Webdunia - Bharat's app for daily news and videos

Install App

ഒരു കുട്ടനാടന്‍ ബ്ലോഗ്: കുടുംബങ്ങള്‍ക്ക് ആഘോഷമായി ഒരു കിടിലന്‍ സിനിമ!

ജെബിന്‍ പീറ്റര്‍
വെള്ളി, 14 സെപ്‌റ്റംബര്‍ 2018 (11:52 IST)
മമ്മൂട്ടിച്ചിത്രങ്ങളില്‍ നിന്ന് നമ്മള്‍ പ്രതീക്ഷിക്കുന്നതല്ല പലപ്പോഴും ലഭിക്കുക. ചിത്രത്തിന്‍റെ ജോണറും സംവിധായകന്‍റെ ശൈലിയുമൊക്കെ മനസില്‍ ഉറപ്പിച്ച് ഇത് ഇത്തരമൊരു ചിത്രമായിരിക്കും എന്ന മുന്‍‌ധാരണയോടെ തിയേറ്ററിലെത്തിയാല്‍ അത്തരം ധാരണകളെയെല്ലാം മാറ്റിമറിക്കുന്ന ഒരു ചിത്രമായിരിക്കും കാണാനാവുക. ആക്ഷന്‍ ത്രില്ലര്‍ പ്രതീക്ഷിച്ചെത്തിയാല്‍ കുടുംബചിത്രം കാണാന്‍ കഴിയും ചിലപ്പോള്‍. ഒരു ഫാമിലി എന്‍റര്‍ടെയ്നറായിരിക്കുമെന്ന ധാരണയോടെയെത്തിയാല്‍ ഒരു സൂപ്പര്‍ ത്രില്ലര്‍ ചിലപ്പോള്‍ കാണാനാകും.
 
സേതു സംവിധാനം ചെയ്യുന്ന ‘ഒരു കുട്ടനാടന്‍ ബ്ലോഗ്’ എന്ന ചിത്രത്തിന് പ്രേക്ഷകര്‍ മനസിലുറപ്പിച്ച മുന്‍‌ധാരണ എന്താവും? ഇതൊരു ഫാമിലി ത്രില്ലര്‍ ആണെന്നല്ലേ? എങ്കില്‍ കേട്ടോളൂ, കുട്ടികളോടൊപ്പം, കുടുംബത്തോടൊപ്പം കാണാന്‍ കഴിയുന്ന ഒരു കം‌പ്ലീറ്റ് ഫാമിലി എന്‍റര്‍ടെയ്നറാണ് ഈ സിനിമ. നിറയെ തമാശകളുള്ള, ഇടയ്ക്ക് കണ്ണുനനയിക്കുന്ന, നാട്ടിന്‍‌പുറത്തിന്‍റെ നിറക്കാഴ്ചകളുള്ള ഒരു സിനിമ. സേതു തന്‍റെ ആദ്യ സംവിധാന സംരംഭം ഉജ്ജ്വലമാക്കിയിരിക്കുന്നു.
 
സമീപകാല മമ്മൂട്ടി സിനിമകളുടെ കാഴ്ചകളെയെല്ലാം മറക്കും വിധമോ മറയ്ക്കും വിധമോ തലയെടുപ്പുള്ള അവതരണമാണ് കുട്ടനാടന്‍ ബ്ലോഗിന്‍റേത്. പറയാനുദ്ദേശിക്കുന്ന കാര്യം ഏറ്റവും ഇഫക്‍ടീവായി പറയാന്‍ സേതുവിന് കഴിഞ്ഞിട്ടുണ്ട്. അക്കാര്യത്തില്‍ സേതുവിലെ തിരക്കഥാകൃത്തിന് ജാഗ്രത ഏറിയിരിക്കുന്നു. സേതു എഴുതിയ ചില സിനിമകള്‍ പ്രേക്ഷകരുമായും സംവദിക്കാന്‍ പറ്റാത്തവിധത്തില്‍ മാറിനിന്നിട്ടുണ്ട്. എന്നാല്‍ കുട്ടനാടന്‍ ബ്ലോഗ് ഏത് കൊച്ചുകുട്ടിയോടും ഇണങ്ങുന്ന കഥയാണ്, അവരോട് സല്ലപിക്കുന്ന സിനിമയാണ്. 
 
താരങ്ങളുടെ ഒരു കൂട്ടം തന്നെയാണ് ഈ സിനിമയില്‍. നായികമാരായി റായ് ലക്‍ഷ്മിയും അനു സിത്താരയും ഷം‌ന കാസിമും. എനിക്ക് കൂടുതല്‍ ഇഷ്ടമായത് മമ്മൂട്ടിയും ഷം‌ന കാസിമും തമ്മിലുള്ള കെമിസ്ട്രിയാണ്. അടുത്തകാലത്ത് കണ്ടതില്‍ നായകന്‍ - നായിക കോമ്പോ ഏറ്റവും രസകരമായ രീതിയില്‍ ചിത്രീകരിച്ചിട്ടുള്ളത് ഈ ചിത്രത്തിലെ മമ്മൂട്ടി - ഷം‌ന സീക്വന്‍സ് ആണെന്ന് നിസംശയം പറയാം. 
 
