Webdunia - Bharat's app for daily news and videos

Install App

പൊള്ളയായ തിരക്കഥ, പ്രായം തളര്‍ത്തിയ കഥാപാത്രങ്ങള്‍; ശരാശരിയിലൊതുങ്ങി മരക്കാര്‍ അറബിക്കടലിന്റെ സിംഹം

Webdunia
വ്യാഴം, 2 ഡിസം‌ബര്‍ 2021 (10:21 IST)
ആരാധകരുടെ അമിത പ്രതീക്ഷകളെ തൃപ്തിപ്പെടുത്താന്‍ കഴിയാതെ മരക്കാര്‍ അറബിക്കടലിന്റെ സിംഹം. മലയാളത്തിലെ എക്കാലത്തേയും ബ്രഹ്മാണ്ഡ ചിത്രമെന്ന ലേബലില്‍ തിയറ്ററുകളിലെത്തിയ മരക്കാറിനെ പിന്നോട്ടടിപ്പിക്കുന്നത് തിരക്കഥയിലെ പോരായ്മ തന്നെയാണ്. കാമ്പില്ലാത്ത തിരക്കഥ മോഹന്‍ലാല്‍ അടക്കമുള്ള താരങ്ങളുടെ കഥാപാത്രങ്ങളെ അശക്തരാക്കുന്നു. 
 
പ്രിയദര്‍ശന്റെ തന്നെ മുന്‍ സിനിമകളുടെ ആവര്‍ത്തനമെന്ന വിധമാണ് മരക്കാറിലെ പല സീനുകളും. ഹോളിവുഡ് പിരീഡ് മൂവികളില്‍ നിന്ന് കടമെടുത്ത ചില രംഗങ്ങളും ആവര്‍ത്തന വിരസത സമ്മാനിക്കുന്നു. പ്രേക്ഷകനെ ഇമോഷണല്‍ ലൂപ്പിലേക്ക് തള്ളി വിടുന്ന രംഗങ്ങളാണ് സിനിമയ്ക്ക് തിരിച്ചടിയായത്. ആരാധകര്‍ കാത്തിരിന്ന മാസ് രംഗങ്ങള്‍ സിനിമയില്‍ കുറവായിരുന്നു. 
 
തീര്‍ത്തും ദുര്‍ബലമായ തിരക്കഥയും ആ കുറവിനെ മറികടക്കാന്‍ സാധിക്കാതെ പോയ അവതരണശൈലിയുമാണ് മരക്കാറിന്റെ പ്രധാന ന്യൂനത. മോഹന്‍ലാല്‍ അടക്കമുള്ള കഥാപാത്രങ്ങളും നിരാശപ്പെടുത്തുന്നു. കഥാപാത്രങ്ങള്‍ക്ക് ചേരാത്ത വിധത്തിലുള്ള കാസ്റ്റിങ് വലിയൊരു പോരായ്മയാണ്. അതിനിടയില്‍ അല്‍പ്പമെങ്കിലും ആശ്വാസം നല്‍കിയത് പ്രണവ് മോഹന്‍ലാലിന്റെ മമ്മാലി എന്ന കഥാപാത്രമാണ്. പ്രണവിന്റെ കരിയരിലെ മികച്ച വേഷങ്ങളില്‍ ഒന്നായി മമ്മാലിയെ പരിഗണിക്കാം. കഥാപാത്രം ആവശ്യപ്പെടുന്ന എനര്‍ജി ലെവല്‍ കൃത്യമായി നല്‍കാന്‍ പ്രണവിന് സാധിച്ചു. സിനിമയില്‍ ഉപയോഗിച്ചിരിക്കുന്ന ഭാഷയും പ്രേക്ഷകരെ നിരാശപ്പെടുത്തുന്നു. 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

അഭിഭാഷകൻ ബി എ ആളൂർ അന്തരിച്ചു

ക്രിമിനല്‍ അഭിഭാഷകന്‍ ബിഎ ആളൂര്‍ അന്തരിച്ചു

എംഎൽഎ യു പ്രതിഭയുടെ മകൻ കനിവിനെ കഞ്ചാവ് കേസിൽ നിന്നും ഒഴിവാക്കി എക്സൈസ്

May 1, Bank Holiday: നാളെ ബാങ്ക് അവധി

പഹല്‍ഗാം ഭീകരാക്രമണം: ഭീകരര്‍ ഉപയോഗിച്ചത് ചൈനീസ് വാര്‍ത്താ വിനിമയ സംവിധാനമെന്ന് എന്‍ഐഎയുടെ കണ്ടെത്തല്‍

അടുത്ത ലേഖനം
Show comments