Select Your Language

Notifications

webdunia
webdunia
webdunia
webdunia

സൂപ്പര്‍മാന്‍ എന്ന അമാനുഷന്‍

സൂപ്പര്‍മാന്‍ എന്ന അമാനുഷന്‍
സൂപ്പര്‍മാന്‍ എന്ന കോമിക് കഥാപാത്രത്തെ അറിയാത്തവരായി ആരും ഉണ്ടാവില്ല. ഉരുക്കു മനുഷ്യന്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ഈ കഥാപാത്രം, ആക്ഷന്‍ കോമിക്കുകളില്‍ ആദ്യമായി പ്രത്യക്ഷപ്പെട്ടത് 1938 ജൂണിലായിരുന്നു. കൃത്യമായി പറഞ്ഞാല്‍ ജൂണ്‍ ഒന്ന്. തുടര്‍ന്ന് എക്കാലത്തെയും ജനപ്രീതി നേടിയ കഥാപാത്രമായി മാറി.

ജെറി സീഗെലും ജോ ഷൂസ്റ്ററുമാണ് സൂപ്പര്‍മാന്‍റെ സ്രഷ്ടാക്കള്‍. ക്രിസ്റ്റോണ്‍ എന്ന ഗ്രഹത്തിലാണ് കാള്‍-യെല്‍ എന്ന പേരില്‍ സൂപ്പര്‍മാന്‍ ജനിച്ചത്. ക്രിസ്റ്റോണ്‍ സ്ഫോടനത്തില്‍ നശിക്കുന്നതിന് മുമ്പായി, സൂപ്പര്‍മാന്‍റെ പിതാവും ശാസ്ത്രജ്ഞനുമായ ജോര്‍യെല്‍ ഒരു റോക്കറ്റില്‍ കയറ്റി സൂപ്പര്‍മാനെ ഭൂമിയിലേക്ക് അയച്ചു.

സ്മാള്‍വില്ല എന്ന ഒരു കൊച്ചുപട്ടണത്തിന് സമീപം സൂപ്പര്‍മാനെയും വഹിച്ചുകൊണ്ട് റോക്കറ്റ് പതിച്ചത്. അവിടുന്ന് ജൊനാതന്‍, മാര്‍ത്താകെന്‍റ് എന്നീ രണ്ടുപേര്‍ സൂപ്പര്‍മാനെ കണ്ടെത്തുകയും വളര്‍ത്തുകയും ചെയ്തു. വളര്‍ന്നു കഴിഞ്ഞപ്പോള്‍ അമാനുഷികമായ പല കഴിവുകളും തനിക്കുള്ളതായി സൂപ്പര്‍മാന് മനസ്സിലാവുകയും ദുഷ്ടശക്തികള്‍ക്കെതിരായി പോരാട്ടം ആരംഭിക്കുകയും ചെയ്തു. ഇതാണ് സൂപ്പര്‍മാന്‍ എന്ന കഥാപാത്രത്തിന്‍റെ ചരിത്രം.

സൂപ്പര്‍മാന്‍ എന്ന വാക്ക് ജര്‍മ്മന്‍ വാക്കായ ഉബെര്‍മെന്‍ഷ് എന്നതിന്‍റെ തര്‍ജമയാണ്. ജെറിസിഗെലും ജോ ഷൂസ്റ്ററും തങ്ങളുടെ കഥയില്‍ സൂപ്പര്‍മാനെ ഒരു വില്ലന്‍ കഥാപാത്രമായാണ് ആദ്യം അവതരിപ്പിച്ചത്.

ആ കഥയ്ക്ക് വേണ്ടത്ര പ്രചാരം ലഭിക്കാതെയും വിറ്റു പോകാതെയും വന്നപ്പോള്‍ സൂപ്പര്‍മാനെ നിയമത്തിന് അനുകൂലമായി പ്രവര്‍ത്തിക്കുന്ന ഒരു കഥാപാത്രമായി മാറ്റുകയായിരുന്നു പിന്നീട്. അങ്ങനെ നവീകരിച്ച സൂപ്പര്‍മാന്‍ എന്ന കഥാപാത്രം ആക്ഷന്‍ കോമിക്സ് -1 എന്ന കോമിക് പുസ്തകത്തിലൂടെ 1938 ജൂണില്‍ പുറത്തു വന്നു.

അതിനുശേഷം ഡി.സി. കോമിക്സ് എന്ന കമ്പനി ഈ കഥാപാത്രത്തിന്‍റെ അവകാശം ഏറ്റെടുക്കുകയും അതിന്‍റെ പ്രവര്‍ത്തനം അവര്‍ തുടങ്ങുകയും ചെയ്തു. തുടര്‍ന്ന് കഥാപാത്രത്തിന്‍റെ നവീകരണം അവര്‍ നടത്തി.

അറുപതുകളില്‍ ദൃശ്യമാധ്യമ രംഗത്ത് ശബ്ദചിത്ര സാങ്കേതിക വിദ്യ വളര്‍ന്നതോടെ കഥാപാത്രങ്ങളുടെ ദൃശ്യവത്ക്കരണത്തില്‍ വിപ്ളവകരമായ പല മാറ്റങ്ങളും ഉണ്ടായി. സൂപ്പര്‍മാന്‍റെ ദൃശ്യവത്ക്കരണത്തിനും ഈ മാറ്റങ്ങള്‍ പ്രതിഫലിച്ചു.

തുടര്‍ന്ന് സൂപ്പര്‍മാന്‍ ദൈവത്തോളം കഴിവുള്ള കഥാപാത്രമായി ദൃശ്യവത്ക്കരിക്കപ്പെട്ടു. ഇത് ഈ കഥാപാത്രത്തെ കുറിച്ച് പുതിയ കഥകള്‍ മെനയുന്ന എഴുത്തുകാര്‍ക്ക് ഒരു വെല്ലുവിളിയായി മാറി. മാത്രമല്ല, അതിശക്തന്‍ എന്ന പരിവേഷം ജനപ്രീതി കുറയുന്നതായും കണ്ടു. ഇതിനെത്തുടര്‍ന്ന് ഡി.സി.കോമിക്സ് സൂപ്പര്‍മാന്‍ കഥാപാത്രത്തിന് ജനങ്ങള്‍ക്ക് രസിക്കും വിധത്തില്‍ ശക്തമായ മാറ്റം വരുത്താന്‍ തീരുമാനിച്ചു.

എഴുത്തുകാരനും നടനുമായ ജോണ്‍ ബൈറണ്‍ കമ്പനി ഈ ജോലിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുകയും 1986ല്‍ ഉരുക്കുമനുഷ്യന്‍ തന്‍റെ ആവിര്‍ഭാവം പറയുന്ന രീതിയില്‍ കഥയെ മാറ്റിക്കൊണ്ട് പ്രകടമായ മാറ്റം വരുത്തുകയും ചെയ്തു. അത് വന്‍വിജയമാവുകയും കോമിക്കുകളുടെ മുഖ്യധാരയില്‍ വീണ്ടും പ്രത്യക്ഷപ്പെടാന്‍ തുടങ്ങുകയും ചെയ്തു.

2003ല്‍ ഡി.സി. കോമിക്സ് സൂപ്പര്‍മാന്‍ എന്ന പേരില്‍ത്തന്നെ ഇതിന്‍റെ 12-ാമത് പരമ്പര പുറത്തിറക്കിയിട്ടുണ്ട്.

Share this Story:

Follow Webdunia malayalam