Webdunia - Bharat's app for daily news and videos

Install App

Tovino Thomas Film Thallumaala Review: തിയറ്ററുകളില്‍ അടിയുടെ പൊടിപൂരം; ഗംഭീര വിഷ്വല്‍ ട്രീറ്റുമായി ടൊവിനോയുടെ തല്ലുമാല (റിവ്യു)

മികച്ച തുടക്കമാണ് സിനിമയുടേത്. കഥ പറച്ചിലിന്റെ ട്രാക്ക് എങ്ങനെയാണെന്ന് തുടക്കത്തില്‍ തന്നെ പ്രേക്ഷകര്‍ക്ക് മനസ്സിലാക്കി തരുന്നുണ്ട്

Webdunia
വെള്ളി, 12 ഓഗസ്റ്റ് 2022 (14:01 IST)
Thallumaala Review: ടൊവിനോ തോമസ്-കല്യാണി പ്രിയദര്‍ശന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത തല്ലുമാലയ്ക്ക് തിയറ്ററുകളില്‍ മികച്ച പ്രതികരണം. ട്രെയ്‌ലറില്‍ നിന്ന് വ്യക്തമാകുന്നതു പോലെ തുടക്കം മുതല്‍ ഒടുക്കം വരെ തല്ലുകളുടെ ഘോഷയാത്രയാണ് ചിത്രം. ആ തല്ല് പ്രേക്ഷകരെ നന്നായി രസിപ്പിക്കുന്നുമുണ്ട്. എല്ലാ അര്‍ത്ഥത്തിലും പ്രേക്ഷകരെ നന്നായി രസിപ്പിക്കുന്ന ചിത്രമെന്നാണ് തല്ലുമാലയ്ക്ക് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്ന ആദ്യ പ്രതികരണം. 
 
മികച്ച തുടക്കമാണ് സിനിമയുടേത്. കഥ പറച്ചിലിന്റെ ട്രാക്ക് എങ്ങനെയാണെന്ന് തുടക്കത്തില്‍ തന്നെ പ്രേക്ഷകര്‍ക്ക് മനസ്സിലാക്കി തരുന്നുണ്ട്. പതിവ് വഴികളില്‍ നിന്ന് പ്രേക്ഷകരെ മാറി നടത്തിക്കാനുള്ള ശ്രമമാണ് സംവിധായകന്‍ നടത്തുന്നത്. അത് ആദ്യ പകുതിയില്‍ തന്നെ വിജയം കാണുന്നു. നോണ്‍ ലീനിയര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന ചിത്രം വളരെ വേറിട്ട അനുഭവമാണ് പ്രേക്ഷകര്‍ക്ക് നല്‍കുന്നത്. വര്‍ണ്ണാഭമായ ഫ്രെയ്മുകളാണ് സിനിമയുടെ പ്രധാന പ്ലസ് പോയിന്റ്. വലിയ കഥയൊന്നും ഇല്ലെങ്കിലും പ്രേക്ഷകരെ നന്നായി രസിപ്പിക്കുന്നുണ്ട് ആദ്യ പകുതി. ഫൈറ്റ് കൊറിയോഗ്രഫി, ഡിഒപി എന്നിവയും പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്നു. 
 
ഇടയ്‌ക്കെപ്പോഴോ സിനിമയുടെ വേഗം കുറയുന്നുണ്ടെങ്കിലും ക്ലൈമാക്‌സ് എത്തുന്നതിനു മുന്‍പ് തന്നെ വീണ്ടും പഴയ വേഗം കൈവരിക്കുന്നുണ്ട്. മികച്ച തിയറ്റര്‍ എക്‌സ്പീരിയന്‍ സമ്മാനിക്കുന്നതായിരുന്നു ക്ലൈമാക്‌സ്. പൈസ വസൂല്‍ ആകാന്‍ ക്ലൈമാക്‌സ് മാത്രം കണ്ടാല്‍ മതിയെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ഫൈറ്റ് സീനുകളാണ് സിനിമയില്‍ ഏറ്റവും നന്നായിരിക്കുന്നതെന്നും പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു. 
 
കല്യാണി പ്രിയദര്‍ശനും ടൊവിനോയും ആദ്യമായി ഒന്നിച്ച ചിത്രമെന്ന പ്രത്യേകതയും തല്ലുമാലയ്ക്ക് ഉണ്ട്. ആദ്യ ദിനം തന്നെ മികച്ച ബുക്കിങ്ങാണ് സിനിമയ്ക്ക് ലഭിച്ചത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Prarthana: 'അവളുടെ അച്ഛനും അമ്മയ്ക്കും ഇല്ലാത്ത പരാതി ആര്‍ക്കും വേണ്ട'; പ്രാര്‍ത്ഥനയുടെ വസ്ത്രധാരണത്തെ കുറ്റം പറയുന്നവരോട് മല്ലിക

Dhyan Sreenivasan: 'മറ്റവന്‍ വന്നോ, ആ അനൂപ് മേനോന്‍'; ധ്യാൻ ശ്രീനിവാസനെ ട്രോളി അനൂപ് മേനോന്‍, ചിരിച്ച് മറിഞ്ഞ് ധ്യാൻ

Shilpa Shetty: മോഹൻലാലിനൊപ്പം അഭിനയിക്കുക എന്നത് ഒരു സ്വപ്നം: ശിൽപ ഷെട്ടി

Patriot: ഷൂട്ടിങ് പൂർത്തിയാക്കി മോഹൻലാൽ, ഇനിയുള്ള കാത്തിരിപ്പ് അയാൾക്ക് വേണ്ടിയാണ്; പുതിയ വിശേഷങ്ങളിതാ

Dhanush: ധനുഷ് ഏറ്റവും മര്യാദയില്ലാത്ത താരം, നേരിട്ടത് കടുത്ത അപമാനം: നയൻതാരയ്ക്കും നിത്യ മേനോനും പിന്നാലെ നടനെതിരെ നയൻദീപ് രക്ഷിത്

എല്ലാം കാണുക

ഏറ്റവും പുതിയത്

Gold Price Today: ആശ്വാസ വാര്‍ത്ത; സ്വര്‍ണവിലയില്‍ ഇടിവ്

അനിശ്ചിതകാല ബസ് സമരം ഈ മാസം 22 മുതല്‍; ഗതാഗതമന്ത്രിയുമായുള്ള ചര്‍ച്ച നിര്‍ണായകം

Kerala Weather News in Malayalam: ഇന്ന് മഴ കനക്കും, അഞ്ചിടത്ത് ഓറഞ്ച് അലര്‍ട്ട്; ഇരട്ട ന്യൂനമര്‍ദ്ദം

സൗദിയിൽ ഇനി ഊബർ ടാക്സി ഓടിക്കാൻ സ്ത്രീകളും

ബലാത്സംഗ കേസുകളില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നതിന് മുന്‍പ് അതിജീവിതമാരുടെ വാദം കേള്‍ക്കണമെന്ന് സുപ്രീംകോടതി

അടുത്ത ലേഖനം
Show comments