ലോകോത്തര ചിത്രകാരനും ശില്പിയുമായ മൈക്കലാഞ്ചലോ (മൈക്കലാഞ്ചലോ സി ലോബോവികോ ബ്യൂനറോട്ടി സിമോണി എന്ന് മുഴുവന്‍ പേര്) മികച്ചൊരു കവിയും വാസ്തുശില്പ വിദഗ്ദ്ധനുമായിരുന്നു.
പുരുഷ സൗന്ദര്യത്തെയും നഗ്നതയെയും കലാപരമായി അനശ്വരമാക്കിയ മൈക്കലാഞ്ചലോ 1475 മാര്‍ച്ച് ആറിനായിരുന്നു ജ-നിച്ചത്. 89-ാം വയസ്സില്‍ 1564 ഫെബ്രുവരി 18 നായിരുന്നു അന്ത്യം.
പാശ്ഛാത്യ ശില്പകലയുടെ എക്കാലത്തെയും മികച്ച നിദര്‍ശനമായ സെസ്റ്റൈന് ചാപ്പലിന്റെ മേല്‍ത്തട്ടിലെ രചന മൈക്കലാഞ്ചലോയുടേതാണ്.
വത്തിക്കാനിലെ കാപ്പെല്ല പയോലിനയിലെ അള്‍ത്താരയിലുള്ള അവസാനത്തെ വിധി, സെന്റ് പീറ്ററിന്റെ രക്തസാക്ഷിത്വം, സെന്റ് പോളിന്റെ സംഭാഷണം തുടങ്ങിയ കൊത്തുപണികള്‍, ഡേവിഡ്, കന്യാമറിയത്തെയും യേശുക്രിസ്തുവിനെയും കുറിച്ചുള്ള പിയറ്റ എന്നിവ മൈക്കലാഞ്ചലോയുടെ വിശ്വോത്തര സൃഷ്ടികളാണ്.
റോമിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ താഴികക്കുടം ശില്പങ്ങളാലും ചിത്രങ്ങളാലും മനോഹരമാക്കി പണിതൊരുക്കിയത് മൈക്കലാഞ്ചലോ ആണ്.
ഇറ്റലിയിലെ തുസ്കാനി കാപ് റെസിയിലെ അരെസോവില് ലോഡോവിക്കോ എന്ന മജ-ിസ്ട്രേട്ടിന്റെ മകനായാണ് മൈക്കലാഞ്ചലോ ജ-നിച്ചത്. സുഖ സൗകര്യങ്ങള്‍ അധികം ഉണ്ടായിരുന്നിട്ടും ചിത്രങ്ങളുടെയും ശില്പങ്ങളുടെയും കവിതകളുടെയും ലോകത്ത് വിഹരിക്കാനാണ് അദ്ദേഹം ഇഷ്ടപ്പെട്ടത്. ഇതിനായി അച്ഛനെ ധിക്കരിക്കുക പോലുമുണ്ടായി.
പുരുഷന്റെ നഗ്നത മൈക്കലാഞ്ചലോയുടെ ചോദനയായിരുന്നു. കുരിശില്‍ കിടക്കുന്ന യേശുക്രിസ്തുവിനെപോലും അദ്ദേഹം നഗ്നനാക്കിയാണ് വരച്ചത്.
പള്ളികളുടെ മച്ചിലും അള്‍ത്താരയിലും മച്ചകങ്ങളിലും അദ്ദേഹം തീര്‍ത്ത ശില്പങ്ങള്ക്ക് സൗന്ദര്യത്തോടൊപ്പം ലൈംഗികതയും നഗ്നതയും ഉണ്ടായിരുന്നു. പിയറ്റയിലെ കന്യാമറിയത്തിന്റെ മുഖം പോലും സ്ത്രീ സൗന്ദര്യം തുടിക്കുന്ന ചില രചനകള്‍ മൈക്കലാഞ്ചലോ നടത്തിയിട്ടുണ്ട്.
പുരുഷന്റെ നഗ്നസൗന്ദര്യം വശ്യമായി ചിത്രീകരിക്കാന്‍ മൈക്കലാഞ്ചലോക്ക് അസാമാന്യമായ പാടവവും കൗശലവും ഉണ്ടായിരുന്നു. ഡേവിഡ് എന്ന ശില്പം തന്നെ മികച്ച ഉദാഹരണം. സ്ത്രീകളുടെ നഗ്നത അദ്ദേഹത്തിന് ഇമ്പം പകര്‍ന്നില്ല. സ്ത്രീയുടെ മേനിയ്ക്കും പുരുഷത്വം നല്കാനദ്ദേഹം വെമ്പി.ആണ്‍കുഞ്ഞുങ്ങളുടെ നഗ്നത പോലും അദ്ദേഹത്തിന് പ്രിയതരമായിരുന്നു. വിവാഹം കഴിച്ചിരുന്നില്ല.
അദ്ദേഹത്തിന് ഒട്ടേറെ ആണ് സുഹൃത്തുക്കളുണ്ടായിരുന്നു. പലരും മോഡലുകളായ സുന്ദരന്മാരായിരുന്നു. അവരുമായി മാനസിക ബന്ധം മാത്രമല്ല ശാരീരിക ബന്ധവും മൈക്കലാഞ്ചലോയ്ക്ക് ഉണ്ടായിരുന്നു.
ജ-നനേന്ദ്രിയത്തിന്റെ സ്രഷ്ടാവ് എന്ന് ചിലര്‍ അദ്ദേഹത്തെ കളിയാക്കി വിളിച്ചിരുന്നു.