അനായാസം പകര്‍ന്നാടി ലാലേട്ടന്‍; ഇത് തിരിച്ചുവരവെന്ന് ആരാധകര്‍, ശ്രദ്ധനേടി 12th Man

Webdunia
വെള്ളി, 20 മെയ് 2022 (09:55 IST)
പ്രേക്ഷക ശ്രദ്ധ നേടി 12th Man ചിത്രത്തിലെ മോഹന്‍ലാലിന്റെ പ്രകടനം. ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രത്തില്‍ ചന്ദ്രശേഖര്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ആദ്യ പകുതിയില്‍ അത്രയൊന്നും സ്‌പേസ് മോഹന്‍ലാല്‍ കഥാപാത്രത്തിന് ഇല്ലെങ്കിലും രണ്ടാം പകുതി പൂര്‍ണ്ണമായി മോഹന്‍ലാല്‍ ഷോ ആയി മാറുന്നുണ്ട്. 
 
ഈയടുത്ത കാലത്ത് മോഹന്‍ലാലില്‍ നിന്ന് ലഭിച്ച മികച്ച പെര്‍ഫോമന്‍സുകളില്‍ ഒന്നാണ് 12th Man ചിത്രത്തിലെ ചന്ദ്രശേഖര്‍. ദൃശ്യം 2 ന് ശേഷമുള്ള മോഹന്‍ലാലിന്റെ പ്രകടനങ്ങളില്‍ എടുത്തുപറയേണ്ടതാണ് ഇത്. മദ്യപാനിയും രസികനുമായ ചന്ദ്രശേഖര്‍ എന്ന കഥാപാത്രത്തെ തുടക്കത്തില്‍ നല്ല കയ്യടക്കത്തോടെ തന്നെയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചിരിക്കുന്നത്. രണ്ടാം പകുതിയിലേക്ക് സിനിമ എത്തുമ്പോള്‍ മോഹന്‍ലാലിന്റെ പ്രകടനം തന്നെയാണ് സിനിമയുടെ നട്ടെല്ല്. 
 
വിന്റേജ് ലാലേട്ടനെയൊന്നും 12th Man സിനിമയില്‍ എവിടെയും കാണുന്നില്ലെങ്കിലും പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് മോഹന്‍ലാല്‍ തന്റെ കഥാപാത്രത്തെ മികച്ചതാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. സിനിമയുടെ രണ്ടാം പകുതിയിലാണ് മോഹന്‍ലാല്‍ പൂര്‍ണമായി കഥയിലേക്ക് എത്തുന്നത്. ജീത്തു ജോസഫ് മോഹന്‍ലാലിനെ അഭിനേതാവിനെ നന്നായി പ്രയോജനപ്പെടുത്തിയിട്ടുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

Lokah and Kantara: ലോകയും കാന്താരയും ജയിക്കുന്നതിൽ സന്തോഷം, പക്ഷേ തമിഴ് സിനിമ കൂപ്പുകുത്തുന്നതിൽ നിരാശ: ടി രാജേന്ദർ

Navya Nair: 'നീ മഞ്ജു വാര്യർക്കും സംയുക്ത വർമയ്ക്കുമൊപ്പം കസേരയിട്ടിരിക്കുന്ന നടിയാകും': നവ്യയെ തേടിയെത്തിയ കത്ത്

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

എല്ലാം കാണുക

ഏറ്റവും പുതിയത്

അമേരിക്കയില്‍ നിന്ന് സോയാബീന്‍ വാങ്ങില്ലെന്ന് ചൈന; എന്നാല്‍ ചൈനയുടെ പാചക എണ്ണ വേണ്ടെന്ന് അമേരിക്ക

ഓപ്പറേഷന്‍ സിന്ദൂരില്‍ പാക്കിസ്ഥാന് നൂറിലേറെ സൈനികരെ നഷ്ടപ്പെട്ടു: ലെഫ് ജനറല്‍ രാജീവ് ഘയ്

അട്ടപ്പാടിയില്‍ 60 സെന്റ് സ്ഥലത്ത് കഞ്ചാവ് തോട്ടം; കണ്ടെത്തിയത് പതിനായിരത്തിലധികം ചെടികള്‍

ഇന്നും മഴ കനക്കും; ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കരൂർ ദുരന്തം: മരണപ്പെട്ടവരുടെ കുടുംബങ്ങളെ ഏറ്റെടുത്ത് വിജയ്, മാസം 5000 രൂപ വീതം നൽകുമെന്ന് ടിവികെ

അടുത്ത ലേഖനം
Show comments