Select Your Language

Notifications

webdunia
webdunia
webdunia
webdunia

Malayankunju Film Review: ഉറപ്പായും തിയറ്ററില്‍ തന്നെ കാണേണ്ട സിനിമ, ഞെട്ടിച്ച് ഫഹദ്; 'മലയന്‍കുഞ്ഞ്' ഗംഭീരമെന്ന് പ്രേക്ഷകര്‍ (റിവ്യു)

Malayankunju Film Review: ഉറപ്പായും തിയറ്ററില്‍ തന്നെ കാണേണ്ട സിനിമ, ഞെട്ടിച്ച് ഫഹദ്; 'മലയന്‍കുഞ്ഞ്' ഗംഭീരമെന്ന് പ്രേക്ഷകര്‍ (റിവ്യു)
, വെള്ളി, 22 ജൂലൈ 2022 (15:13 IST)
Malayankunju Film Review: പ്രേക്ഷകരെ ഞെട്ടിച്ച് വീണ്ടും ഒരു ഫഹദ് ഫാസില്‍ മാജിക്ക്. അതിജീവനത്തിന്റെ കഥ പറയുന്ന മലയന്‍കുഞ്ഞ് നിര്‍ബന്ധമായും തിയറ്ററില്‍ കാണേണ്ട ചിത്രമെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ആദ്യ ഷോ കഴിഞ്ഞപ്പോള്‍ മുതല്‍ അത്ര മികച്ച റിപ്പോര്‍ട്ടാണ് സിനിമയ്ക്ക് ലഭിക്കുന്നത്. 
 
മലയാളത്തിലെ മികച്ചൊരു സര്‍വൈവല്‍ ത്രില്ലര്‍ ആകുകയാണ് മലയന്‍കുഞ്ഞ്. അനിക്കുട്ടന്‍ എന്ന കഥാപാത്രത്തിലൂടെ മുന്നോട്ടു പോകുന്ന സിനിമ ഓരോ സീനുകള്‍ കഴിയുംതോറും പ്രേക്ഷകരുടെ നെഞ്ചിടിപ്പ് കൂട്ടുകയും മികച്ച തിയറ്റര്‍ എക്‌സ്പീരിയന്‍സ് നല്‍കുകയും ചെയ്യുന്നു. 
 
അനിക്കുട്ടന്‍ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് ഫഹദ് ഫാസിലാണ്. ആരാണ് അനിക്കുട്ടന്‍, അയാളുടെ സ്വഭാവ സവിശേഷതകള്‍ എന്തൊക്കെയാണെന്ന് കാണിക്കുന്ന ആദ്യ പകുതിയും അക്ഷരാര്‍ത്ഥത്തില്‍ സര്‍വൈവ് ത്രില്ലര്‍ ഴോണറിനോട് നീതി പുലര്‍ത്തുന്ന രണ്ടാം പകുതിയുമാണ് സിനിമ. മണ്ണിടിച്ചിലില്‍ അകപ്പെട്ട് വന്‍ താഴ്ചയിലേക്ക് പതിക്കുന്ന അനിക്കുട്ടന്‍ എന്ന കഥാപാത്രം രക്ഷപ്പെടാന്‍ നടത്തുന്ന തീവ്ര ശ്രമങ്ങളാണ് സിനിമയുടെ മര്‍മ പ്രധാനമായ ഭാഗം. അനിക്കുട്ടന് സംഭവിച്ച ദുരന്തം നമുക്ക് തന്നെയാണ് സംഭവിച്ചതെന്ന് തിയറ്ററില്‍ ഇരിക്കുമ്പോള്‍ പ്രേക്ഷകര്‍ക്ക് തോന്നുന്നു. അവിടെയാണ് സിനിമയുടെ വിജയം. 
 
രണ്ടാം പകുതി പൂര്‍ണമായും ഫഹദ് ഫാസില്‍ എന്ന ഷോ മാന്റെ മാസ്മരിക പ്രകടനത്തിലൂടെയാണ് അടയാളപ്പെടുത്തുന്നത്. സംഗീതവും ക്യാമറയുമാണ് എടുത്തുപറയേണ്ട മറ്റൊരു ഘടകം. മലയന്‍കുഞ്ഞ് നിര്‍ബന്ധമായും തിയറ്ററില്‍ കാണേണ്ട സിനിമയാകുന്നത് ഈ ഘടകങ്ങളെല്ലാം ഒത്തുവരുമ്പോള്‍ ആണ്. കുടുംബസമേതം തിയറ്ററില്‍ പോയി കാണേണ്ട സിനിമകളുടെ കൂട്ടത്തില്‍ മലയന്‍കുഞ്ഞ് എന്തായാലും ഉണ്ട്. 
 
മഹേഷ് നാരായണന്റെ തിരക്കഥയില്‍ സജിമോന്‍ പ്രഭാകര്‍ ആണ് മലയന്‍കുഞ്ഞ് സംവിധാനം ചെയ്തിരിക്കുന്നത്. ശക്തമായ തിരക്കഥയും അതിനൊപ്പം നില്‍ക്കുന്ന സംവിധാനവും മലയന്‍കുഞ്ഞിനെ വേറെ ലെവല്‍ ചിത്രമാക്കുന്നു. എ.ആര്‍.റഹ്മാന്റെ സംഗീതവും മഹേഷ് നാരായണന്റെ തന്നെ ഛായാഗ്രഹണവും പ്രേക്ഷകരെ തിയറ്ററില്‍ പിടിച്ചിരിത്തുന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വന്‍ താരനിര,കാളിയന്റെ ചിത്രീകരണം ഡിസംബറില്‍, പുതിയ വിവരങ്ങള്‍