മോഹന്‍ലാല്‍ ചിത്രം ആറാട്ടിന്റെ ആദ്യ പകുതി ഗംഭീരമെന്ന് റിപ്പോര്‍ട്ടുകള്‍. ആദ്യ പകുതിയില്‍ മോഹന്‍ലാലിന്റെ അഴിഞ്ഞാട്ടത്തിനാണ് തിയറ്ററുകള്‍ സാക്ഷ്യം വഹിച്ചതെന്ന് സിനിമ കണ്ടവര്‍ അഭിപ്രായപ്പെടുന്നു. മോഹന്‍ലാലിന്റെ നെയ്യാറ്റിന്‍കര ഗോപന് എന്ന കഥാപാത്രത്തിന്റെ എനര്‍ജിയാണ് പ്രേക്ഷകരെ എന്‍ഗേജ് ചെയ്യിപ്പിക്കുന്നത്. പ്രേക്ഷകര്‍ക്ക് ഉത്സവ പ്രതീതി സമ്മാനിക്കുകയാണ് ആദ്യ പകുതിയെന്നും പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു.
വേള്‍ഡ് വൈഡായി 2700 സ്ക്രീനുകളിലാണ് ആറാട്ട് റിലീസ് ചെയ്യുന്നത്. ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ബി.ഉണ്ണികൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പുലിമുരുകന് ശേഷം ഉദയകൃഷ്ണയും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ആറാട്ടിനുണ്ട്. നെയ്യാറ്റിന്‍കര ഗോപന് എന്ന മാസ് കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ആറാട്ടില്‍ അവതരിപ്പിക്കുന്നത്. നെയ്യാറ്റിന്‍കര സ്വദേശിയായ ഗോപന് ഒരു പ്രത്യേക ലക്ഷ്യത്തോടെ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്ലോട്ട്. കോമഡിക്കൊപ്പം ആക്ഷനും പ്രാധാന്യമുള്ള ചിത്രമാണ് ആറാട്ട്.