Webdunia - Bharat's app for daily news and videos

Install App

ഇത് മമ്മൂട്ടിക്ക് മാത്രം സാധ്യമാകുന്നത്, അസാധ്യ മനുഷ്യൻ തന്നെ!

എസ് ഹർഷ
ചൊവ്വ, 27 നവം‌ബര്‍ 2018 (12:33 IST)
ഇന്ത്യയുടെ നാൽപ്പത്തിയൊമ്പതാം അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ മമ്മൂട്ടിയുടെ പേരൻപ് കഴിഞ്ഞ ദിവസമാണ് പ്രദർശിപ്പിച്ചത്. മേളയിലെത്തിയവരുടെ ആവശ്യപ്രകാരം സിനിമ ഒരിക്കൽ കൂടി പ്രദർശിപ്പിക്കും. 
 
ഐഎഫ്‌എഫ്‌ഐ വേദിയിൽ ആദ്യദിവസത്തെ പ്രദർശനത്തിന് ശേഷം തന്നെ പ്രേക്ഷകർ ഈ ചിത്രത്തെ എത്രമാത്രം സ്വീകരിച്ചു എന്ന് മനസ്സിലാക്കാൻ കഴിയും. അതുകൊണ്ടുതന്നെയാണ് പതിവുകളെല്ലാം തെറ്റിച്ച്‌ ചിത്രം രണ്ടാം ദിവസവും പ്രദര്‍ശനത്തിനൊരുങ്ങുന്നത്. 
 
ദേശീയ അവാർഡ് ജേതാവായ റാമും അഭിനയത്തിന്റെ കുലപതി മമ്മൂട്ടിയും ചേർന്നപ്പോൾ പ്രേക്ഷകർക്ക് ലഭിച്ചത് ആസ്വാദനത്തിന്റെ മറ്റൊരു തലമായിരുന്നു. മമ്മൂട്ടിക്കല്ലാതെ മറ്റാർക്കും സാധിക്കാത്ത അഭിനയമാണ് ചിത്രത്തിലേത്.
 
മമ്മൂട്ടിയില്ലെങ്കിൽ ചിത്രവുമില്ല എന്നാണ് സംവിധായകൻ പറയുന്നത്. ‘'2009-ല്‍ തിരക്കഥ പൂര്‍ത്തിയായി. ആരായിരിക്കണം അമുദന്‍ എന്നു ചിന്തിച്ചപ്പോള്‍ ഒരു മുഖമേ മനസ്സില്‍ വന്നുള്ളൂ. മ്മൂക്കയുടേതാണ്. മമ്മൂക്കയുടെ സുകൃതം, അമരം, തനിയാവര്‍ത്തനം, മൃഗയ  ഇതെല്ലാം എന്റെ പ്രിയപ്പെട്ട സിനിമകളാണ്. അദ്ദേഹം ഈ സിനിമ ചെയ്യാൻ തയ്യാറായില്ലെങ്കിൽ ഞാനിത് ഉപേക്ഷിക്കുമായിരുന്നു‘ - എന്നായിരുന്നു റാമിന്റെ വാക്കുകൾ.
 
കഴിഞ്ഞ കുറെ വർഷങ്ങളായി മമ്മൂട്ടിയെന്ന മഹാനടന്റെ അഭിനയ സാധ്യതകൾ വ്യക്തമാക്കുന്ന സിനിമകൾ ഒന്നും തന്നെയുണ്ടായിരുന്നില്ല. 2015ൽ പുറത്തിറങ്ങിയ പത്തേമാരി ഒഴിച്ച്. കുറച്ച് കാലം മയക്കത്തിലായിരുന്നു ആ മനുഷ്യൻ ഇപ്പോൾ ഉയർത്തെഴുന്നേറ്റിരിക്കുകയാണ്. പേരൻപിലൂടെ. 
 
മലയാളികൾക്കും ഇന്ത്യൻ സിനിമയ്ക്കും അഭിമാനമായി മാറുകയാണ് മമ്മൂട്ടി. അതിന്റെ വ്യക്തമായ ഉദാഹരണമാണ് ഇഫിയിൽ പേരൻപിന്റെ ഇന്നലെ നടന്ന പ്രദർശനവും ഇനി നാളെ ഒന്നുകൂടി നടക്കാനിരിക്കുന്ന പ്രദർശനവും. പ്രേക്ഷകരുടെ അവശ്യപ്രകാരം സിനിമ ഒരിക്കൽ കൂടി മേളയിൽ പ്രദർശിപ്പിക്കും. 
 
