അര്‍ജന്റീന ദേശീയ ഫുട്‌ബോള്‍ ടീം കേരളത്തില്‍ പന്ത് തട്ടാനെത്തുമെന്ന് അറിയിച്ച് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാന്‍. ഇതിഹാസതാരം ലയണല്‍ മെസ്സിയടങ്ങുന്ന സംഘമാകും എത്തുകയെന്നും 2025ലായിരിക്കും മത്സരമെന്നും മന്ത്രി പറഞ്ഞു.
വലിയ സാമ്പത്തിക ബാധ്യത വരുന്നതിനാല്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്‍്‌സ് അസോസിയേഷനും സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുമായും ചര്‍ച്ച നടത്തി. ഇവര്‍ ഒന്നിച്ച് മത്സരം കേരളത്തില്‍ സംഘടിപ്പിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ പൂര്‍ണ നിയന്ത്രണത്തിലാകും മത്സരം. ഒന്നരമാസത്തിനകം അര്‍ജന്റീന ടീം അധികൃതര്‍ കേരളത്തിലെത്തും. തുടര്‍ന്ന് ഔദ്യോഗികമായി സര്‍ക്കാരും അര്‍ജന്റീന ദേശീയ ടീമും സംയുക്തമായി പ്രഖ്യാപനം നടത്തും. അര്‍ജന്റീന ടീം ആണ് തീയ്യതി ഔദ്യോഗികമായി പ്രഖ്യാപിക്കും. കേരളത്തില്‍ 50,000 കാണികളെ ഉള്‍ക്കൊള്ളാവുന്ന സ്ഥലത്തായിരിക്കും 2 മത്സരങ്ങളും നടത്തുകയെന്നും മന്ത്രി അറിയിച്ചു.