ലാലു അലക്‍സിന്‍റെ ശക്തമായ തിരിച്ചുവരവാണ് കുട്ടനാടന്‍ ബ്ലോഗിലെ സന്തോഷമുണര്‍ത്തുന്ന മറ്റൊരു കാഴ്ച. രണ്‍ജി പണിക്കരുടെ വരവോടെ അല്‍പ്പം മങ്ങിപ്പോയിരുന്ന ലാലു അതിഗംഭീരമായ ഒരു കഥാപാത്രത്തിലൂടെ മടങ്ങിയെത്തിയിരിക്കുകയാണ്. 
 
അതുപോലെയാണ് നെടുമുടി വേണുവിന്‍റെ കാര്യവും. നെടുമുടിക്ക് ഏറെക്കാലത്തിന് ശേഷം അഭിനയപ്രാധാന്യമുള്ള ഒരു ചിത്രം ലഭിച്ചിരിക്കുന്നു. തെസ്‌നി ഖാന്‍, കൃഷ്ണപ്രസാദ്, സണ്ണി വെയ്ന്‍, ജൂഡ്, ഗ്രിഗറി തുടങ്ങി മികച്ച പ്രകടനവുമായി ഒട്ടേറെ താരങ്ങള്‍ കുട്ടനാടന്‍ ബ്ലോഗിലുണ്ട്.
 
മഹാപ്രളയത്തില്‍ സര്‍വ്വം നശിച്ച ഒരു നാടാണ് കുട്ടനാട്. പ്രളയത്തിന് തൊട്ടുമുമ്പുള്ള ആ മനോഹരമായ കുട്ടനാടിനെ കാണാനുള്ള അവസരം കൂടിയാണ് ഈ സിനിമ. പ്രദീപ് നായരുടെ ക്യാമറ കുട്ടനാടന്‍ ഭംഗിയെ ചാരുത ഒട്ടും ചോരാതെ ഒപ്പിയെടുത്തിരിക്കുന്നു. 
 
എന്തായാലും ഓണത്തിന് വരുമെന്ന് പ്രതീക്ഷിക്കുകയും വെള്ളപ്പൊക്കം കാരണം റിലീസ് നീട്ടിവയ്ക്കുകയും ചെയ്ത ഒരു കുട്ടനാടന്‍ ബ്ലോഗ് ആ ഓണക്കാലം ഇപ്പോള്‍ പുനഃസൃഷ്ടിക്കുകയാണ് തിയേറ്ററുകളില്‍. പ്രേക്ഷകര്‍ക്ക് കുടുംബത്തോടൊപ്പം ആഘോഷിക്കാന്‍ ഒരു ക്ലീന്‍ ഫാമിലി എന്‍റര്‍ടെയ്നര്‍ ഇതാ എത്തിയിരിക്കുന്നു. ധൈര്യമായി ടിക്കറ്റെടുക്കാം.
 
റേറ്റിംഗ്: 3.75/5

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

War 2 Review: കണ്ട് മറന്ന അവതരണത്തിൽ പാളിപ്പോയ വിഎഫ്എക്സും, വാർ 2 സ്പൈ സീരീസിലെ ദുർബലമായ സിനിമ

'എത്ര വലിയവനാണെങ്കിലും നിയമത്തിന് അതീതനല്ല'; കൊലക്കേസില്‍ നടന്‍ ദര്‍ശന്‍ വീണ്ടും ജയിലിലേക്ക്; ജാമ്യം റദ്ദാക്കി

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

Rahul Mamkootathil: പാര്‍ട്ടിക്ക് തലവേദന; രാഹുല്‍ മാങ്കൂട്ടത്തിലിനെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തു നിന്ന് നീക്കും

രക്തത്തില്‍ 173 മില്ലിഗ്രാം ആല്‍ക്കഹോള്‍; വൈദികനെതിരെ രണ്ട് വകുപ്പുകള്‍

സംസ്ഥാനത്ത് കഴിഞ്ഞ ഒരു മാസത്തിനിടെ നടത്തിയത് 1014 വെളിച്ചെണ്ണ പരിശോധനകള്‍; പിടിച്ചെടുത്തത് 17,000 ലിറ്റര്‍ വ്യാജ വെളിച്ചെണ്ണ

യാത്രക്കാരനെ മര്‍ദ്ദിച്ച് ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍; ട്രെയിനില്‍ നിന്ന് പുറത്തേക്ക് എറിയാന്‍ ശ്രമിച്ചു

Breaking News: ഗുരുതര ആരോപണവുമായി യുവനടി; ആരോപണവിധേയന്‍ കോണ്‍ഗ്രസ് നേതാവെന്ന് സൂചന

അടുത്ത ലേഖനം
Show comments