Select Your Language

Notifications

webdunia
webdunia
webdunia
webdunia

'അവര്‍ക്കിടയിലേക്ക് കയറിവരുന്ന അപ്രതീക്ഷിത അതിഥി'; മോഹന്‍ലാലിന്റെ 12th Man കഥ ഇങ്ങനെ, റിലീസിന് ഇനി മണിക്കൂറുകള്‍ മാത്രം

Mohanlal Film 12th Man Preview Report
, വ്യാഴം, 19 മെയ് 2022 (10:53 IST)
മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത 12th Man ഇന്ന് രാത്രി 12 മണിക്ക് റിലീസ് ചെയ്യും. ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലാണ് ചിത്രം റിലീസ് ചെയ്യുക. ദൃശ്യം 2 വിന്റെ വിജയത്തിനു ശേഷം മോഹന്‍ലാലും ജീത്തു ജോസഫും മറ്റൊരു ത്രില്ലറിനായി ഒന്നിക്കുമ്പോള്‍ ആരാധകരെല്ലാം വലിയ ആവേശത്തിലാണ്. 
 
12th Man സിനിമയെ കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 11 പേര്‍ അവധി ആഘോഷിക്കാനായി ജനവാസ മേഖലയില്‍ നിന്ന് ഏറെ ഉള്ളിലേക്ക് കയറിയുള്ള ഒരു ബംഗ്ലാവില്‍ എത്തിച്ചേരുന്നതാണ് കഥയുടെ തുടക്കം. ഇവിടേക്ക് അപ്രതീക്ഷിത അതിഥിയായി മോഹന്‍ലാല്‍ കഥാപാത്രം ചന്ദ്രശേഖര്‍ എത്തുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളാണ് 12th Man സിനിമയില്‍ ത്രില്ലര്‍ രൂപത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. തുടക്കം മുതല്‍ ഒടുക്കം വരെ ഉദ്വേഗം നിറയ്ക്കുന്ന നിഗൂഢതകള്‍ നിറഞ്ഞ കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നതെന്നാണ് ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറുമായി അടുത്ത വൃത്തങ്ങളില്‍ നിന്ന് പ്രിവ്യുവിന് ശേഷം ലഭിക്കുന്ന വിവരം. 
 
145 മിനിറ്റാണ് സിനിമയുടെ ദൈര്‍ഘ്യം. കെ.ആര്‍.കൃഷ്ണ കുമാറാണ് ചിത്രത്തിന്റെ തിരക്കഥ. നിര്‍മ്മാണം ആന്റണി പെരുമ്പാവൂര്‍. ഉണ്ണി മുകുന്ദന്‍, സൈജു കുറുപ്പ്, ശിവദ, അനുശ്രീ, രാഹുല്‍ മാധവ്, അനു സിത്താര, ലിയോണ ലിഷോയ്, പ്രിയങ്ക നായര്‍ എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പൃഥ്വിരാജിന്റെ സഹോദരിയായി സിനിമയിലെത്തി, സീരിയലില്‍ ഒപ്പം അഭിനയിച്ച സുഹൃത്തിനെ ജീവിതപങ്കാളിയാക്കി; നടി വരദ ഇപ്പോള്‍ ഇങ്ങനെ, താരത്തിന്റെ കിടിലന്‍ ചിത്രങ്ങള്‍