Webdunia - Bharat's app for daily news and videos

Install App

Lionel Scaloni : കോപ്പയോടെ സ്‌കലോണി അര്‍ജന്റീന വിട്ടേക്കും, ആശാനെ റാഞ്ചാന്‍ ഇറ്റാലിയന്‍ വമ്പന്മാര്‍ രംഗത്ത്

അഭിറാം മനോഹർ
ഞായര്‍, 19 മെയ് 2024 (18:21 IST)
അര്‍ജന്റൈന്‍ കോച്ച് ലിയണല്‍ സ്‌കലോണിയെ സ്വന്തമാക്കാനായി ഇറ്റാലിയന്‍ വമ്പന്മാരായ എ സി മിലാന്‍ രംഗത്ത്. സ്ഥാനമൊഴിയുന്ന സ്റ്റെഫാനോ പിയോളിയുടെ പകരക്കാരനായാണ് മിലാന്‍ സ്‌കലോണിയെ പരിഗണിക്കുന്നത്. നിലവില്‍ അര്‍ജന്റീന ടീമുമായി 2026 വരെയാണ് സ്‌കലോണിക്ക് കരാറുള്ളതെങ്കിലും ജൂലൈ 14ന് നടക്കുന്ന കോപ്പ അമേരിക്ക ഫൈനലിന് ശേഷം സ്‌കലോണി അര്‍ജന്റീന പരിശീലകസ്ഥാനം ഒഴിഞ്ഞേക്കുമെന്നാണ് കരുതുന്നത്.
 
നേരത്തെ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ക്ലോഡിയോ ടാപ്പിയയുമായുള്ള ബന്ധം വഷളായതിനെ തുടര്‍ന്ന് അര്‍ജന്റീന ടീമിന്റെ പരിശീലകസ്ഥാനം ഒഴിയാന്‍ സ്‌കലോണി തീരുമാനിച്ചിരുന്നു. പിന്നീട് നടത്തിയ ചര്‍ച്ചയില്‍  കോപ്പ അമേരിക്ക അവസാനിക്കുന്നത് വരെ തുടരാന്‍ തീരുമാനിക്കുകയായിരുന്നു. ജൂണ്‍ 20 മുതല്‍ ജൂലൈ 14 വരെയാണ് കോപ്പ അമേരിക്ക. ടൂര്‍ണമെന്റിലെ നിലവിലെ ചാമ്പ്യന്മാരാണ് മെസ്സിയുടെ നേതൃത്വത്തിലുള്ള അര്‍ജന്റീന.  ലോകകപ്പ് വിജത്തിന് ശേഷം പ്രഖ്യാപിച്ച സമ്മാനതുകയോ പരിഗണനയോ സ്‌കലോണിക്കും സഹപരിശീലകര്‍ക്കും നല്‍കിയിരുന്നില്ല. സ്ഥാനം ഒഴിയുമെന്ന് സ്‌കലോണി പരസ്യമായി പ്രഖ്യാപിച്ചതോടെയാണ് ചര്‍ച്ചകള്‍ നടക്കുകയും തീരുമാനം കോപ്പ അമേരിക്ക വരെ നീട്ടാനും കാരണമായത്. 2018ല്‍ പരിശീലകസ്ഥാനത്ത് സ്‌കലോണി എത്തിയതോടെയാണ് കോപ്പ അമേരിക്ക, ഫിഫ ലോകകപ്പ് കിരീടങ്ങള്‍ ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷം അര്‍ജന്റീനയിലേക്കെത്തിയത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

എനിക്കെന്തെങ്കിലും ചെയ്യാൻ സാധിക്കുമായിരുന്നെങ്കിൽ കോലിയെ ഞാൻ നായകനാക്കുമായിരുന്നു: രവി ശാസ്ത്രി

Australia vs Southafrica WTC Final: റബാഡയ്ക്കുള്ള മറുപടി കമ്മിൻസ് വക, 6 വിക്കറ്റുമായി ഓസീസ് നായകൻ, ദക്ഷിണാഫ്രിക്ക 138 റൺസിന് പുറത്ത്

ഉസ്ബെക്കിസ്ഥാനും ഇൻഡോനേഷ്യയും ജോർദാനും ലോകകപ്പ് കളിക്കാൻ പോകുന്നു, ഇന്ത്യയ്ക്ക് ഏഷ്യ കപ്പിന് പോലും യോഗ്യത നേടാനാവുന്നില്ല: പൊട്ടിത്തെറിച്ച് ബൈച്ചുങ് ബൂട്ടിയ

ലോർഡ്സിൽ ഇനി ഒരു Lord മാത്രമെ ഉള്ളു, സ്റ്റീവൻ സ്മിത്ത്

നിങ്ങൾക്ക് റബാഡയെങ്കിൽ ഇവിടെ 3 പേരാണ്, തീയല്ല, തീമഴ പെയ്യിക്കും, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയ്ക്കും ബാറ്റിംഗ് തകർച്ച

അടുത്ത ലേഖനം
Show comments