Select Your Language

Notifications

webdunia
webdunia
webdunia
webdunia

പട്ടികയില്‍ മെസിയില്ല, റൊണാള്‍ഡോ താഴെ; ബാലന്‍ ഡി ഓര്‍ പട്ടിക ചോര്‍ന്നു - ആരാധകര്‍ ഞെട്ടലില്‍

പട്ടികയില്‍ മെസിയില്ല, റൊണാള്‍ഡോ താഴെ; ബാലന്‍ ഡി ഓര്‍ പട്ടിക ചോര്‍ന്നു - ആരാധകര്‍ ഞെട്ടലില്‍

പട്ടികയില്‍ മെസിയില്ല, റൊണാള്‍ഡോ താഴെ; ബാലന്‍ ഡി ഓര്‍ പട്ടിക ചോര്‍ന്നു - ആരാധകര്‍ ഞെട്ടലില്‍
മാഡ്രിഡ് , ബുധന്‍, 28 നവം‌ബര്‍ 2018 (14:19 IST)
ഔദ്യോഗിക പ്രഖ്യാപനം വരുന്നതിനു മുമ്പേ ബാലണ്‍ ഡിയോര്‍ വിജയിയുടെ പേര് പുറത്തുവിട്ട് സ്‌പാനിഷ് റേഡിയോ.

റഷ്യന്‍ ലോകകപ്പില്‍ ക്രൊയേഷ്യയെ ഫൈനല്‍ വരെ എത്തിച്ച ലൂക്ക മോഡ്രിച്ചിനാകും ഫുട്‌ബോളിലെ ഉയര്‍ന്ന പുരസ്‌കാരമെന്നാണ് റേഡിയോ റിപ്പോര്‍ട്ട്.

പട്ടികയില്‍ ലയണല്‍ മെസിയും ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോയും പിന്നിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റൊണാള്‍ഡോ രണ്ടാം സ്ഥാനത്ത് എത്തിയപ്പോള്‍ മെസി ആദ്യ മൂന്നില്‍ പോലുമില്ല. ഫ്രാന്‍സിന്‍റെയും അത്‍ലറ്റിക്കോയുടെയും സൂപ്പര്‍ താരം ആന്‍റോണിയോ ഗ്രീസ്മാനാണ് മൂന്നാം സ്ഥാനം.

മോഡ്രിച്ചിനാകും ബാലന്‍ ഡി ഓര്‍ പുരസ്‌കാരമെന്ന് മുമ്പും വാര്‍ത്തകള്‍ വന്നിരുന്നു.

മോഡ്രിച്ചിന്റെ പ്രായം കണക്കിലെടുത്ത് പുരസ്‌ക്കാരം അദ്ദേഹത്തിന് തന്നെ നല്‍കണമെന്ന വാദം ശക്തമാണ്. അതേസമയം, പുതിയ സീസണില്‍ മോശം ഫോമിലുള്ള താരത്തിന് പുരസ്കാരം നേടാന്‍ സാധിക്കില്ലെന്നാണ് ഫുട്ബോള്‍ പണ്ഡിതന്മാര്‍ വിലയിരുത്തിയിരുന്നത്.

നേരത്തെ മികച്ച യൂറോപ്യന്‍ താരത്തിനുള്ള പുരസ്‌കാരവും ഫിഫ ദ ബെസ്റ്റ് പുരസ്‌കാരവും മോഡ്രിച്ച് കരസ്ഥമാക്കിയിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അക്രം പറഞ്ഞ പോലെ സംഭവിച്ചാല്‍ കോഹ്‌ലി വീഴും, പിന്നാലെ ടീം തകരും; ആശങ്കയുടെ കാര്‍മേഘം ഇന്ത്യന്‍ ക്യാമ്പില്‍