Webdunia - Bharat's app for daily news and videos

Install App

ഇത് ഡി മരിയ: ഏയ്‌ഞ്ചൽ എന്ന് വിളിക്കുന്നത് വെറുതെയല്ല

Webdunia
ഞായര്‍, 11 ജൂലൈ 2021 (14:57 IST)
28 വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിടാൻ ബ്രസീലുമായുള്ള ഫൈനൽ മത്സരത്തിൽ അർജന്റൈൻ പട ഇറങ്ങു‌മ്പോൾ ആദ്യ ഇലവനിൽ ഏയ്‌ഞ്ചൽ ഡി മരിയയുടെ സാന്നിദ്ധ്യം പല അർജന്റൈൻ ആരാധകരുടെയും മുഖത്ത് അമ്പരപ്പാണ് ഉണ്ടാക്കിയിട്ടുണ്ടാകുക. പ്രായം തളർത്തിയെന്ന വിമർശനം നിലനിൽക്കുമ്പോളും അയാൾ ഒരു സൂപ്പർ സബ് എന്ന നിലയിലാണ് ഇത്തവണ കോപ്പയിൽ പ്രകടനം നടത്തിയിരുന്നത്. അതിനാൽ തന്നെ ഫസ്റ്റ് ഇലവനിലെ മരിയയുടെ സാന്നിധ്യം തീർച്ചയായും ആരാധകർ പ്രതീക്ഷിച്ചിരിക്കില്ല.
 
ഒരുപക്ഷേ ഫൈനലിലേക്ക് അർജന്റീന കരുതിവെച്ച വജ്രായുദ്ധമായിരിക്കണം ആ മാലാഖ. അത് അങ്ങനെ തന്നെയെന്ന് കളി തുടങ്ങി 22ആം മിനിറ്റ് തന്നെ ഡി മരിയ ഗോളിലൂടെ ശരിവെച്ചു. അല്ലെങ്കിലും പ്രധാനമത്സരങ്ങളിൽ തിളങ്ങുന്നത് ഡിമരിയ പതിവാക്കിയിട്ട് കുറച്ചുകാലമാകുന്നു. 2014ലെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ അത്‌ലറ്റികോ മാഡ്രിഡിനെ തോൽപ്പിച്ച് റയൽ മാഡ്രിഡ് കപ്പ് നേടിയപ്പോളും മത്സരത്തിലെ മാൻ ഓഫ് ദ മാച്ച് ഡി മരിയയായിരുന്നു.
 
ഇങ്ങനെയെല്ലാമാണെങ്കിലും അർജന്റൈൻ നിരയിലേക്കുള്ള ഏയ്‌ഞ്ചൽ ഡി മരിയയുടെ പ്രവേശനം അത്ര എളുപ്പത്തിൽ ആയിരുന്നില്ലെന്നാണ് ഫൈനലിലെ വിജയത്തിന് ശേഷമുള്ള ഡി മരിയയുടെ വാക്കുകൾ സാക്ഷ്യം നൽകുന്നത്. ഇവിടേക്ക് എത്തുന്നതാണ് ഞങ്ങൾ സ്വപ്‌നം കണ്ടത്. ഞങ്ങൾ പൊരുതി. ഒരുപാട് പേർ ഞങ്ങളെ വിമർശിച്ചു. എന്നോട് ടീമിലേക്ക് മടങ്ങിയെത്തരുതെന്ന് ആവശ്യപ്പെട്ടു. അർജന്റീനയുടെ ഏയ്‌ഞ്ചൽ പറഞ്ഞു.
 
