Select Your Language

Notifications

webdunia
webdunia
webdunia
webdunia

ത്രിരാഷ്ട്ര ഫുട്‌ബോള്‍ ടൂര്‍ണമെന്റ്: മൗറീഷ്യസിനെതിരെ തകര്‍പ്പന്‍ ജയവുമായി ഇന്ത്യ

ത്രിരാഷ്ട്ര ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ മൗറീഷ്യസിനെതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം.

India Vs Mauritius
, ഞായര്‍, 20 ഓഗസ്റ്റ് 2017 (11:04 IST)
ത്രിരാഷ്ട്ര ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ മൗറീഷ്യസിനെതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷം ശക്തമായി തിരിച്ചുവന്ന ഇന്ത്യ, ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു മൗറീഷ്യസിനെ പരാജയപ്പെടുത്തിയത്. ഇന്ത്യയ്ക്കു വേണ്ടി ബല്‍വന്ത് സിങ്ങും റോബിന്‍ സിങ്ങുമാണ് ഗോള്‍ നേടിയത്.
 
പതിനഞ്ചാം മിനിട്ടില്‍ മെര്‍വിന്‍ ജോസ്ലിന്‍ നേടിയ ഗോളിലൂടെയായിരുന്നു മൊറീഷ്യസ് ആദ്യം മുന്നിലെത്തിയത്. എന്നാല്‍ 37 ആം മിനിട്ടില്‍ റോബിന്‍ സിംഗിലൂടെ ഇന്ത്യ മല്‍സരത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു. റോളിന്‍ ബോര്‍ജസിന്റെ പാസാണ് റോബിന്‍, മൗറീഷ്യസ് വലയിലെത്തിച്ചത്. അതിനുശേഷം 62 ആം മിനിറ്റില്‍ ബല്‍വന്ത് നേടിയ ഗോളോടെയാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. 
 
ബുധനാഴ്ച സെന്റ് കീറ്റ്‌സിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മല്‍സരം. മൗറീഷ്യസിനെതിരായ വിജയത്തോടെ, അവസാനം കളിച്ച ഒമ്പത് മത്സരത്തിലും ഇന്ത്യ തോറ്റിട്ടില്ല എന്ന സവിശേഷത നിലനിര്‍ത്താനും കഴിഞ്ഞു. പ്രതിരോധ നിര താരം സന്ദേശ് ജിങ്കന്റെ നേതൃത്വത്തിലാണ് ഇന്ത്യന്‍ നിര മൗറീഷ്യസിനെതിരെ ഇറങ്ങിയത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘അത് ശരിയാണ്, കും‌ബ്ലെയുടെ ആ രീതി ചിലര്‍ക്ക് ഇഷ്ടമായിരുന്നില്ല’ - വെളിപ്പെടുത്തലുമായി സൂപ്പര്‍താരം