അച്ഛനും മകളും തമ്മിലുള്ള സ്നേഹബന്ധത്തിന്റെ കഥ പറയുന്ന ചിത്രമാണ് പേരൻപ്. പത്തേമാരി എന്ന ചിത്രത്തിനു ശേഷം മമ്മൂട്ടിയുടെ ഉജ്ജ്വല തിരിച്ച് വരവ് തന്നെയായിരുന്നു പേരൻപിൽ. അതിന് ഒരു തമിഴ് സംവിധായകൻ വേണ്ടി വന്നു. ഇടിയും അടിയും കുത്തിനിറച്ച് മാസ് പടങ്ങളുടെ പിന്നാലെ ഓടുന്ന മലയാളത്തിലെ സംവിധായകർ കണ്ട് പഠിക്കേണ്ടിയിരിക്കുന്നു റാമിനെയൊക്കെ. 
  
മമ്മൂട്ടിയുടെ ഉള്ളുതൊടുന്ന ശബ്ദത്തിലൂടെയാണ് അമുദവന്റേയും പാപ്പയുടെയും കഥ സംവിധായകൻ പറയുന്നത്. തുടക്കം മുതലൊടുക്കം വരെ മനസ്സ് നീറ്റുന്ന അനുഭവമാണ് പേരൻപ്. കണ്ണ് നിറയും പലപ്പോഴും ചിലപ്പോൾ കൺ‌തടങ്ങളിൽ നിന്നും അവ പുറത്തേക്ക് കുത്തിയൊലിക്കും. പക്ഷേ ജീവിതത്തിൽ കണ്ണുനീരിന് യാതോരു സ്ഥാനവുമില്ലെന്നാണ് ഒടുക്കം ചിത്രം നമുക്ക് കാണിച്ച് തരുന്നത്. 
 
മമ്മൂട്ടിയെന്ന അഭിനയ കുലപതിയെ വർണിക്കാതിരിക്കാൻ ആകില്ല. പ്രദർശനത്തിന് ശേഷം സംവിധായകർ റാം പറയുന്നതിങ്ങനെ മമ്മൂട്ടിയുടെ അമരം പോലുള്ള ചിത്രങ്ങൾ ഒരുപാട് കണ്ടൊരാളാണ് ഞാൻ. ഈ തിരക്കഥയെഴുതുമ്പോൾ അമുദവനായി മമ്മൂട്ടി മാത്രമായിരുന്നു എന്റെ മനസ്സിൽ. അദ്ദേഹമില്ലായിരുന്നുവെങ്കിൽ പേരൻപ് ഉണ്ടാകുമായിരുന്നില്ല. മമ്മൂട്ടി മലയാളികളുടെ മാത്രമല്ല, ഞങ്ങളുടേത് കൂടിയാണ്, ഇന്ത്യൻ സിനിമയുടെ മുഖമാണ് അദ്ദേഹം.’ എന്ന റാമിന്റെ വാക്കുകൾ കേട്ട് കോരിത്തരിക്കാതിരിക്കാൻ ഒരു മലയാളികൾക്ക് സാധിച്ചേക്കില്ല. 
 
മമ്മൂട്ടിക്കൊപ്പം ഉയരുകയാണ് പാപ്പയായി വേഷമിട്ട സാധനയും. അഭിനയത്തിൽ മറ്റ് നടിമാർ കണ്ട് പഠിക്കേണ്ടിയിരിക്കുന്നു ഈ കൊച്ചുമിടുക്കിയെ. അമുദവനും, അമുദവന്റെ പാപ്പയും നമ്മുടെ മനസിനെ തൊട്ടുകൊണ്ടെയിരിക്കും. ചിലപ്പോൾ വേദനിപ്പിച്ച് കോണ്ടേയിരിക്കും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Rains: പുതിയ ന്യൂനമർദ്ദപാത്തി, സംസ്ഥാനത്ത് 5 ദിവസം കൂടെ മഴ തുടരും, മഴ അലർട്ടുകൾ ഇങ്ങനെ

പഠനസമയം അരമണിക്കൂർ വർധിക്കും, സ്കൂളുകളുടെ പുതിയ സമയക്രമത്തിന് അംഗീകാരമായി

ജനസംഖ്യയിൽ കുത്തനെ ഇടിവ്, ഗർഭിണിയാകുന്ന സ്കൂൾ വിദ്യാർഥികൾക്ക് ഒരു ലക്ഷം രൂപ പ്രഖ്യാപിച്ച് റഷ്യ, വിമർശനം രൂക്ഷം

മകനു പഠനയോഗ്യതയ്ക്കനുസരിച്ച ജോലി വേണമെന്ന് വിശ്രുതന്‍, ഉറപ്പ് നല്‍കി മന്ത്രി; വീട് പണി പൂര്‍ത്തിയാക്കാന്‍ പൂര്‍ണ സഹായം

Texas Flash Flood: ടെക്സാസിലെ മിന്നൽ പ്രളയത്തിൽ മരണം 50 ആയി, കാണാതായ പെൺകുട്ടികൾക്കായി തിരച്ചിൽ തുടരുന്നു

അടുത്ത ലേഖനം
Show comments