ജീവിതകാലത്ത് തന്റെ മനോഹരചിത്രങ്ങള്‍ നല്ല വിലയ്ക്ക് വില്ക്കാന് പിസ്സാറോയ്ക്ക് ആയില്ല. അടുത്തകാലത്ത് 45 ലക്ഷം ഡോളറിനാണ് അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ വിറ്റു പോയത്.
1830 ജൂലായ് പത്തിന് യു.എസ്. വിര്‍ജിന്‍ ഐലണ്ട്സില് സെന്റ് തോമസ് എന്നറിയപ്പെടുന്ന സ്ഥലത്താണ് കാമില്ലെ പിസ്സാറോ ജനിച്ചത്.
1855 ല്‍ അദ്ദേഹം ഫ്രാന്‍സിലേക്ക് പോയി. അവിടെ ഫ്രഞ്ച് ലാന്റ്സ്കേപ് പെയിന്റര്‍മാരായ ടിന് ബാവ്റ്റിസ്റ്റ്, കാമില്ലെ കോറോട്ട് എന്നിവരുടെ കീഴില്‍ ചിത്രകല അഭ്യസിച്ചു.
വിഖ്യാത പെയിന്റര്‍മാരായ പോള്‍ ഗോഗിന്, പോള്‍ സെസെനെ എന്നിവര്‍ പിസ്സാറോയുടെ ശിഷ്യന്മാരാണ്.
പരമ്പരാഗത പെയിന്റിംഗില്‍ നിന്നുള്ള ശക്തമായ വ്യതിയാനമായിരുന്നു ഇംപ്രഷനിസ്റ്റ് പെയിന്റിംഗുകള്‍. 19-ാം നൂറ്റാണ്ടിന്റെ അവസാനകാലത്താണ് ഈ രചനാസങ്കല്പം ഫ്രാന്‍സില്‍ വളര്‍ന്നു വന്നത്.
ഭൂപ്രദേശങ്ങളിലും വ്യക്തികളിലും മാത്രമല്ല മനുഷ്യജീവിതവും ചിത്രങ്ങളില്‍ ഉള്‍ച്ചേരണമെന്ന അഭിവാഞ്ച ഇംപ്രഷനിസത്തിന്റെ പ്രേരണയാണ്. വെളിച്ചത്തിനും കാലത്തിനും ചിത്രങ്ങളില്‍ നല്കുന്ന പ്രാമുഖ്യാണ് മറ്റൊരു സവിശേഷത.
ക്ളോസെ മോനെറ്റ്, അഗസ്തെ റെനോയിര്‍, എഡ്ഗാര്‍ ഡെഗാസ്, ബെര്‍ത്തെ മോറോസോട്ട്, ആല്‍ഫ്രഡ് സിസിലെ തുടങ്ങിയ 19-ാം നൂറ്റാണ്ടിലെ ഇംപ്രഷനിസ്റ്റ് പെയിന്റര്‍മാര്‍ക്ക് ഒപ്പമാണ് പിസ്സാറോയുടെ സ്ഥാനം.