Select Your Language

Notifications

webdunia
webdunia
webdunia
webdunia

അത്യപൂര്‍വ്വ ലോകറെക്കോര്‍ഡ് നേട്ടത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ്; മറികടന്നത് യൂറോപ്യന്‍ ക്ലബുകളെ !

ചരിത്രമെഴുതി കേരള ബ്ലാസ്റ്റേഴ്‌സ്

Kerala Blasters
, ശനി, 22 ജൂലൈ 2017 (11:28 IST)
ഐഎസ്എല്ലിലെ അപൂര്‍വ്വ നേട്ടത്തിനുടമകളായി മലയാളികളുടെ സ്വന്തം ക്ലബായ കേരള ബ്ലാസ്‌റ്റേഴ്‌സ്. സോഷ്യല്‍ മീഡിയയിലൂടെ കാണികള്‍ പിന്തുടരുന്ന ടീമുകളില്‍ ഇന്ത്യയില്‍ നിന്നുളള ഒന്നാമത്തെ ടീമായി മാറിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. 
 
ലോകത്തെ എല്ലാ രാജ്യങ്ങളിലെയും ഫുട്‌ബോള്‍ ക്ലബുകളുടെ സൈബര്‍ ഫോളോവേഴ്‌സിനെ കുറിച്ച് 'ഡിജിറ്റല്‍ സ്‌പോര്‍ട്ട്സ് മീഡിയ' പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.  
 
സ്പാനിഷ് ലീഗിലെ വമ്പന്‍മാരായ റയല്‍ മാഡ്രിഡും ബാഴ്‌സലോണയും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കരുത്തരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ സ്വന്തമാക്കിയ ഈ ലിസ്റ്റില്‍ 80ാം സ്ഥാനത്താണ് മലയാളികളുടെ പ്രിയപ്പെട്ട ഈ ക്ലബ് സ്ഥാനം പിടിച്ചിരിക്കുന്നത്. 
 
ഏകദേശം 25 ലക്ഷത്തോളം ആരാധകരാണ് ബ്ലാസ്റ്റേഴ്‌സിനെ ഓണ്‍ലൈന്‍ ലോകത്ത് പിന്തുടരുന്നത്. സോഷ്യല്‍ വെബ് സൈറ്റുകളായ ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍, പെരിസ്‌കോപ്പ്, ഗുഗിള്‍ പ്ലസ്, യൂട്യൂബ് തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് ഈ പഠനം നടത്തിയിരിക്കുന്നത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓസ്ട്രേലിയയെ തവിടുപൊടിയാക്കി ഇന്ത്യന്‍ ചുണക്കുട്ടികള്‍! പെണ്‍‌പുലികള്‍ ഇനി ഫൈനലില്‍!