Select Your Language

Notifications

webdunia
webdunia
webdunia
webdunia

അബ്രഹാമിന്‍റെ സന്തതികളെക്കാള്‍ വലിയ പടമാണ് കുട്ടനാടന്‍ ബ്ലോഗ്!

അബ്രഹാമിന്‍റെ സന്തതികളെക്കാള്‍ വലിയ പടമാണ് കുട്ടനാടന്‍ ബ്ലോഗ്!
, ബുധന്‍, 4 ജൂലൈ 2018 (15:35 IST)
സിനിമകള്‍ തെരഞ്ഞെടുക്കുന്നതില്‍ മമ്മൂട്ടി കാണിക്കുന്ന ജാഗ്രതയാണ് അദ്ദേഹത്തിന്‍റെ എല്ലാ ചിത്രങ്ങള്‍ക്കും മികച്ച ബിസിനസ് ഉണ്ടാകാന്‍ കാരണം. പുതിയ സംവിധായകരുടെ സിനിമകളിലാണ് കൂടുതലായും അഭിനയിക്കുന്നതെങ്കിലും ഉള്ളടക്കത്തിന്‍റെ കരുത്തുകൊണ്ട് ഏവരെയും അത്ഭുതപ്പെടുത്തുന്നതായിരിക്കും ആ സിനിമകള്‍.
 
ഏറ്റവും പുതിയ സിനിമയായ ‘അബ്രഹാമിന്‍റെ സന്തതികള്‍’ വന്‍ ഹിറ്റായതിന്‍റെ പ്രധാന കാരണവും അതിന്‍റെ തിരക്കഥയുടെ ബലമാണ്. ഡെറിക് ഏബ്രഹാം തിയേറ്ററുകളില്‍ വന്‍ ഹിറ്റായി മാറി. അതിനൊപ്പം തന്നെ മികച്ച സാറ്റലൈറ്റ് റൈറ്റും അബ്രഹാമിന്‍റെ സന്തതികള്‍ നേടിയെടുത്തു.
 
എന്നാല്‍ ആ ചിത്രത്തെയും കടത്തിവെട്ടുന്ന സാറ്റലൈറ്റ് അവകാശത്തുകയാണ് ‘ഒരു കുട്ടനാടന്‍ ബ്ലോഗ്’ എന്ന പുതിയ മമ്മൂട്ടിച്ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. സേതു സംവിധാനം ചെയ്യുന്ന ഈ കോമഡി ത്രില്ലര്‍ വന്‍ തുകയ്ക്ക് സൂര്യ ടിവിയാണ് സ്വന്തമാക്കിയിരിക്കുന്നത്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ സാറ്റലൈറ്റ് റേറ്റ് എന്നല്ലാതെ, കൃത്യമായ തുക എത്രയെന്ന് അണിയറപ്രവര്‍ത്തകരോ സൂര്യ ടിവിയോ പുറത്തുവിട്ടിട്ടില്ല.  
 
ലക്ഷ്മി റായ്, അനു സിതാര, ഷം‌ന കാസിം എന്നിവരാണ് കുട്ടനാടന്‍ ബ്ലോഗില്‍ മമ്മൂട്ടിയുടെ നായികമാരാകുന്നത്. ബ്ലോഗ് എഴുത്തുകാരനായ ഹരി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ഈ സിനിമയില്‍ അവതരിപ്പിക്കുന്നത്. ഓഗസ്റ്റ് 23ന് ഓണച്ചിത്രമായി ‘ഒരു കുട്ടനാടന്‍ ബ്ലോഗ്’ പ്രദര്‍ശനത്തിനെത്തും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടിയെ വിറപ്പിച്ച വില്ലന്‍ ഇനി മോഹന്‍ലാലിനെതിരെ!