2018 ലോകകപ്പിൽ ഫ്രാൻസിനെതിരെയായിരുന്നു മരിയ അർജന്റീനക്ക് വേണ്ടി തന്റെ അവസാന ഗോൾ നേടിയത്. തുടർന്ന് നടന്ന 13 മത്സരങ്ങളിൽ ഒന്നിൽ പോലും ഗോൾ വല കുലുക്കാനാവാഞ്ഞതോടെ മരിയ വിസ്‌മൃതിയിലേക്ക് മായുകയായിരുന്നു. സൂപ്പർ സബായി സ്ഥാനം ലഭിച്ചിരുന്നെങ്കിലും ഫസ്റ്റ് ഇലവനിൽ മരിയയുടെ സാന്നിധ്യം ആരാധകരുടെ പോലും നെറ്റി ചുളുപ്പിച്ചിരുന്നു. എന്നാൽ അർജന്റീനയുടെ മാലാഖയാവാൻ വിധിക്കപ്പെട്ട മരിയയ്ക്ക് ഫൈനലിൽ ഗോൾ കണ്ടെത്തേണ്ടിയിരുന്നു.
 
അർജന്റീനക്ക് വേണ്ടിയുള്ള ഫൈനൽ ഗോളോടെ ചാമ്പ്യൻസ് ലീഗ് ഫൈനലിലും കോപ്പ അമേരിക്ക ഫൈനലിലും മാൻ ഓഫ് ദ മാച്ച് പുരസ്‌കാരം നേടുന്ന ആദ്യതാരമായും മാറിയിരിക്കുകയാണ് ഡി മരിയ. 28 വർഷത്തെ കാത്തിരിപ്പിനൊടുവിൽ അർജന്റീന കപ്പ് ഉയർത്തുമ്പോൾ ലോകം അർജന്റീനയുടെ ഏയ്ഞ്ചലിനോട് ഇന്ന് നന്ദി അറിയിക്കുകയാണ്. ഒരു ജനതയുടെ 28 വർഷത്തെ കാത്തിരിപ്പിനാണ് നീ അറുതിവരുത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Yashasvi Jaiswal: 'കൃത്യനിഷ്ഠ വേണം'; യുവതാരത്തിന്റെ അലസതയില്‍ രോഹിത്തിനു 'കലിപ്പ്'

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

Prithvi Shaw: 'ആര്‍ക്കാടാ ഫിറ്റ്‌നെസ് ഇല്ലാത്തത്' സയദ് മുഷ്താഖ് അലി ട്രോഫിയില്‍ വെടിക്കെട്ട് ബാറ്റിങ്ങുമായി പൃഥ്വി ഷാ

ഫാബുലസ് ഫോറിലെ ആരുമല്ല, നിലവിലെ മികച്ച താരം അവൻ, യുവതാരത്തെ പുകഴ്ത്തി ജോ റൂട്ട്

എല്ലാം കാണുക

ഏറ്റവും പുതിയത്

എല്ലാം വെറും അഭ്യൂഹങ്ങൾ മാത്രം, ഇന്ത്യൻ ജേഴ്സിയിൽ പാകിസ്ഥാൻ ഉണ്ടാകും, ഐസിസി മാനദണ്ഡങ്ങൾ പാലിക്കുമെന്ന് ബിസിസിഐ

നോൺ സ്ട്രൈക്കർ എൻഡിൽ നിന്നും സഞ്ജു ബാറ്റ് ചെയ്യുന്നത് കാണുന്നത് ഇഷ്ടം, ഇംഗ്ലണ്ടിനെ തകർത്ത പ്രകടനത്തിന് പിന്നാലെ അഭിഷേക് ശർമ

ഇംഗ്ലണ്ട് തോറ്റപ്പോൾ നെഞ്ച് പിടിഞ്ഞത് ആർസിബി ആരാധകർക്ക്, വമ്പൻ കാശിന് വാങ്ങിയ താരങ്ങളെല്ലാം ഫ്ലോപ്പ്

Rohit Sharma: രഞ്ജിയിലും ഫ്ലോപ്പ് തന്നെ, നിരാശപ്പെടുത്തി രോഹിത്, പുറത്തായത് നിസാരമായ സ്കോറിന്

Sanju Samson: 'അടിച്ചത് അറ്റ്കിന്‍സണെ ആണെങ്കിലും കൊണ്ടത് ബിസിസിഐയിലെ ഏമാന്‍മാര്‍ക്കാണ്'; വിടാതെ സഞ്ജു ആരാധകര്‍

അടുത്ത ലേഖനം
Show comments