ബ്ലാസ്‌റ്റേഴ്‌സ് ആരാധകർക്ക് സന്തോഷവാർത്ത, അഡ്രിയാൻ ലൂണ ഉടൻ ടീമിൽ തിരിച്ചെത്തുമെന്ന് റിപ്പോർട്ട്

അഭിറാം മനോഹർ
തിങ്കള്‍, 12 ഫെബ്രുവരി 2024 (16:12 IST)
കേരള ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ക്ക് സന്തോഷവാര്‍ത്തയുമായി ടീമിന്റെ നായകനും പ്രധാനതാരവുമായ അഡ്രിയാന്‍ ലൂണ പരിക്കില്‍ നിന്നും തിരിച്ചെത്തുന്നു. സീസണില്‍ മികച്ച രീതിയില്‍ മുന്നേറുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്. അഡ്രിയാന്‍ ലൂണയില്ലാതെ രണ്ടാമത്തെ മാസമാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് പിന്നിടുന്നത്.
 
പരിക്കിനെ തുടര്‍ന്ന് ഉറുഗ്വെയിലേക്ക് മടങ്ങിയ താരം മുംബൈയിലേക്ക് തിരിച്ചുവന്നിരുന്നു. മുംബൈയില്‍ ഫിറ്റ്‌നസ് വീണ്ടെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ് താരം. നിലവില്‍ ഇന്ത്യയില്‍ തന്നെയുള്ള താരം ഉടന്‍ ടീമിനൊപ്പം ചേരുമെന്നാണ് ഇവാന്‍ പറയുന്നത്. ടീമിനൊപ്പം ചേര്‍ന്ന് തന്റെ ഫിറ്റ്‌നസ് വീണ്ടെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ താരം തുടരുമെന്നും ഇവാന്‍ കഴിഞ്ഞ ദിവസം പറഞ്ഞു. അതിന് പുറമെ ഇന്ന് കേരള ബ്ലാസ്‌റ്റേഴ്‌സും പഞ്ചാബും തമ്മിലുള്ള മത്സരം കാണാന്‍ അഡ്രിയാന്‍ ലൂണയുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
 
ലൂണ ഫിറ്റ്‌നസ് വീണ്ടെടുത്താലും ഈ സീസണില്‍ താരം കളിക്കാനിറങ്ങാന്‍ സാധ്യതയില്ല. ഇപ്പോള്‍ ടീമിനൊപ്പമുള്ള താരങ്ങള്‍ തന്നെയാകും ഈ സീസണ്‍ അവസാനിക്കുന്നത് വരെ തുടരുക. എന്നാല്‍ അടുത്ത സീസണില്‍ കൂടുതല്‍ കരുത്തോടെ താരം തിരിച്ചുവരും. ഇവാന്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Australia vs Srilanka : ശങ്കയില്ലാതെ നിസങ്കയുടെ അടി, ഓസ്ട്രേലിയയെ ലോകകപ്പിൽ നിന്നും തുരത്തി ശ്രീലങ്ക

India vs Netherlands, T20 World Cup: ബുംറയ്ക്കു വിശ്രമം, സഞ്ജുവിനു അവസരം? ഇന്ത്യ നാളെ നെതര്‍ലന്‍ഡ്‌സിനെതിരെ

T20 World Cup 2026: സൂപ്പര്‍ എട്ട് കാണാതെ ഓസ്‌ട്രേലിയ പുറത്താകുമോ? സാധ്യതകള്‍ ഇങ്ങനെ

നിനക്കൊന്നും ക്യാച്ച് പിടിക്കാനറിയില്ലെ, ഇഷാനോടും കുൽദീപിനോടും പൊട്ടിത്തെറിച്ച് ഹാർദ്ദിക്

Sanju Samson : ഇനിയും കളിപ്പിക്കേണ്ട ആവശ്യമില്ല, സഞ്ജുവിന് അവസരങ്ങൾ ആവശ്യത്തിനായി, വിമർശനവുമായി ഗവാസ്കറും

എല്ലാം കാണുക

ഏറ്റവും പുതിയത്

'ഇംഗ്ലണ്ടിനെ വീഴ്ത്താൻ എളുപ്പമല്ല, സ്പെഷ്യൽ എഫർട്ട് വേണം :തന്ത്രങ്ങൾ മെനഞ്ഞ് ഗൗതം ഗംഭീർ

‘സഞ്ജു സാംസൺ... ക്യാ ബാത് ഹേ!’, ഇതാണ് മക്കളെ കളി,ഇന്ത്യയുടെ ഓപ്പണറെ പ്രശംസിച്ച് അഹമ്മദ് ഷെഹ്‌സാദ്

രാജ്യത്തെ നാണംകെടുത്തി, പാക് താരങ്ങൾ ഇങ്ങോട്ട് കാശ് തരണമെന്ന് പിസിബി

ഇപ്പോഴും ഇന്ത്യൻ ടീം സെറ്റല്ല, സഞ്ജുവും ബുമ്രയും മാത്രം കളിച്ചിട്ട് കാര്യമില്ല : പാക് മുൻ താരം

20 ഓവര്‍ കീപ്പിംഗ്, 20 ഓവര്‍ ബാറ്റിംഗ്: സഞ്ജുവിന്റെ ഫിറ്റ്‌നസിനെ സമ്മതിച്ചെ പറ്റുവെന്ന് ഇര്‍ഫാന്‍ പത്താന്‍

അടുത്ത ലേഖനം
Show comments