Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആംബാൻഡ് വിലക്കിനെതിരെ വായ പൊത്തി ഫോട്ടോയ്ക്ക് പോസ് ചെയ്ത് പ്രതിഷേധിച്ച് ജർമ്മൻ ടീം

ആംബാൻഡ് വിലക്കിനെതിരെ വായ പൊത്തി ഫോട്ടോയ്ക്ക് പോസ് ചെയ്ത് പ്രതിഷേധിച്ച് ജർമ്മൻ ടീം
, ബുധന്‍, 23 നവം‌ബര്‍ 2022 (20:27 IST)
എൽജിബിടിക്യൂ സമൂഹത്തിൻ്റെ അവകാശങ്ങൾക്ക് പിന്തുണയറിയിക്കുന്ന വൺ ലൗ ആം ബാൻഡ് വിലക്കിയ ഫിഫയുടെ നടപടിയിൽ പ്രതിഷേധിച്ച് ജർമ്മൻ ഫുട്ബോൾ താരങ്ങൾ. മത്സരത്തിന് തൊട്ടുമുൻപ് വായ പൊത്തി ഫോട്ടോയ്ക്ക് പോസ് ചെയ്തുകൊണ്ടാണ് ജർമ്മൻ ടീം തങ്ങളുടെ പ്രതിഷേധം അറിയിച്ചത്.
 
ഇംഗ്ലണ്ട്,ജർമ്മനി,ബെൽജിയം,ഡെന്മാർക്ക്,നെതർലാൻഡ്സ്,സ്വിറ്റ്സർലൻഡ്, വെയ്ൽസ് ഫുട്ബോൾ അസോസിയേഷനുകളാണ് ഖത്തർ ലോകകപ്പിൽ വൺ ലൗ ആം ബാൻഡ് ധരിച്ച് കളത്തിലിറങ്ങാൻ തീരുമാനിച്ചിരുന്നത്. എന്നാൽ ഈ നിലപാട് സ്വീകരിച്ചാൽ മഞ്ഞ കാർഡ് കാണിക്കുന്നതടക്കമുള്ള നടപടികളുണ്ടാകുമെന്ന് ഫിഫ വ്യക്തമാക്കുകയായിരുന്നു.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഫിഫ ലോകകപ്പ് : അമേരിക്കയ്ക്ക് വേണ്ടി ഗോളടിച്ചത് ലൈബീരിയൻ പ്രസിഡൻ്റിൻ്റെ മകൻ, അപൂർവമായ ഈ സംഭവം അറിയാമോ