Select Your Language

Notifications

webdunia
webdunia
webdunia
webdunia

RDX Movie Review: ഇടിയെന്ന് വെച്ചാല്‍ പൂര ഇടി ! സര്‍പ്രൈസ് ഹിറ്റായി ആര്‍ഡിഎക്‌സ്; ഓണം വിന്നര്‍

RDX Movie Review: ഇടിയെന്ന് വെച്ചാല്‍ പൂര ഇടി ! സര്‍പ്രൈസ് ഹിറ്റായി ആര്‍ഡിഎക്‌സ്; ഓണം വിന്നര്‍
, ശനി, 26 ഓഗസ്റ്റ് 2023 (09:17 IST)
RDX Movie Review: നിങ്ങള്‍ ആക്ഷന്‍ പടം ഇഷ്ടപ്പെടുന്നവരാണോ? എങ്കില്‍ ഈ ഓണത്തിനു ഏതു സിനിമ കാണും എന്ന് ആലോചിച്ച് ടെന്‍ഷന്‍ അടിക്കേണ്ട...! നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ആര്‍ഡിഎക്‌സിന് ധൈര്യമായി ടിക്കറ്റെടുക്കാം. ഇത്തവണ ഓണം വിന്നര്‍ ആര്‍ഡിഎക്‌സ് തന്നെ. തുടക്കം മുതല്‍ ഒടുക്കം വരെ ആക്ഷന് പ്രാധാന്യം നല്‍കിയിരിക്കുന്ന ചിത്രം യുവാക്കള്‍ക്ക് വളരെ ഇഷ്ടപ്പെടും. 
 
റോബര്‍ട്ട്, ഡോണി, സേവ്യര്‍ എന്നീ സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്. പെരുന്നാളിനിടെ പള്ളിമുറ്റത്ത് നടക്കുന്ന ചെറിയൊരു വഴക്കില്‍ നിന്നാണ് പടത്തിന്റെ തുടക്കം. അവിടെ നിന്നങ്ങോട്ട് പിന്നെ ഇടിയുടെ പെരുന്നാളാണ് തിയറ്ററുകളില്‍. എല്ലാ അര്‍ത്ഥത്തിലും കിടിലന്‍ ആക്ഷന്‍ എന്റര്‍ടെയ്‌നറാണ് ചിത്രം. മേക്കിങ് ക്വാളിറ്റി തന്നെയാണ് ആര്‍ഡിഎക്‌സിനെ മികച്ച സിനിമാ അനുഭവമാക്കുന്നത്. 
 
ആന്റണി വര്‍ഗീസ്, നീരജ് മാധവ്, ഷെയ്ന്‍ നിഗം എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മൂന്ന് പേരുടെയും ആത്മബന്ധം പ്രേക്ഷകരെ കൂടുതല്‍ എന്‍ഗേജ് ചെയ്യിപ്പിക്കുന്നതാണ്. ക്ലൈമാക്‌സിലെ സര്‍പ്രൈസ് സീനും പ്രേക്ഷകരെ ഞെട്ടിക്കും. അന്‍പറിവിന്റെ ആക്ഷന്‍ കൊറിയോഗ്രഫി എടുത്തുപറയേണ്ടതാണ്. 
 
ഓണക്കാലത്ത് കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പം ഒരു എന്റര്‍ടെയ്‌നര്‍ കാണാന്‍ ആഗ്രഹിക്കുന്നെങ്കില്‍ ധൈര്യമായി ആര്‍ഡിഎക്‌സിന് ടിക്കറ്റെടുക്കാം. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്‌കൂളില്‍ പഠിക്കുമ്പോള്‍ നാണം കുണുങ്ങി, ജോലി വിട്ട് സിനിമാനടിയായി, പഴയ ആളല്ല ഇന്ന് അനാര്‍ക്കലി