Select Your Language

Notifications

webdunia
webdunia
webdunia
webdunia

തമിഴ്‌നാട്ടിൽ കനത്ത മഴ: പതിനഞ്ച് മരണം; ആറ് ജില്ലകളില്‍ റെഡ് അലര്‍ട്ട്

മഴ കൂടുതൽ ശക്തമാകുമെന്നാണ് റിപ്പോർട്ട്.

തമിഴ്‌നാട്ടിൽ കനത്ത മഴ: പതിനഞ്ച് മരണം; ആറ് ജില്ലകളില്‍ റെഡ് അലര്‍ട്ട്

റെയ്‌നാ തോമസ്

, തിങ്കള്‍, 2 ഡിസം‌ബര്‍ 2019 (09:23 IST)
തമിഴ്‌നാട്ടിലെ തീരമേഖലയില്‍ കനത്തമഴ തുടരുന്നു. ഇതുവരെ കനത്ത മഴയിലും കാറ്റിലും പെട്ട് പതിനഞ്ചു പേർ മരിച്ചു. ഏഴു സ്ത്രീകളും, രണ്ടും കുട്ടികളും മരിച്ചവരിൽ ഉൾപ്പെടുന്നു. മഴ കൂടുതൽ ശക്തമാകുമെന്നാണ് റിപ്പോർട്ട്. 

തമിഴ്‌നാട്ടില്‍ ആറു ജില്ലകളില്‍ ഇന്നും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൂത്തുക്കുടി, തിരുവള്ളൂര്‍, രാമനാഥപുരം, തിരുനെല്‍വേലി, കാഞ്ചീപുരം, കടല്ലൂര്‍, എന്നിവിടങ്ങളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്.
 
സ്ഥിതി വിലയിരുത്താന്‍ മുഖ്യമന്ത്രി പളനിസ്വാമിയുടെ നേതൃത്വത്തില്‍ ഇന്ന് ഉന്നതതല യോഗം ചേരും. കനത്ത മഴയെ തുടര്‍ന്ന് അണ്ണാ സര്‍വകലാശാലയും മദ്രാസ് സര്‍വകലാശാലയും ഇന്ന് നടത്താനിരിക്കുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു.
 
തമിഴ്‌നാട്ടിലെ 14 ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രതിഷേധം ഫലം കണ്ടു: വനിതാ ഡോക്‌ടറുടെ കൊലപാതകത്തിൽ അതിവേഗ വിചാരണ നടത്താൻ മുഖ്യമന്ത്രിയുടെ ഉത്തരവ്