വികൃതിപ്പയ്യനായ ഡെന്നീസ് ( ഡെന്നിസ് ദി മെനസ്) പത്രത്താളിലൂടെ പിറന്ന് വീണത് മാര്‍ച്ച് 12ന് ആയിരുന്നു - 1951ല്‍. ആഴ്ചയില്‍ എല്ലാ ദിവസവും ഒരു പാനല്‍, ഞായറാഴ്ച ഒരു പൂര്‍ണ സ്ട്രിപ്പ് എന്ന നിലയിലായിരുന്നു തുടക്കം. ഇന്ന് ലോകം മുഴുവന്‍ സുപരിചിതമാണ് ഈ കാര്‍ട്ടൂണ്‍.
ഹാങ്ക് കെച്ചം ആണ് ഈ വികൃതിപ്പയ്യന്‍റെ കാര്‍ട്ടൂണിന്‍റെ രചയിതാവ്. അറുപതോടടുത്തിട്ടും ഡെന്നീസിന് ചെറുതായില്ല ചെറുപ്പം..
ദി പിക്കിള്‍ എന്ന പേരിലായിരുന്നു ഡെന്നീസിന്‍റെ വരവ്. 1960ല്‍ ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ടു. 1980ല്‍ ടെലിവിഷന്‍ കാര്‍ട്ടൂണായി. 1987ല്‍ സിനിമയായി, 1993ല്‍ ലൈവ് ആക്ഷന്‍ സിനിമയുമായി.
തന്‍റെ നാലു വയസ്സ്കാരന്‍ മകനെ മനസ്സില്‍കരുതിയാണ് കെച്ചം ഡെന്നിസ് എന്ന കഥാപാത്രത്തിന് രൂപകല്‍പന നല്‍കിയിരിക്കുന്നത്.
ഡെന്നീസ് മിച്ചല്‍, അമ്മ ആലീസ്, അച്ഛന്‍ ഹെന്‍റി, മുത്തച്ഛന്‍ ജോണ്‍സണ്‍, റഫ് എന്ന നായ, ഹോട്ട് സോഗി എന്ന പൂച്ച, അയല്‍ക്കാരനായ മിസ്റ്റര്‍ ജോര്‍ജ് വില്‍സണ്‍, ഭാര്യ മാര്‍ത്ത, കൂട്ടുകാരനായ മാര്‍ഗരറ്റ് വേഡ്സ, ജോയ മെക് ഡൊനാള്‍ഡ്, തന്‍റേടിയായഗിന ഗില്ലോട്ടി തുടങ്ങിയവരായിരുന്നു ഈ കാര്‍ട്ടൂണിലെ പ്രധാന കഥാപാത്രങ്ങള്‍.