ലോക ഫുട്ബോളിൽ തന്റെ പേരിൽ മറ്റൊരു റെക്കോഡ് നേട്ടം കൂടി കുറിച്ച് പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ. യൂറോകപ്പിൽ ഫ്രാൻസിനെതിരെ നടന്ന മത്സരത്തിൽ ഇരട്ടഗോളുകളോട് കൂടി അന്താരാഷ്‌ട്ര ഫുട്ബോളില്‍ഏറ്റവുമധികം രാജ്യാന്തര ഗോൾ നേടിയ താരമെന്ന നേട്ടത്തില്‍ ഇറാൻ ഇതിഹാസം അലി ദേയിയുടെ റെക്കോർഡിന് ഒപ്പമെത്താൻ റൊണാൾഡോക്കായി.
109 ഗോളുകളാണ് രണ്ട് താരങ്ങളും നേടിയത്. 149 മത്സരങ്ങളിൽ നിന്നായിരുന്നു അലിദേയിയുടെ നേട്ടമെങ്കിൽ 176ആം മത്സരത്തിലാണ് റൊണാൾഡോ റെക്കോർഡിനൊപ്പമെത്തിയത്.യൂറോയിൽ ഫ്രാൻസിനെ സമനിലയിൽ തളക്കാനായതോടെ പ്രീക്വാർട്ടർ മത്സരങ്ങൾക്ക് പോർച്ചുഗൽ യോഗ്യത നേടി.
4 ഗോളുകൾ പിറന്ന മത്സരത്തിൽ ഫ്രാൻസിനായി കരീം ബെൻസെമയും പോർച്ചുഗലിനായി ക്രിസ്റ്റ്യാനോ റൊണാൾഡോയും ഇരട്ടഗോളുകൾ നേടി. 30,60 മിനിട്ടുകളിലായിരുന്നു റൊണാൾഡോയുടെ ഗോളുകൾ. 45+2, 47 മിനിട്ടുകളിലായിരുന്നു ബെൻസേമയുടെ ഗോളുകൾ.