Webdunia - Bharat's app for daily news and videos

Install App

2020: ധോണി യുഗത്തിന് അവസാനം

Webdunia
ചൊവ്വ, 22 ഡിസം‌ബര്‍ 2020 (19:12 IST)
ലോകമെങ്ങും കൊറോണയുടെ പേരിലാണ് 2020 ഓർക്കപ്പെടുക എന്നാണെങ്കിൽ ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം അത് അവരുടെ ഇതിഹാസ നായകൻ ക്രിക്കറ്റിൽ നിന്നും വിരമിച്ച വർഷം കൂടിയാണ്. 2020ലെ സ്വാതന്ത്രദിനത്തിന്റെ അന്ന് രാത്രിയിലായിരുന്നു ക്രിക്കറ്റ് ആരാധകരെ പിടിച്ചുലച്ച തീരുമാനം ഇന്ത്യൻ നായകൻ സമൂഹമാധ്യമങ്ങളിലൂടെ പ്രഖ്യാപിച്ചത്. അധികം ആരവങ്ങളും ആഘോഷങ്ങളും ഒന്നും തന്നെയില്ലാതെ നിശബ്‌ദമായി ഇന്ത്യൻ ക്രിക്കറ്റിന്റെ അമരത്ത് നിന്നും ഒരു വിടവാങ്ങൽ.
 
സച്ചിന് ശേഷം ഒരുപക്ഷേ ഇന്ത്യൻ ക്രിക്കറ്റിൽ ഏറ്റവും അധികം സ്വീകാര്യനും ഗാംഗുലിക്ക് ശേഷം ഇന്ത്യ കണ്ട ഏറ്റവും മികച്ച നായകൻ കൂടിയായിരുന്നു ധോണി. ക്യാപ്‌റ്റൻസിയുടെ കര്യമെടുത്താൽ കാലങ്ങളായി ഇന്ത്യക്ക് അന്യം നിന്ന ഐസിസി കിരീടങ്ങൾ ഒന്നല്ല മൂന്നെണ്ണം ഇന്ത്യക്ക് നേടിതന്ന നായകൻ. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ബാറ്റ്സ്മാൻ. ഒരുപക്ഷേ വിശേഷണങ്ങൾ അത്രയും മതിയാകില്ല ധോണിയെ ഓർത്തെടുക്കുമ്പോൾ.
 
2007ൽ ആദ്യമായി ഐസിസി ടി20 ലോകകപ്പ് വിജയം ഇന്ത്യക്ക് നേടി തന്ന നായകനായ മഹേന്ദ്ര സിംഗ് ധോണി തന്നെയായിരുന്നു 28 വർഷങ്ങളായുള്ള ഇന്ത്യൻ കാത്തിരിപ്പിന് വിരാമമിട്ട് 2011ലെ ലോകകിരീടം ഇന്ത്യയിലേക്കെത്തിച്ചത്. കൂടാതെ 2013ലെ ഐസിസി ചാമ്പ്യൻസ് ട്രോഫി അടക്കം മൂന്ന് ഐസിസി കിരീടങ്ങൾ.
 
അതേസമയം ഐപിഎല്ലിലും നായകൻ എന്ന നിലയിൽ മറ്റാർക്കും സാധിക്കാത്ത നേട്ടങ്ങൾ ഐപിഎൽ കിരീടങ്ങൾ. ഏറ്റവും കൂടുതൽ തവണ പ്ലേ ഓഫിന് യോഗ്യത നേടിയ ഐപിഎൽ ടീം എന്നീ നേട്ടങ്ങൾ ചെന്നൈ നേടിയതും ധോണിയുടെ ബലത്തിൽ. എന്നാൽ 2019ലെ ലോകകപ്പ് സെമിയിൽ ഏറ്റുവാങ്ങിയ ധോണി വളരെ നിശബ്‌ദമായി ഇന്ത്യൻ ക്രിക്കറ്റിൽ നിന്നും പടിയിറങ്ങുന്നതിന് സാക്ഷ്യം വഹിച്ചതും 2020 ആണ്. 

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments