Select Your Language

Notifications

webdunia
webdunia
webdunia
webdunia

Argentina beat Uruguay: മെസിയില്ലെങ്കിലും ജയിക്കാനറിയാം; അല്‍മാഡയുടെ കിടിലന്‍ ഗോളില്‍ യുറഗ്വായ്ക്ക് തോല്‍വി

13 കളികളില്‍ ഒന്‍പത് ജയത്തോടെ 28 പോയിന്റുമായി അര്‍ജന്റീന ലോകകപ്പ് യോഗ്യതാ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു

Argentina

രേണുക വേണു

, ശനി, 22 മാര്‍ച്ച് 2025 (10:53 IST)
Argentina

Argentina beat Uruguay: ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ യുറഗ്വായെ എതിരില്ലാത്ത ഒരു ഗോളിനു തോല്‍പ്പിച്ച് അര്‍ജന്റീന. ലയണല്‍ മെസിയില്ലാതെ ഇറങ്ങിയ അര്‍ജന്റീനയ്ക്കായി മത്സരത്തിന്റെ 68-ാം മിനിറ്റില്‍ തിയാഗോ അല്‍മാഡയാണ് വിജയഗോള്‍ നേടിയത്. 
 
അര്‍ജന്റൈന്‍ താരം നിക്കോ ഗോണ്‍സാലസ് ചുവപ്പു കാര്‍ഡ് കണ്ടു പുറത്തായി. യുറഗ്വായുടെ നഹിറ്റന്‍ നാന്റസിനെതിരായ ഫൗളിനെ തുടര്‍ന്നാണ് ഗോണ്‍സാലസിനെതിരായ നടപടി. മെസിക്ക് പുറമേ ലൗത്താരോ മാര്‍ട്ടിനെസും ഇന്ന് കളിച്ചില്ല. 
 
13 കളികളില്‍ ഒന്‍പത് ജയത്തോടെ 28 പോയിന്റുമായി അര്‍ജന്റീന ലോകകപ്പ് യോഗ്യതാ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. ഒരു പോയിന്റ് കൂടി നേടിയാല്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിനു അര്‍ജന്റീന യോഗ്യത നേടും. 13 കളികളില്‍ 22 പോയിന്റുള്ള ഇക്വഡോര്‍ ആണ് രണ്ടാം സ്ഥാനത്ത്. 21 പോയിന്റുമായി ബ്രസീല്‍ മൂന്നാം സ്ഥാനത്തുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Royal Challengers Bengaluru vs Kolkata Knight Riders: കൊല്‍ക്കത്തയുടെ സ്പിന്‍ കരുത്തിനു മുന്നില്‍ ആര്‍സിബി വീഴുമോ? സാധ്യതകള്‍ ഇങ്ങനെ