ചന്ദ്രയാന്‍ 2 പരാജയമോ,പാളിച്ച സംഭവിച്ചത് എവിടെ?

ചന്ദ്രയാൻ-2 നൂറ് ശതമാനം വിജയിക്കുകയായിരുന്നെങ്കിൽ ഇസ്രോയുടെ കരുത്തിൽ ലോകത്തെ എണ്ണം പറഞ്ഞ ബഹിരാകാശ ശക്തികളിലോന്നായി തീർന്നേനെ ഇന്ത്യ.

റെയ്‌നാ തോമസ്
ബുധന്‍, 18 ഡിസം‌ബര്‍ 2019 (13:31 IST)
ഇസ്രോ ഇതുവരെ ഏറ്റെടുത്ത് നടപ്പിലാക്കിയ ദൗത്യങ്ങളിൽ ഏറ്റവും സങ്കീർണ്ണം ചന്ദ്രയാൻ-2 ആയിരുന്നു. ചന്ദ്രയാൻ-2 നൂറ് ശതമാനം വിജയിക്കുകയായിരുന്നെങ്കിൽ ഇസ്രോയുടെ കരുത്തിൽ ലോകത്തെ എണ്ണം പറഞ്ഞ ബഹിരാകാശ ശക്തികളിലോന്നായി തീർന്നേനെ ഇന്ത്യ. 
 
എല്ലാ ഘട്ടത്തിലും വിജയിച്ചെങ്കിലും അവസാന നിമിഷത്തില്‍ ചന്ദ്രയാന്‍ രണ്ടിന്റെ ഭാഗമായ വിക്രം ലാന്‍ഡർ ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങിയതാണ് ദൗത്യത്തിന്റെ പരാജയത്തിൽ കലാശിച്ചത്. എന്നാൽ ചന്ദ്രയാൻ 2 ദൗത്യം 95 ശതമാനം വിജയമാണെന്നാണ് ഐസ്ആർഒ അവകാശപ്പെടുന്നത്. 
 
നേരത്തെ ആസൂത്രണം ചെയ്തതിൽനിന്നും ആറു വർഷം അധിക ആയുസ് ഓർബിറ്ററിന് ഉണ്ടാകുമെന്നും ഏഴു വർഷം ചന്ദ്രയൻ 2 ചന്ദ്രനെ ഭ്രമണം ചെയ്ത് വിവരങ്ങൾ കൈമാറും എന്നും ഐഎസ്ആർഒ വ്യക്തമാക്കി. അതിനാലാണ് ദൗത്യം 95 ശതമാനം വിജയമാണെന്നാണ് ഐഎസ്ആർഒ പറയുന്നത്.

എന്നാൽ വിക്രം ലാൻഡറിനെ ചന്ദ്രോപതലത്തിൽ ഇറക്കുക എന്നതായിരുന്നു ചന്ദ്രയാൻ-2വിന്റെ പ്രധാന ദൗത്യവും. അതിനാൽ തന്നെ 95 ശതമാനം വിജയിച്ചു എന്ന് ഇസ്രോ പറയുമ്പോഴും ഈ വസ്തുത പരിശോധിക്കേണ്ട വിഷയം തന്നെയാണ്. 
 
 
800 കോടി രൂപ ചെലവിലായിരുന്നു ചന്ദ്രയാൻ -2 ഒരുക്കിയത്. ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ-2 ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പെയ്‌സ് സെന്ററിൽ നിന്ന് ഉച്ചയ്‌ക്ക് 2.43നാണ് വിക്ഷേപിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കേരളത്തിൽ 2 സീറ്റ് ഉറപ്പിച്ച് ബിജെപി, 10 മണ്ഡലങ്ങളിൽ അട്ടിമറിക്ക് സാധ്യതയെന്നും വിലയിരുത്തൽ

നഷ്ടങ്ങൾക്കെല്ലാം എണ്ണിയെണ്ണി കണക്ക് ചോദിക്കും, ആക്രമിച്ചവർ ശിക്ഷിക്കപ്പെടാതെ പോകില്ല: മുജ്തബ ഖമേനി

ഹോർമുസിൽ ഫീസ് ഈടാക്കാതിരിക്കുന്നതാണ് ഇറാന് നല്ലതെന്ന് ട്രംപ്, പാകിസ്ഥാനിൽ ഇന്ന് നിർണായക ചർച്ച

വിജയുടെ ജനനായകന്റെ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍, റിലീസിന് മുന്‍പെ വലിയ തിരിച്ചടി

യുഎസ് രക്ഷാദൗത്യം ഇറാന്റെ ആണവ ഇന്ധനം മോഷ്ടിക്കാനുള്ള മറയോ? ഗുരുതര ആരോപണവുമായി ഇറാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

തമിഴനാട് തിരഞ്ഞെടുപ്പ്: വിജയ്‌ക്കെതിരെ മത്സരിക്കാൻ 46 പേർ

How to prepare Vishukkani: വിഷുക്കണി ഒരുക്കേണ്ടത് എങ്ങനെ?

എൽഡിഎഫ് 90 ൽ കൂടുതൽ സീറ്റുകൾ നേടി വീണ്ടും ഭരണത്തിലെത്തും: എം.വി.ഗോവിന്ദൻ മാസ്റ്റർ

കവടിയാര്‍ കൊട്ടാരത്തിലെ രണ്ട് കോടി രൂപയുടെ സ്വര്‍ണ്ണം മോഷ്ടിച്ച കേസ്: അകത്ത് നിന്ന് സഹായം ലഭിച്ചതായി സംശയം

നേതാക്കളെ ഒതുക്കി ഇഷ്ടക്കാര്‍ക്ക് സീറ്റ് നല്‍കി: സണ്ണി ജോസഫിനെതിരെ ആരോപണവുമായി ഡിസിസി മുന്‍ ജനറല്‍ സെക്രട്ടറി

അടുത്ത ലേഖനം
Show comments