Select Your Language

Notifications

webdunia
webdunia
webdunia
webdunia

27 മിനിറ്റില്‍ 14 ഉപഗ്രഹം; കാര്‍ട്ടോസാറ്റ് 3 ഭ്രമണപഥത്തിലെത്തിച്ച് ഐഎസ്ആര്‍ഒ

രാവിലെ 9.28ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തിലെ വിക്ഷേപണത്തറയില്‍ നിന്നായിരുന്നു വിക്ഷേപണം.

27 മിനിറ്റില്‍ 14 ഉപഗ്രഹം; കാര്‍ട്ടോസാറ്റ് 3 ഭ്രമണപഥത്തിലെത്തിച്ച് ഐഎസ്ആര്‍ഒ

തുമ്പി ഏബ്രഹാം

, ബുധന്‍, 27 നവം‌ബര്‍ 2019 (12:40 IST)
ഭൗമനിരീക്ഷണ ഉപഗ്രഹമായ കാര്‍ട്ടോസാറ്റ്-3 ഐഎസ്ആര്‍ഒ വിക്ഷേപിച്ചു. കാര്‍ട്ടോസാറ്റിനൊപ്പം അമേരിക്കയുടെ 13 നാനോ ഉപഗ്രഹങ്ങളും വിക്ഷേപിച്ചിട്ടുണ്ട്. രാവിലെ 9.28ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തിലെ വിക്ഷേപണത്തറയില്‍ നിന്നായിരുന്നു വിക്ഷേപണം. 
 
അത്യാധുനിക ഇമേജ് സെന്ഡസിങ് ഉപഗ്രഹമാണ് കാര്‍ട്ടോസാറ്റ് 3.പിഎസ്എല്‍വി സി 47 റോക്കറ്റിലായിരുന്നു വിക്ഷേപണം. പിഎസ്എല്‍വിയുടെ നാല്‍പത്തിയൊന്‍പതാമത് ദൗത്യമാണ് ഇന്ന് നടന്നത്. 27 മിനിറ്റിനുള്ളിലായിരുന്നു ഉപഗ്രഹങ്ങളെ ബഹരാകാശത്തെത്തിച്ചത്.
 
ഭൂമിയുടെ സൂക്ഷമമായ ചിത്രങ്ങള്‍ ഉയര്‍ന്ന റസലൂഷനില്‍ പകര്‍ത്താന്‍ കാര്‍ട്ടോസാറ്റിന് കഴിയും. 1625 കിലോയാണ് ഭാരം. അഞ്ച് വര്‍ഷമാണ് കാലാവധി. നഗരാസൂത്രണം, ഗ്രാമീണ അടിസ്ഥാനസൗകര്യവികസനം, തീരദേശ ഭൂവിനിയോഗം, ഭൂവിസ്തൃതി, ദുരന്തനിവാരണം തുടങ്ങിയ മേഖലകളിലെ വിവര ശേഖരണമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോൾ ഗേൾ വിളി ആത്മഹത്യക്ക് പ്രേരണയാകില്ലെന്ന് സുപ്രീം കോടതി