134 വർഷം നീണ്ട നിയമ‌പോരാട്ടം; അയോധ്യ തർക്കത്തിൽ അന്തിമ വിധി വന്ന വർഷം

കനത്ത ജാഗ്രതയോടെയാണ് രാജ്യം അയോധ്യ വിധി കാത്തിരുന്നത്.

റെയ്‌നാ തോമസ്
വ്യാഴം, 19 ഡിസം‌ബര്‍ 2019 (13:25 IST)
പതിറ്റാണ്ടുകൾ പഴക്കമുള്ള അയോധ്യ തർക്ക ഭൂമി  കേസിൽ അന്തിമ വിധി വന്ന വർഷം എന്ന നിലയിലായിരിക്കും  2019 ചരിത്രത്തിൽ അടയാളപ്പെടുത്തുക. പത്തോൻപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ആരംഭിച്ച ഒരു വലിയ തർക്കമാണ് രാജ്യത്തെ പരമോന്നത നീതി പീഠം ഇക്കൊല്ലം തീർപ്പാക്കിയത്. 
 
കനത്ത ജാഗ്രതയോടെയാണ് രാജ്യം അയോധ്യ വിധി കാത്തിരുന്നത്. അയോധ്യയിൽ രാമക്ഷേത്രം നിർമിക്കണമെന്ന കാലങ്ങളായുള്ള ഹിന്ദു സംഘടനകളുടെ ആവശ്യം അംഗീകരിക്കുന്നതായിരുന്നു സുപ്രീം കോടതി വിധി. 
 
അയോധ്യയിലെ 2.77 ഏക്കർ തർക്കഭൂമി കേസിലെ കക്ഷികളായ രാംലല്ല, നിർമോഹി അഖാഡ, സുന്നി വഖഫ് ബോർഡ് എന്നിവർക്ക് തുല്യമായി വീതിച്ച് നൽകിയ അലഹബാദ് ഹൈക്കോടതി വിധിക്കെതിരായ അപ്പീലുകളിലാണ് 2019 നവംബർ 9ന് സുപ്രീം കോടതി അന്തിമ വിധി പറഞ്ഞത്. 
 
സമ്മിശ്ര പ്രതികരണമാണ് വിധിക്കെതിരെ ഉയർന്നത്. മുസ്ലിം സംഘടനകൾ പുന: പരിശോധനാ ഹർജി സമർപ്പിച്ചെങ്കിലും കോടതി ഇത് തള്ളിക്കളയുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Gold Price: ഇന്നും 3000ത്തിലധികം രൂപയുടെ വർധനവ്, പൊന്ന് തൊട്ടാൽ പൊള്ളും

അമേരിക്കൻ വ്യാപാര ഭീഷണികളെ മറികടക്കാൻ ഇന്ത്യ, ചരിത്രപരമായ ഇന്ത്യ-യൂറോപ്യൻ യൂണിയൻ വ്യാപാര കരാർ അന്തിമഘട്ടത്തിൽ

Kerala Assembly Elections : കേരളത്തിൽ ഭരണവിരുദ്ധ വികാരം ശക്തം, വിഡി സതീശൻ മുഖ്യമന്ത്രിയാകാൻ സാധ്യത: എൻഡിടിവി സർവ്വെ

Sunita Williams : 27 വർഷത്തെ ദീർഘസേവനം, ബഹിരാകാശ യാത്രികയായ സുനിത വില്യംസ് നാസയിൽ നിന്ന് വിരമിച്ചു

Rahul Mamkoottathil : മൂന്നാമത്തെ പരാതിയിൽ പോലീസ് നീക്കം അതീവരഹസ്യമായി, പരാതിക്കാരി വിദേശത്തെന്ന് സൂചന

എല്ലാം കാണുക

ഏറ്റവും പുതിയത്

കൽപ്പറ്റയിൽ കൗമാരക്കാരന് ക്രൂരമർദ്ദനമേറ്റ സംഭവത്തിൽ 18കാരനും പ്രായപൂർത്തിയാകാത്ത 3 കുട്ടികളും അറസ്റ്റിൽ

യുഎസ് ശീതകാല കൊടുങ്കാറ്റ് ദുരന്തം: 30 പേരിലധികം മരണം, അഞ്ചുലക്ഷത്തിലധികം പേര്‍ വൈദ്യുതിയില്ലാതെ ദുരിതത്തില്‍

ഹൈക്കോടതിക്കെതിരെ വിചിത്ര സമരവുമായി പ്രതിപക്ഷം നിയമസഭയില്‍; ചര്‍ച്ചയ്ക്കു നില്‍ക്കാതെ പേടിച്ചോടി

അമേരിക്കയില്ലാതെ യൂറോപ്പിന് സ്വയം പ്രതിരോധിക്കാനാകില്ല: നാറ്റോ മേധാവിയുടെ മുന്നറിയിപ്പ്

ഒരുമിച്ച് ആത്മഹത്യ ചെയ്യാമെന്ന് പറഞ്ഞ് കാമുകിയെ വിളിച്ചുവരുത്തി കസേര തട്ടിമാറ്റി കൊലപ്പെടുത്തി; സിസിടിവി എല്ലാം കണ്ടു

അടുത്ത ലേഖനം
Show comments