Select Your Language

Notifications

webdunia
webdunia
webdunia
webdunia

ക്രിസ്‌റ്റിയാനോയ്‌ക്ക് വിലയിട്ട് ചൈനീസ് സൂപ്പർ ലീഗ്; തുക എത്രയെന്ന് അറിഞ്ഞവര്‍ ഞെട്ടി - താരം റയലില്‍ തുടരുമോ എന്നതില്‍ തീരുമാനമായി

രണ്ടായിരം കോടി രൂപ വലിച്ചെറിഞ്ഞ് ക്രിസ്‌റ്റിയാനോ; താരം റയലില്‍ തുടരുമോ എന്നതില്‍ തീരുമാനമായി

Real Madrid
മഡ്രിഡ് , ചൊവ്വ, 3 ജനുവരി 2017 (14:48 IST)
റയല്‍ മാഡ്രിഡിന്റെ സൂപ്പര്‍താരം ക്രിസ്‌റ്റിയാനോ റൊണാള്‍ഡോയ്‌ക്ക് കോടികളുടെ വാഗ്ദാനം നല്‍കി ചൈനീസ് സൂപ്പർ ലീഗ്. ഏകദേശം 300 ദശലക്ഷം യൂറോയുടെ (ഏകദേശം 2150 കോടി രൂപ) ഓഫറാണ് താരത്തിന് ലഭിച്ചത്.

300 ദശലക്ഷം യൂറോ കൈമാറ്റത്തുകയായി റയൽ മഡ്രിഡ് ക്ലബ്ബിനും നൂറു ദശലക്ഷം റൊണാൾഡോയ്ക്ക് പ്രതിവർഷ പ്രതിഫലമായുള്ള വാഗ്ദാനമാണ് വന്നതെന്ന് താരത്തിന്റെ ഏജന്റ് ജോർജെ മെൻഡെസ് വ്യക്തമാക്കിയതോടെയാണ് വാര്‍ത്തയ്‌ക്ക് ആധികാരികത കൈവന്നത്.

വമ്പന്‍ ഓഫര്‍ ക്രിസ്‌റ്റിയാനോയുടെ മനസ് മാറിയില്ലെന്നും തല്‍ക്കാലം റയലില്‍ തന്നെ തുടരാനാണ് അദ്ദേഹം ആഗ്രഹിക്കുന്നതെന്നും മെന്‍ഡെസ് വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബിസിസിഐയുടെ തലപ്പത്ത് ഗാംഗുലി എത്തില്ല; കാരണം ഗുരുതരമാണ്!