Select Your Language

Notifications

webdunia
webdunia
webdunia
webdunia

നെയ്മര്‍, കസെമിറോ,ആന്റണി എന്നിവരില്ല, കോപ്പ അമേരിക്കയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ബ്രസീല്‍

Brazil

അഭിറാം മനോഹർ

, ശനി, 11 മെയ് 2024 (12:46 IST)
കോപ്പ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റിനുള്ള ബ്രസീല്‍ ദേശീയ ടീമിനെ പ്രഖ്യാപിച്ചു. കസമിറോ,ആന്റണി എന്നിവരടക്കം പല പ്രധാനതാരങ്ങളെയും ഒഴിവാക്കിയാണ് കോച്ച് ഡോറിവല്‍ ജൂനിയര്‍ 23 അംഗ ടീമിനെ പ്രഖ്യാപിച്ചത്. നിലവിലെ റണ്ണറപ്പുകളാണ് ബ്രസീല്‍.ജൂണ്‍ 20 മുതല്‍ അമേരിക്കയില്‍ വെച്ചാണ് ടൂര്‍ണമെന്റ് നടക്കുന്നത്.
 
ടോട്ടന്നം സ്‌ട്രൈക്കര്‍ റിച്ചാര്‍ലിസണ്‍,ആഴ്‌സണല്‍ സ്‌ട്രൈക്കര്‍ ഗബ്രിയേല്‍ ജെസ്യൂസ്, മാഞ്ചസ്റ്റര്‍ യൂണൈറ്റഡ് താരങ്ങളായ കസെമീറോ,ആന്റണി എന്നിവര്‍ ടീമിലില്ല. കാല്‍മുട്ടിലെ ലിഗമെന്റിന് ശസ്ത്രക്രിയയ്ക്ക് വിധേയനായതിനാല്‍ സൂപ്പര്‍ താരമായ നെയ്മറും ഇത്തവണ ടീമിലില്ല. അതേസമയം പാല്‍മിറാസിന്റെ 17കാരനായ സ്‌ട്രൈക്കര്‍ എന്‍ഡ്രിക് ടീമില്‍ ഇടം പിടിച്ചു. ലിവര്‍പൂള്‍ ഗോള്‍കീപ്പറായ അലിസണാണ് ടീമിന്റെ പ്രധാന ഗോള്‍കീപ്പര്‍. ബെന്റോ,എഡേഴ്‌സണ്‍ എന്നിവരും ഗോള്‍കീപ്പര്‍മാരായി ടീമിലുണ്ട്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അവസാനം എംബാപ്പെ റയലിലേക്ക് തന്നെ, ഫുട്ബോൾ ലോകം കാത്തിരുന്ന പ്രഖ്യാപനം ഉടൻ