭാഗം, ഇനി ഒന്നാം ഭാഗത്തിനായുള്ള കാത്തിരിപ്പ്; പ്രേക്ഷക പ്രശംസ നേടി 'ഒറ്റ്'

ഒറ്റ് ചാപ്റ്റര്‍ രണ്ടാണ് ഇപ്പോള്‍ റിലീസ് ചെയ്തിരിക്കുന്നത്. അതായത് ഒന്നാം ചാപ്റ്റര്‍ വരാനിരിക്കുന്നു

ആദ്യം റിലീസ് ചെയ്തത് രണ്ടാം ഭാഗം, ഇനി ഒന്നാം ഭാഗത്തിനായുള്ള കാത്തിരിപ്പ്; പ്രേക്ഷക പ്രശംസ നേടി 'ഒറ്റ്'
, ശനി, 10 സെപ്‌റ്റംബര്‍ 2022 (09:01 IST)
നായകന്‍ പ്രതിനായകനാകുന്ന കാഴ്ച, ആരുടെ ഭാഗത്താണ് ശരിയെന്ന് ആലോചിച്ച് പ്രേക്ഷകരെ കുഴപ്പിക്കുന്നു, ഓരോ സീന്‍ കഴിയും തോറും പ്രേക്ഷകര്‍ ചങ്കിടിപ്പോടെ അടുത്ത സീനിനായി കാത്തിരിക്കുന്നു...കുഞ്ചാക്കോ ബോബന്‍, അരവിന്ദ് സ്വാമി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഫെല്ലിനി ടി.പി. സംവിധാനം ചെയ്ത ഒറ്റ് തിയറ്ററുകളില്‍ കൈയടി നേടി മുന്നേറുകയാണ്. സ്‌ക്രീനില്‍ നിന്ന് കണ്ണെടുക്കാനേ തോന്നാത്ത രീതിയില്‍ തുടക്കം മുതല്‍ ഒടുക്കം വരെ ഉദ്വേഗം ജനിപ്പിക്കുന്ന ചിത്രമാണ് ഒറ്റ്. ഈ ഓണക്കാലത്ത് കുടുംബസമേതം ഒരു സിനിമ കാണാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ധൈര്യമായി ഒറ്റിന് ടിക്കറ്റെടുക്കാം. 
 
ഒറ്റ് ചാപ്റ്റര്‍ രണ്ടാണ് ഇപ്പോള്‍ റിലീസ് ചെയ്തിരിക്കുന്നത്. അതായത് ഒന്നാം ചാപ്റ്റര്‍ വരാനിരിക്കുന്നു. മാത്രമല്ല ചാപ്റ്റര്‍ മൂന്നിനുള്ള സാധ്യതയും സിനിമ തുറന്നിടുന്നുണ്ട്. ചാപ്റ്റര്‍ രണ്ട് കണ്ടവര്‍ ചാപ്റ്റര്‍ ഒന്നിന് വേണ്ടി അക്ഷമരായി കാത്തിരിക്കുന്ന രീതിയിലാണ് സിനിമയുടെ അവസാനം. അന്ന് എന്തൊക്കെ സംഭവിച്ചിട്ടുണ്ട് ? യഥാര്‍ഥത്തില്‍ ആരാണ് നായകന്‍, ആരാണ് വില്ലന്‍? തുടങ്ങിയ ചോദ്യങ്ങളെല്ലാം പ്രേക്ഷകരുടെ ഉള്ളില്‍ ഉണ്ടാകും. ഫ്‌ളാഷ് ബാക്ക് സ്റ്റോറി എന്തായിരിക്കുമെന്ന് അക്ഷമരായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. 
 
ദാവൂദ് എന്തിനാണ് തന്റെ ആശാനായ അസൈനാറെ ചതിച്ചതെന്ന് അറിയണമെങ്കില്‍ ഇനിയും കാത്തിരിക്കണം. ചാപ്റ്റര്‍ ഒന്നിലാണ് അതെല്ലാം പ്രേക്ഷകരിലേക്ക് എത്തുക. പ്രേക്ഷകരില്‍ തീ പടര്‍ത്തുന്ന രീതിയിലാണ് രണ്ടാം പകുതി ഒരുക്കിയിരിക്കുന്നത്. ഒരു റോഡ് മൂവി പോലെ കണ്ടുതുടങ്ങുന്ന ചിത്രം പതുക്കെ പതുക്കെ പ്രേക്ഷകന്റെ സിരകളില്‍ രക്തയോട്ടം കൂട്ടുന്നു. ഇനിയെന്ത് എന്ന ചോദ്യത്തോടെ പ്രേക്ഷകര്‍ സ്‌ക്രീനിലേക്ക് തുറിപ്പിച്ചുനോക്കുന്നു. ഇങ്ങനെയൊരു സിനിമാ അനുഭവമാണ് ഫെല്ലിനി ഒറ്റിലൂടെ നല്‍കുന്നത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാപ്രിയിൽ അവധിയാഘോഷിച്ച് അനന്യ പാണ്ഡെ