Select Your Language

Notifications

webdunia
webdunia
webdunia
webdunia

മെസ്സിക്കാലത്തിന് ശേഷമുള്ള തങ്ങളുടെ ആദ്യ ലാ ലിഗ കിരീടം സ്വന്തമാക്കി ബാഴ്സലോണ

മെസ്സിക്കാലത്തിന് ശേഷമുള്ള തങ്ങളുടെ ആദ്യ ലാ ലിഗ കിരീടം സ്വന്തമാക്കി ബാഴ്സലോണ
, തിങ്കള്‍, 15 മെയ് 2023 (13:24 IST)
സ്പാനിഷ് ലീഗിൽ ദീർഘകാലമായുള്ള ഇടവേളയ്ക്ക് ശേഷം ലാലിഗ കിരീടം വീണ്ടും ബാഴ്സലോണയിലേക്ക് തിരിച്ചെത്തിച്ച് പരിശീലകൻ ഷാവി ഫെർണാണ്ടസ്. ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ എസ്പാന്യോളുമായി നടന്ന മത്സരത്തിൽ രണ്ടിനെതിരെ നാലുഗോളുകൾക്ക് വിജയിച്ചതോടെയാണ് ലാ ലീഗ കിരീടം ബാഴ്സലോണ ഉറപ്പിച്ചത്.
 
2018-1019 സീസണിലായിരുന്നു ബാഴ്സലോണ അവസാനമായി ലീഗ് ചാമ്പ്യന്മാരാകുന്നത്. ലയണൽ മെസ്സി ടീം വിട്ടതിന് ശേഷം ഇതാദ്യമായാണ് ബാഴ്സലോണ സ്പാനിഷ് ലീഗ് ചാമ്പ്യന്മാരാകുന്നത്. പരിശീലകനെന്ന നിലയിൽ ഷാവി ഫെർണാണ്ടസിൻ്റെ നേതൃത്വത്തിൽ ബാഴ്സലോണ സ്വന്തമാക്കുന്ന ആദ്യ ലീഗ് കിരീടമാണിത്. ലീഗിൽ ഇനി നാല് മത്സരങ്ങളാണ് അവശേഷിക്കുന്നത്. ലീഗിൽ രണ്ടാമതുള്ള റയൽ മാഡ്രിഡുമായി 14 പോയൻ്റ് വ്യത്യാസമാണ് ബാഴ്സലോണയ്ക്കുള്ളത്. സ്പാനിഷ് ലീഗിൽ ബാഴ്സയുടെ 27ആ കിരീടനേട്ടമാണിത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Rajasthan Royals: എല്ലാ പ്രതീക്ഷയും അവസാനിച്ചിട്ടില്ല, രാജസ്ഥാൻ റോയൽസിന് ഇനിയും പ്ലേ ഓഫിൽ കയറാം, പക്ഷേ... സാധ്യതകൾ ഇങ്ങനെ